Thursday, March 18, 2010

സം വരണം... സം തിംഗ് വരണം...

ശ്രീ മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന യൂ പീ എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറയാന്‍ തുടങ്ങിയാല്‍ സിംഹ ഭാഗവും അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ആണവ കരാറുകളും പിന്നെ വനിതാ സംവരണവും തന്നെയാകും. ഈ വക പരിഷ്കാരങ്ങള്‍ക്കാണോ അതോ വിലക്കയറ്റം, പട്ടിണി മരണങ്ങള്‍, സ്വൈര്യ ജീവിതം ഇതിലേതിനാണ് ഒരു സര്‍ക്കാര്‍ മുന്ഗണന നല്‍കേണ്ടത് എന്നത് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പരിഗണനയില്‍ ആശ്രയിച്ചിരിക്കും.

ആണവ കരാറുകള്‍ ഒപ്പിട്ടു വന്ശക്തികളോട് ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കൈ കോര്‍ക്കുമ്പോള്‍ തന്നെ രാജ്യത്തെ പൌരന്മാര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം നിലനിര്‍ത്തുക എന്നതും ഒരു സര്‍ക്കാരിന്റെ പ്രാഥമിക ദൌത്യങ്ങളില്‍ ഉള്‍പ്പെടുന്നു. മതതീവ്രവാദികളും അതിര്‍ത്തി കടന്നുള്ള തീവ്രവാദികളും ഇന്ത്യയില്‍ ജീവിക്കുന്നവരുടെ ജീവന് തന്നെ ഭീഷണികള്‍ ഉയര്‍ത്തുന്നു. മാവോയിസ്റ്റ് തീവ്ര വാദികള്‍ ഇന്ത്യയിലെ ജനാതിപത്യക്രമത്തെ തന്നെ തകിടം മറിക്കാനുള്ള കരുക്കള്‍ തകൃതിയായി നീക്കുന്നു. കോടികള്‍ മുടക്കി ആണവ റിയാക്ടറുകള്‍ നിരപ്പിനു സ്ഥാപിക്കാന്‍ ഇന്ത്യാ മഹാരാജ്യം ശ്രമിക്കുമ്പോള്‍ തന്നെയാണ് പട്ടിണി മരണങ്ങളും കൃഷിക്കാരുടെ ആത്മഹത്യകളും രാജ്യത്ത് സംഭവിക്കുന്നത്‌. കൃഷിക്കാരന്‍ ജീവിക്കാന്‍ തരമില്ലാതെ ജീവിതത്തോട് സുല്ലിടുമ്പോള്‍ കൃഷിമന്ത്രിയാണ് കോടികളുടെ ഐ പീ എല്‍ മാമാങ്കത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ട് അഭിനവ നീറോ പരിവേഷം തേടുന്നത്.

കര്‍ഷകര്‍ പട്ടിണിയും പരിവട്ടവും നേരിടുമ്പോള്‍ സര്‍ക്കാരിന് ആണവവും ആസിയാനും തന്നെ മുഖ്യം. ഇന്ത്യാ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യാക്കാര്‍ക്ക് വേണ്ടിയോ ആസിയാന്കാര്‍ക്ക് വേണ്ടിയോ ആണവ ശക്തികള്‍ക്കു വേണ്ടിയോ?

സാമ്പത്തിക ശാസ്ത്രത്തിലെ മന്നന്മാരായ ശ്രീ മന്‍മോഹന്‍ സിംഗും ശ്രീ പളനിയപ്പന്‍ ചിദംബരവും വാഴുന്ന നാട്ടില്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് പൊന്നുവില .. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പതിനേഴും പതിനെട്ടും ശതമാനങ്ങള്‍ താണ്ടുമ്പോള്‍ പൊതു വിലനിലവാര സൂചിക രണ്ടക്കം പിടിക്കുന്നു. കഴിഞ്ഞ ദിവസം ശ്രീ പ്രണാബ് കുമാര്‍ മുഖര്‍ജി വളര്‍ച്ചാ നിരക്ക് രണ്ടക്കം ആവും എന്ന് പറഞ്ഞത് വിലകളിലെ വളര്‍ച്ച ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല! എല്ലാ വസ്തുക്കളുടെയും വിലകള്‍ നിയന്ത്രിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ രാജ്യാന്തര വിപണിയില്‍ കയറിയാലും ഇറങ്ങിയാലും ഇന്ത്യയില്‍ മുകളിലോട്ടു തന്നെ..എങ്ങനെ വില കയറ്റാതിരിക്കും... വിലയിലെ 51 .5 % ശതമാനം സര്‍ക്കാര്‍ കീശയിലോട്ടല്ലേ... വോട്ടര്‍മാരെ പിഴിഞ്ഞ് എണ്ണയൂറ്റുന്ന സര്‍ക്കാര്‍! കേന്ദ്രം എണ്ണ വിറ്റും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റും കാശുണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കള്ള് വിറ്റും കാശുണ്ടാകുന്നു.. അണ്ണാന്‍ കുഞ്ഞിനും തന്നാലായത്..

പൊതുമേഖല സ്ഥാപനങ്ങള്‍ വിട്ടു പുട്ടടിക്കുന്നതും നല്ല കാര്യം തന്നെ... ഠ വട്ടമുള്ള രാജ്യങ്ങളുടെ വിമാനക്കമ്പനികള്‍ പോലും ആഘോഷമായി ബിസിനെസ് നടത്തുമ്പോള്‍ മഹാരാജാവിന്റെ കമ്പനി മഹാനഷ്ടങ്ങളുടെ പുതിയ പുതിയ റിക്കാര്‍ഡുകള്‍ ഇടുകയാണ്. ചൊവ്വേ നേരെ സ്ഥാപനം നടത്താന്‍ പറ്റില്ലെങ്കില്‍ വിട്ടു കിട്ടുന്ന കാശുകൊണ്ട് പുട്ടടിക്കുക തന്നെ ഭേദം!.

യാദവന്മാരും സോറന്മാരും കോഡമാരും ബഹന്ജികളും കോടികള്‍ അമ്മാനമാട്ടി കളിക്കുന്ന നാട്ടില്‍ റാബ്രി പാവ പോലെയോ സര്‍ദാര്‍ജി പാവ പോലെയോ ഇനി പാവ സര്‍ക്കാരുകള്‍ക്ക് അരങ്ങു ഒരുക്കാന്‍ ഇതാ വനിതാ സംവരണം എന്ന കസര്‍ത്തും.. സംവരണങ്ങള്‍ കൊണ്ട് ആരെയാണ് നന്നാക്കുന്നത്? ദളിതരുടെ പേര് പറഞ്ഞു പാര്‍ട്ടി വളര്‍ത്തുന്ന ഒരു സഹോദരിജി മുക്കിനു മുക്കിനു സ്വന്തം രൂപത്തില്‍ കാക്കകള്‍ക്ക് വിസര്‍ജ്ജ്യകേന്ദ്രങ്ങള്‍ നാട്ടാന്‍ കോടികള്‍ മുടക്കുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരുടെ സംസ്ഥാനത്തെ ദരിദ്രരായ ദളിതരുടെ രാഷ്ട്രീയ കക്ഷി പാര്‍ട്ടി സമ്മേളനം കൊഴുപ്പിക്കാന്‍ ചിലവാക്കിയത് ഇരുനൂറു കോടി! ഒരു പാവം പോസ്റ്റ്‌ മാസ്ടരുടെ മകള്‍ പ്രൈമറി സ്കൂള്‍ വാധ്യാര്‍ പണിയില്‍ നിന്ന് വളര്‍ന്നു കോടീശ്വരിയായി മാറി ആയിരത്തിന്റെ നോട്ടുകള്‍ തന്നെയിട്ടു മാലയുണ്ടാക്കി ഇട്ടു മൂടുന്നത് സ്വന്തം അണികളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ടല്ലേ? ഇവരല്ലേ ദളിതരെ നന്നാക്കുന്നത്? അല്ലെങ്കില്‍ ഈഴവരുടെ പേരില്‍ വിലപേശല്‍ രാഷ്ട്രീയം കളിച്ചു അവരെ സ്വന്തം ഗുണ്ടകള്‍ ആക്കി ഉപയോഗിച്ച് കള്ളുകച്ചവടം വളര്‍ത്തുന്ന മഞ്ഞ നേതാക്കളാണോ ഈഴവരെ ഉദ്ധരിക്കുക? വര്‍ഷങ്ങളുടെ സംവരണ കസര്‍ത്തുകള്‍ കഴിഞ്ഞിട്ടും പിന്നോക്കക്കാര്‍ ഇന്നും പിന്നോക്കം തന്നെ.. അവര്‍ അങ്ങനെ പിന്നോക്കമായി നിന്നാലല്ലേ നേതാക്കള്‍ക്ക് നിലനില്പ് ഉള്ളൂ?? പിന്നോക്ക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് മാത്രം നേട്ടങ്ങള്‍..കഴിവിന് പകരം ജാതി യോഗ്യതയായി മാറുമ്പോള്‍ ഗുണനിലവാരം അപ്രത്യക്ഷമാവും... ഇതാ ഇനി ലിംഗവും യോഗ്യതയായി മാറുന്നു. എന്തിനു വേണ്ടി ഈ കപട പരിഷ്കാരങ്ങള്‍...രാജ്യം നന്നാവണം എന്നില്ലല്ലോ...സം തിംഗ് വരണം എന്ന് മാത്രം ചിന്തിക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍...

Saturday, March 13, 2010

Good Works

Good Works: "Doc Brackett
author unknown

Doc Brackett was a fine man. He doctored in our town for many years. He doctored more people than any other doctor in our town but made less money. That was because Doc Brackett was always doctoring poor people, who had no money to pay.

He would get up in the middle of the coldest night and ride twenty miles to doctor a sick woman or child or to patch up some fellow who got hurt. Everybody in our town knew Doc Brackett's office was over Rice's clothing store. It was up a narrow flight of stairs. His office was always filled with people. A sign at the foot of the stairs said: 'DR. BRACKETT, OFFICE UPSTAIRS'

Doc Brackett was a bachelor. He was once supposed to marry Miss Elvira Cromwell, the daughter of old Julius Cromwell, the banker. But, on the day the wedding was supposed to take place Doc Brackett got a call to go out into the country and doctor a Mexican child.

Miss Elvira got sore at him and called off the wedding. She said that a man who would think more of a Mexican child than of his wedding was no good. Many women in our town agreed with Miss Elvira Cromwell, but the parents of the Mexican child were very grateful to Doc Brackett when the child recovered.

For forty years the lame and the halt and the blind of our town had climbed up and down the stairs to Doc Brackett's office. He never turned away anybody. He lived to be seventy years old and then one day he just keeled over on the sofa and died. By this time his black hair had turned white. Doc Brackett had one of the biggest funerals ever seen in our town. Everybody went to pay their last respects when he was laid out in Grubers undertaking parlor. He was buried in Riverview Cemetery.

There was talk of raising money to put a nice tombstone on Doc Brackett's grave as a memorial. The talk got as far as arguing about what should be carved on the stone about him. Some thought poetry would be very nice. Doc Brackett hated poetry. The matter dragged along and nothing whatever was done.

Then, one day George Gruber, the undertaker, said that Doc Brackett's memorial was already over his grave, with epitaph and all. George Gruber said the parents of the Mexican child that Doc Brackett had saved years ago had worried about him having no tombstone. They had no money themselves, so they took the sign from the foot of the stairs at Doc Brackett's office and stuck it over his grave. It read: 'DR. BRACKETT, OFFICE UPSTAIRS.'"

Wednesday, March 10, 2010

Reservation as panacea does not work : Politics : Abantika Ghosh : TOI Blogs

Reservation as panacea does not work : Politics : Abantika Ghosh : TOI Blogs: "Reservation as panacea does not work
Abantika Ghosh, 08 March 2010, 04:08 PM IST

It has been sixty years since the constitution of India that guaranteed reservation for people from the scheduled castes and scheduled tribes came into effect. Reservation was in place even before that. It was a means of empowerment.

Tellingly, even now, politics is played out over nights spent in the huts of people from these communities and over meals shared with them. Assemblies witness noisy scenes over an MLA being called a chamar. And a student of the country’s premier medical institute commits suicide, allegedly because he is discriminated against.

How then, has the notion of reservation as the panacea for all social ills survived? Facile politics or just an laziness in getting down to the real issues and addressing them effectively? Probably a mix of both.

The top down approach works politically almost as well as the symbolism of introducing a bill pending for 14 years on International Women’s day.

Far more difficult is to ensure right to education at all levels that would make women more equipped to empower themselves than probably fighting an election in a constituency reserved for them which otherwise, may be the husband would have fought. If reservation is empowerment then a former chief minister of Bihar should be its biggest mascot.

She became the chief minister of a state because her husband – now one of the staunchest critics of the Bill for his own entirely political reasons - wanted to keep it reserved for himself. In much the same way that passengers in Howrah’s local trains put a handkerchief or an umbrella to “book” their seats.

It is outrageous how a country that, decades after it had talked of equal rights for all in its constitution, could not even safeguard the right to live of the unborn girl child and is now talking of almost pushing her into the Parliament without even granting her the resources to present her case cogently.

Is that the kind of elected representatives we want? Somebody who will be just a rubber stamp of her fathers/brothers/husbands? Because without the wherewithall that is exactly what she is likely to end up becoming.

A survey by an independent research agency has shown how in the present Lok Sabha, women members, who make 11% of the strength, have participated in fewer debates than their male counterparts, asked fewer questions and have essentially made up the numbers when it comes to voting.

Where is the ground for the assumption that simply trebling their numbers – which would also mean a lot of women being elected merely because the parties need to be seen to be adhering to the legislation they managed to clear so painstakingly – will have a multiplying effect on their effectiveness too?

I would rather have a male MP who – hopefully – talks about issues that concern me than a woman who is there merely because of her sex. It is a waste of my vote."

Say no to reservations, whether caste or religion-based:Myth n Reality:Mythili Bhusnurmath's blog-The Economic Times

Say no to reservations, whether caste or religion-based:Myth n Reality:Mythili Bhusnurmath's blog-The Economic Times: "Say no to reservations, whether caste or religion-based Mythili Bhusnurmath Tuesday February 09, 2010, 05:07 PM

The Andhra Pradesh High Court has done well to quash the state government’s attempt to provide reservation in government jobs and educational institutions to socially and educationally backward classes among Muslims. Ironically even as the Andhra High Court struck down the law on the grounds that it was unsustainable the West Bengal government announced 10% reservation in jobs for Muslims under the OBC (Other Backward Classes) category. Clearly when it comes to playing the caste and religion-card, Left parties are as guilty as any of the other mainstream parties.

At one level it is easy to dismiss these efforts, both in Andhra, where the government has decided to file a special leave petition with the Supreme Court and in West Bengal as nothing more than the usual shenanigans of a political class devoid of any interest other than its own. More so when the number of jobs in the public sector is, in any case, shrinking and the private sector is becoming a force to reckon with in higher education so that reservation of seats does not quite translate into better access to quality education.

But the damage that such gestures do to the fabric of a society that is stretched thin at the best of times is immeasurable. At a time when we need to re-think reservations and have a dispassionate debate on scrapping them altogether, it is unfortunate that we are extending rather than clawing them back. It is for the Muslim community to see through the sham that the reservations are and not be taken in by them."

Thursday, February 18, 2010

ഭരിക്കാനറിയാത്ത ഇടതു സര്‍ക്കാരുകള്‍...


തിങ്കളാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരില്‍ ഷില്ട പോലീസ് ക്യാമ്പില്‍ നടന്ന പൈശാചികമായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഇരുപത്തി നാല് സുരക്ഷാ ഭടന്മാരെ നൂറു കണക്കിന് വരുന്ന മാവോയിസ്റ്റ് തീവ്രവാദികള്‍ അവരുടെ താമസസ്ഥലം തീയിട്ട്, ചുട്ടുകൊന്നു. നാടിനെ നടുക്കിയ മൃഗീയമായ ഒരു നരവേട്ട.

ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ "unprofessional , incompetent untrained and inadequate " ആയ പോലീസ് പ്രതികരണത്തെ രൂക്ഷമായി അപലപിക്കുകയുണ്ടായി...തുടര്‍ന്ന് ഇതാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി കുറ്റസമ്മതം നടത്തിയിരിക്കുന്നു. ആക്രമണം നടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പ് ഷില്ട പോലീസ് ക്യാമ്പിനടുത്ത് മാവോയിസ്റ്റുകള്‍ "അസംബിള്‍ " ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്രേ. മാവോയിസ്റ്റ് - നക്സല്‍ തീവ്രവാദം രൂക്ഷമായ വടക്ക് കിഴക്കന്‍ മേഖലകളില്‍ ഇവര്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതിനിടയിലാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഈ അവഗണന, ഈ തണുത്ത സമീപനം ഒരു വന്‍ കൂട്ടക്കുരുതിയില്‍ കലാശിച്ചിരിക്കുന്നത്. ഈ തെറ്റിനെ പറ്റി അന്വേഷിക്കുമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭാഷ്യം. ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാനുള്ള ഒരു ശ്രമം.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരിന്റെ കഴിവുകേടിന്റെ മറ്റൊരു ഇടതു ഉദാഹരണം ആണിത്. ഈ കഴിവുകേട്, ഈ ഭരണ പരാജയം വളരെ വ്യക്തമായി തെളിയപ്പെട്ട സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാര്‍ ഈ അറുംകൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു...പരാജയം സമ്മതിച്ചു കൊണ്ട് ഇറങ്ങി പോവുകയാണ് മര്യാദ.

കേരളത്തിലെ ഇടതുസര്‍ക്കാരും തഥൈവ. കയറിയപ്പോള്‍ മുതല്‍ പാര്ട്ടിക്കുള്ളിലെയും പുറത്തെയും ശത്രുസംഹാരം മാത്രം ലകഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഏറ്റവും പുതിയ വീഴ്ച, സ്വകാര്യഭൂമിയിലെ സര്‍ക്കാര്‍ വക കയ്യേറ്റം കോടതിയില്‍ പരാജയപ്പെട്ടതാണ്. കോടതിമുന്പിലെ ഈ സര്‍കാരിന്റെ പരാജയങ്ങളുടെ പട്ടിക അങ്ങനെ നീളുകയാണ്. കൊലപാതകികളെയും ഗുണ്ടാതലവന്മാരെയും തീവ്രവാദികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മറ്റൊരിടത്തും കാണാനാവില്ല. ഇവയൊക്കെ അടിവരയിട്ടു പറയുന്നത് ഇടതു സര്കാരുകള്‍ക്ക് ഭരണമല്ല, സമരം മാത്രമേ ചെയ്യാനറിയൂ എന്നാണ്.

Monday, February 15, 2010

വാര്‍ത്തകളിലെ വൈരുധ്യങ്ങള്‍..

14 ഫെബ്രുവരി 2010

ഇന്നത്തെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അവയുടെ പിന്നിലെ യുക്തിയോര്‍ത്തു അന്തം വിട്ടുപോകുന്നു...

1 . ഇന്ത്യയില്‍ ഇതാ മറ്റൊരു തീവ്രവാദി ആക്രമണം കൂടെ ഇന്നലെ പൂനെയില്‍ അരങ്ങേറി. എന്നിട്ടും ഇന്ത്യ പാക്കിസ്ഥാനുമായുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരുമത്രേ! പാകിസ്താന്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ വളം വെച്ച് കൊടുക്കുമ്പോള്‍ ഇന്ത്യ വീണ്ടും ചര്‍ച്ചയുടെ ഭാഷ പറയുന്നതെന്തിന്? പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട്‌ എന്ത് കാര്യം? തീവ്രവാദി ആക്രമണങ്ങള്‍ക്ക് എതിരെ അതിശക്തമായ ഭാഷയില്‍ തിരിച്ചടിച്ചു കൊണ്ട് ഇന്ത്യയെ തൊട്ടാല്‍ വെവരം അറിയും എന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു പകരം നടത്തുന്ന ഈ വക അഞ്ഞാ പിഞ്ഞാ ചര്‍ച്ചകള്‍ നമ്മുടെ ദൌര്‍ബല്യങ്ങളായി വിലയിരുത്തപ്പെട്ടെക്കാം.

2 . പൂനെയിലെ തീവ്രവാദി ആക്രമണത്തെ അമേരിക്ക അപലപിക്കുകയും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്തിനീ മുതലക്കണ്ണീര്‍? അമേരിക്കയില്‍ നിന്നുള്ള സീ ഐ എ ചാരന്‍ ഡേവിഡ് ഹെഡ്ലി പൂനെയില്‍ സന്ദര്‍ശനം നടത്തുകയും സ്ഫോടനം നടന്ന ജര്‍മ്മന്‍ ബേക്കറിയുടെ തൊട്ടരികില്‍, ഓഷോ ആശ്രമത്തില്‍ താമസിക്കുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തകള്‍ ഈ ആക്രമണത്തിലും ഹെഡ്ലിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ബോംബെയിലെ ആക്രമണങ്ങളുടെയും സൂത്രധാരനായ ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ പോലും ഇന്ത്യക്ക് വിട്ടുതരാതെ സംരക്ഷിക്കുന്ന അമേരിക്കയുടെ ഈ കപട സഹതാപം ആര്‍ക്കു വേണം?

3 . ഇന്ത്യയില്‍ പിന്നോക്ക സംവരണം നടപ്പാക്കിയ കാലത്ത് കാലക്രമേണ സംവരണം നിര്ത്തലാക്കണമെന്ന് ഭരണഘടനാ വിദഗ്ദര്‍ നിര്‍ദേശിച്ചിരുന്നു എന്നാണു വായിച്ചിട്ടുള്ളത്. പക്ഷെ കാലാകാലങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്പ്പെടുത്തിയിട്ടുള്ളവരുടെ വോട്ടു ലക്ഷ്യമാക്കിയുള്ള സംവരണ പ്രീണന രാഷ്ട്രീയമാണ് ഇന്ത്യയൊട്ടുക്കും മാറാവ്യാധിയായി പടര്‍ന്നത്. വിദ്യാഭ്യാസം, ജോലി, തിരഞ്ഞെടുപ്പ്, തുടങ്ങി എല്ലാ മേഖലകളിലും സംവരണമായം കലര്ന്നു.. ഉത്തരവാദപ്പെട്ട ഉദ്യോഗങ്ങള്‍ക്ക്‌ കഴിവിന് പകരം ജാതി മാനദണ്ഡമായി മാറുമ്പോള്‍ ആ ജോലിയുടെ നിലവാരവും "ഒരുജാതി" ആയി ഒതുങ്ങുന്നു! ഇതിനിടയില്‍ ഇതാ സുപ്രീം കോടതി ഉത്തര പ്രദേശില്‍ അഞ്ചു ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവരുടെ വധശിക്ഷ, പ്രതികളുടെ "പിന്നോക്കാവസ്ഥ" പരിഗണിച്ച്‌ ജീവപര്യന്തമായി ഇളവു ചെയ്യുന്നു. പിന്നോക്കാവസ്ഥയില്‍ ഉള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ സംവരണം കൂട്ടക്കൊല നടത്തിയവരെയും സംരക്ഷിക്കാനായി ഉപയോഗിക്കപ്പെടുന്നു. പിന്നോക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മറ്റുള്ളവരുടെ ജീവന്റെ മേലും സംവരണാനുകൂല്യമോ?

Saturday, February 13, 2010

ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം

12 ഫെബ്രുവരി 2010

വയനാട്ടിലെ ഭൂമി കയ്യേറ്റത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വളരെ അപഹാസ്യമായ നിലപാട് സ്വീകരിക്കുക വഴി കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന വാര്‍ത്ത ഇന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നു. ജനതാദള്‍ നേതാവ് എം പീ വീരേന്ദ്ര കുമാറിനോട് പക
പോക്കാനായി ആദിവാസികളുടെ പേര് പറഞ്ഞു മകന്‍ ശ്രേയസ് കുമാറിന്റെ ഭൂമിയില്‍ സീ പീ എം നടത്തിയ കയ്യേറ്റം ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലെന്ന വ്യാജേന സ്വകാര്യ ഭൂമി കയ്യേറി സര്‍ക്കാര്‍ ഭൂമി എന്ന് ബോര്‍ഡ് നാട്ടാന്‍ നടത്തിയ തിടുക്കം സര്‍ക്കാരിന്റെ കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു.

വ്യക്തികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ കടമകള്‍ മറന്നു രാഷ്ട്രീയം കളിക്കുന്നു. മൂന്നാറിലും കളമശ്ശേരി യിലും ഗോള്‍ഫ് ക്ലബിലും സ്മാര്‍ട്ട്‌ സിറ്റിയിലും നാം കണ്ടത് ഇത് തന്നെ. ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം. എല്ലാ സംഭവങ്ങളിലും കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. .. ഭൂമി തര്‍ക്കങ്ങളില്‍ മാത്രമല്ല മറ്റു വിഷയങ്ങളിലും കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞു.

ജനാധിപത്യത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന ഇടതുമുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു ആവര്‍ത്തനം മാത്രമായിരിക്കും ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കാണാന്‍ കഴിയുക.

Tuesday, February 9, 2010

A balanced Budget is need of the hour: Yashwant Sinha - CNBC-TV18

Published on Mon, Feb 08, 2010 at 20:01 | Updated at Tue, Feb 09, 2010 at 12:10 | Source : CNBC-TV18

Calling for a balanced Budget, Yashwant Sinha, Leader, BJP, says the recovery is not strong yet as global markets are still uncertain. He feels 2009 will go down in history as the year in which the government failed to control inflation. 'We expect the government to tackle food inflation in the upcoming Budget.'

The party, he says, will be happy if the government moves towards fiscal consolidation. 'We are concerned about the fiscal deficit.'

Speaking on the government's much hyped and talked about National Rural Employment Guarantee Scheme, the former Finance Minister of India says the scheme should not be the driving force for recovery. 'NREGS is a bottomless pit of corruption.'

Welcoming the new direct tax code, he stated that the party expects its suggestion on the draft code to be included. The BJP wants tax incentives for savings and housing to continue. It has opposed any move from the exempt-exempt-exempt regime applied to savings such as provident fund and gratuity to exempt-exempt-tax. It wants the different tax rates on long-term and short-term capital gains to continue, and has opposed higher rate of taxation for non-resident Indians. It has demanded that the tax-free income threshold on certain vulnerable sections such as women, retired persons and senior citizens be raised to Rs 3,00,000. In a move that won't find favour with India Inc, the party has stated that it is against withdrawal of area-based exemptions and has opposed tax holiday for industries till they recovered capital expenditure.

On the proposed Goods and Services Tax, Sinha says there is no clarity on a large number of areas. 'Evolution of the rates should be discussed between the government and states.' He had earlier suggested a one-year extension of the implementation deadline to April 1, 2011.

When asked what his stance will be on the contentious issue of linking fuel prices to the market, Sinha says any such move would be opposed.

Here is a verbatim transcript of the exclusive interview with Yashwant Sinha on CNBC-TV18. Also watch the accompanying video.

Q: What are your expectations from the Budget?

A: In the budget I would certainly look forward to the finance minister indicating how he would tackle food inflation. I would expect him to come up with some very concrete solutions.

I told Mr. Mukherjee in Lok Sabha that don’t depend on monetary economists. You have a large number of monetary economists surrounding you, and you don’t depend on them because as many people are saying I am not an economist but I understand as much that monetary measures alone will not suffice. We need supply side measures and we need actual supplies.

Q: The direct tax code the BJP has been very vocal in its opposition to this, some areas of the DTC are under review as publically stated by the finance minister himself, there is a question mark on whether in some fashion it would be introduced in the budget session or not, will the BJP support the direct tax code after the changes or the review has been made as per the finance minister?

A: If you have seen the paper which was submitted by our representatives to the finance minister, we start by saying that we welcome this initiative to have a new direct taxes code. And we also acknowledge the fact that there is a discussion paper which has been put out by the government and we have given our suggestions because we found that there were many infirmitives and contradictions in the direct taxes code which needed to be corrected.

So we have given our suggestions and we hope that our suggestions along with other suggestions will be taken into account before it is finalised.

Q: The Kirit Parikh report has been submitted. The BJP, the NDA Government had tried to move towards a partial dismantling of the APM. Will you support a price rise if the government were to move ahead with some of the recommendations of the Kirit Parikh report?

A: We had on 1st April 2002 announced a de-regulation of the petroleum sector which was completely undone by the first UPA government. Now we have this Kirit Parikh Report. This is not breaking new ground, they are only repeating the old formula.

When we dismantled and whenever there was price rise, the Congress party representatives didn’t come and garland us at Vijay Chowk. So we are not going to garland them at Vijay Chowk.

Q: So are you going to oppose it?

A: Why not? This is politics, and they did exactly the same thing to us. So this is a fair game. We will oppose the price rise on petroleum products."

Saturday, February 6, 2010

പഴുത്ത ഇലകള്‍

o3 ഫെബ്രുവരി 2010 : ബോംബെ വിഷയത്തില്‍ ഏകദേശം ഒറ്റപ്പെട്ട ശിവസേന അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും എതിരെ പ്രസ്താവനാ യുദ്ധവുമായി ഇറങ്ങി. പ്രതികരണമെന്നോണം കോണ്‍ഗ്രസ്‌ വക്താവ് ദിഗ് വിജയ്‌ സിംഗ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നു. ശിവ സേന നേതാവ് ബാല്‍ താക്കറെ വെറും കടലാസ് പുലിയാണെന്നും പ്രായാധിക്യം ചെന്നിട്ടും മാധ്യമ ശ്രദ്ധ നേടാനായി നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തേത് എന്നും കോണ്‍ഗ്രസ്‌ വക്താവ് പറഞ്ഞു. നേതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കണം എന്ന് ദിഗ് വിജയ്‌ സിംഗ് അഭിപ്രായപ്പെട്ടു. 84 വയസ്സുള്ള ബാല്‍ താക്കറെ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കണമെന്ന് നിര്‍ദേശിക്കുന്ന കോണ്‍ഗ്രസ്‌ നേതാവ് ഒരു സ്വയം വിചിന്തനത്തിന് കൂടെ മുതിര്‍ന്നിരുന്നുവെങ്കില്‍ നന്നായിരുന്നു.

കേരളത്തിലുമുണ്ട്‌ 92 വയസ്സുള്ള ഒരു നേതാവ് ഇന്നും കോണ്‍ഗ്രസിന്‌ തലവേദനകള്‍ സൃഷ്ടിയ്ക്കാന്‍.. കോണ്‍ഗ്രസിന്റെ തന്നെ എത്രയോ പഴയ നേതാക്കളുണ്ട് നില്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയില്‍ ഗവര്‍ണര്‍ കസേരകളില്‍.. രാഷ്ട്രപതി ഭവനും രാജ് ഭാവനുകളും വൃദ്ധ സദനങ്ങളായി പരിണമിക്കുന്ന അവസ്ഥക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് ഊര്‍ജ്വസ്വലരായ രാഷ്ട്രപതിയേയും ഗവര്‍ണര്മാരെയും നമ്മുടെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നു? അല്പമെങ്കിലും ആവതുള്ള ഗവര്‍ണര്‍മാര്‍ മന്ത്രി സഭകള്‍ക്ക് പാരയാവുന്നത് കൊണ്ടാണോ പാവകളെ തേടി പോകുന്നത്?

ലോകത്തിലെ ഒരു വന്‍ശക്തിയായി അതിവേഗം വളരുന്ന നമ്മുടെ രാഷ്ട്രത്തിന് കരുത്ത് പകരാന്‍ ഊര്‍ജ്ജ്വസ്വലരായ, സമര്‍ത്ഥരായ രാഷ്ട്രീയ നേതൃത്വവും ശക്തമായ ഭരണ സംവിധാനവും അത്യന്താപേക്ഷിതം ആണ്.. മിടുക്കരായ, പുത്തന്‍ യുവ നേതൃ നിരക്ക് കടന്നുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ വഴി മാറി കൊടുക്കുന്നതില്‍ തെറ്റൊന്നും കാണാനാവില്ല.

പാര്‍ട്ടി സംവിധാനങ്ങളിലേക്ക് നോക്കിയാല്‍, ബീ ജെ പീയില്‍ പുതിയ നേതാക്കള്‍ രംഗ പ്രവേശം ചെയ്യുന്നതായി കാണാം. കോണ്‍ഗ്രസില്‍ രാഹുലിന്റെ ഇന്റര്‍വ്യൂകള്‍ എന്തുമാത്രം ഫലം കണ്ടുവെന്നു അറിയാന്‍ ഇട വന്നില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഈ മാറ്റത്തിന്റെ അഭാവം ആ പ്രസ്ഥാനങ്ങള്‍ തന്നെ കാലഹരണ പെടുന്ന അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പുതിയ നേതാക്കളില്‍ നിന്ന് ഉണ്ടാവുന്ന ചോര്‍ച്ച തുടരുന്നു... ജലീലും മനോജും ശിവരാമനും തുടര്‍ക്കഥകള്‍ ആവുന്നു.. തിളക്കമാര്‍ന്ന പ്രതിഭാധനന്മാരായിരുന്ന ഈ എം എസ്, സുര്‍ജീത് സിംഗ്, ജ്യോതി ബാസു എന്നിവരുടെയൊക്കെ വ്യക്തി പ്രഭാവത്തിന് ഒത്ത നേതാക്കള്‍ എന്ത് കൊണ്ട് പുതിയ തലമുറയില്‍ നിന്ന് എന്ത് കൊണ്ട് ഉണ്ടാവുന്നില്ല..എന്ന വസ്തുത ഇടതുപക്ഷ പ്രത്യയ ശാസ്ത്രങ്ങളുടെ ഇന്നത്തെ പ്രസക്തിയിലുള്ള സന്ദേഹങ്ങളെ അല്ലേ സൂചിപ്പിക്കുന്നത്?

പുതു മുകുളങ്ങള്‍ വിരിഞ്ഞ് പുത്തന്‍ തളിരിലകളോട് കൂടിയാണ് ഒരു ചെടി വളര്‍ന്ന് വളര്‍ന്ന് വന്‍ വൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നത്.

Wednesday, February 3, 2010

ശവം നോക്കിയിരിക്കുന്ന കഴുകന്‍


ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് എന്നാ മാരകമായ രാസായുധ പ്രയോഗം നടത്തിയതായി ഇസ്രയേല്‍ ഇന്നലെ കുറ്റസമ്മതം നടത്തി. കുര്‍ദ് മേഖലയില്‍ ഇതേ സാധനം പ്രയോഗിച്ചു എന്നതായിരുന്നു സദ്ദാമിനെതിരെ അമേരിക്ക നടത്തിയ ഒരു മുഖ്യ ആരോപണം. ഈ സാധനം നിര്‍മിച്ചു സദ്ദാമിനു നല്‍കിയ അമേരിക്ക മിടുക്കന്മാരും. ഇനി ഇസ്രയേല്‍ പ്രയോഗിച്ചതും അമേരിക്കന്‍ നിര്‍മിതമായാല്‍ അത്ഭുതപ്പെടാനില്ല. ഇപ്പോള്‍ ഈ പ്രയോഗം നടത്തിയത് ഇസ്രയേല്‍ ആയതുകൊണ്ട് ലോക പോലീസ് കളിക്കുന്ന അമേരിക്ക അനങ്ങുകയുമില്ല. ഇസ്രായേലിനു പൊടിക്കച്ചവടം നടത്തിയാലും പാലസ്തീനികള്‍ക്ക് മധ്യസ്ഥം പറയാന്‍ ഈ ഇരുതലമൂരി തന്നെ വേണം... ആരാണ് ഇവിടെ വിഡ്ഢികള്‍??

സദ്ദാമിനെതിരെ അടി തുടങ്ങാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ടോണി ബ്ലെയര്‍ നടത്തിയ അഭ്യാസങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബ്ലെയര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെ കബളിപ്പിച്ചപ്പോള്‍ ബുഷും കോളിന്‍ പവലും ചേര്‍ന്ന് യൂ എന്‍ അസംബ്ലിയില്‍ ഉപഗ്രഹചിത്രങ്ങള്‍ വഴി സ്ഥാപിച്ച ഇറാക്കിന്റെ വന്‍ ആയുധ ശേഖരങ്ങള്‍ വന്‍ നുണകള്‍ ആയി പരിണമിച്ചു കഴിഞ്ഞു. അമേരിക്ക - ബ്രിട്ടന്‍ കൊലോനിയലിസ്റ്റ് മേധാവിത്വം ലോകത്തെ മുഴുവന്‍ നുണകളുടെ ഒരു പരമ്പര തന്നെ അഴിച്ചു വിട്ടു കബളിപ്പിച്ചിട്ടു, സദ്ദാമിനെയും ഇറാക്കിലെ ലക്ഷക്കണക്കിന്‌ സാധാരണക്കാരെയും കൊന്നുതള്ളി.

ലോകത്തിന്റെ പല ഭാഗങ്ങളിലും അശാന്തിയുടെ വിത്ത്‌ വിതച്ചത് വെള്ളക്കാരുടെ ഭരണരീതികള്‍ ആയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും എന്നും തമ്മില്‍ തല്ലി കൊണ്ടിരിക്കും എന്ന് അവര്‍ ഉറപ്പു വരുത്തുന്നു. ഇറാക്കും കുവൈറ്റും തമ്മില്‍ ഉള്ളതുപോലെയുള്ള തര്‍ക്കവിഷയങ്ങള്‍ പലതും കോളനി ഭരണ കാലത്ത് രൂപം കൊണ്ടവയാണ്. റഷ്യക്കെതിരെ ആയുധവും പണവും നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ എന്ന വിഷപ്പാമ്പ് അതേ താവളത്തില്‍ ഇട്ടു അമേരിക്കയെ ക്ഷ, ങ്ങ വരപ്പിക്കുന്നു. എത്രയോ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്നും ആയുധവും പണവും നല്‍കുന്നു..

അഫ്ഗാനിസ്ഥാനിലെ റഷ്യയെ ചൊറിയാനായി അമേരിക്ക പാകിസ്ഥാന് കൊടുത്ത സഹായങ്ങള്‍ അവര്‍ ഇന്ത്യക്കെതിരെയുള്ള സന്നാഹത്തിനായി സ്വരുക്കൂട്ടി. ഇപ്പോഴും മത തീവ്രവാദികളെ സംരക്ഷിക്കുന്ന, മത തീവ്രവാദത്തിനു കുട പിടിക്കുന്ന പാകിസ്ഥാന് ഇതാ അഞ്ഞൂറ് മില്യന്‍ ഡോളറിന്റെ ആയുധസഹായവും 3 .2 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ആണ് ഇന്നത്തെ ഒബാമയുടെ സ്പെഷ്യല്‍. ഇന്ത്യക്കോ 123 കരാറും പഞ്ചാരവാക്കും!

വെള്ളക്കാരന്റെ Divide and rule ന്റെയും War on Terror ന്റെയും ഒക്കെ അടിസ്ഥാന ലക്‌ഷ്യം തമ്മിലടിപ്പിച്ചു ചോര കുടിക്കുക തന്നെ. ശവമാണല്ലോ കഴുകന്റെ ഇഷ്ടഭക്ഷണം !! അമേരിക്കക്ക് ചേരുന്ന ദേശീയ പക്ഷി!

Monday, February 1, 2010

രാഷ്ട്രീയ തിമിരം


ബോംബെ എല്ലാ ഇന്ത്യാക്കാരുടെതും ആണെന്നുള്ള അംബാനിയുടെ പ്രസ്താവന താക്കറെയെ ചൊടിപ്പിച്ചു. ഐ പീ എല്ലില്‍ പാകിസ്ഥാനികളെ കളിപ്പിക്കാന്‍ ആലോചിച്ച ഷാരുഖ്..അമീര്‍ ഖാന്മാരെ ഇടിയറ്റുകള്‍ ആക്കിയതും പോരാഞ്ഞ് താക്കറെയുടെ പിള്ളേര്‍ ഖാന്റെ സിനിമ ഓടിക്കില്ല
എന്ന വാശിയില്‍ ആണ് താനും.

ഇതിനിടയില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ശിവസേനയുടെ പ്രാദേശിക വാദത്തിനെതിരെ രംഗത്ത് വന്നു. അപ്പോഴാണ്‌ കോണ്‍ഗ്രസ്‌ വക്താവ് ഷകീല്‍ അഹ്മെദ് നു ബീ ജെ പീയുടെ ഇരട്ടത്താപ്പ് മനസ്സിലായത്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ ഘടകമായ ബീ ജെ പീ ശിവസേനയുമായി സഖ്യത്തില്‍ ഇരിക്കുമ്പോള്‍ ശിവസേനയും ആര്‍ എസ് എസും രണ്ടു രീതിയില്‍ സംസാരിക്കുന്നു... ബീ ജെ പീ രണ്ടു കൂട്ടരെയും തള്ളി പറയുന്നുമില്ല... പിന്നെ സംശയിക്കാനുണ്ടോ...അതെ.. മൈന തന്നെ... അസ്സല്‍ ഇരട്ടത്താപ്പ്! മഹാരാഷ്ട്രയിലെ മറ്റു സംസ്ഥാനക്കാരെ പറ്റി ആര്‍ എസ് എസിനുള്ള ആകുലത ആത്മാര്‍ത്ഥം ആണെങ്കില്‍ ബീ ജെ പീ ശിവസേന ബാന്ധവം അവസാനിപ്പിച്ചേ പറ്റൂ.

ഈ ഇരട്ടത്താപ്പ് കണ്ടു പിടിച്ച മഹാന്‍ കഴിഞ്ഞ ആഴ്ച എവിടെ ആയിരുന്നുവോ?? പ്രാദേശിക വാദത്തിനെതിരെയുള്ള ആര്‍ എസ് എസിന്റെ ആത്മാര്‍ഥതയെ പറ്റി ടെന്‍ഷന്‍ അടിക്കുന്ന കോണ്‍ഗ്രസ്‌ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ മഹാരാഷ്ട്രയിലെ മഹാനായ മുഖ്യമന്ത്രി ശ്രീ അശോക്‌ ചവാന്‍ ബോംബെയിലെ ടാക്സി ഓട്ടം മറാത്തികള്‍ക്ക് മാത്രം ആക്കാനായി ഇറങ്ങിയപ്പം ഈ ദേശീയ സ്നേഹം ഒക്കെ എവിടെ ആയിരുന്നുവോ? ചവാനെതിരെ കമാന്ന് മിണ്ടാത്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് കാണാന്‍ ഷക്കീല്‍ ചേട്ടന് കണ്ണില്ല...അല്ലെങ്കില്‍ കണ്ണില്‍ തിമിരം...

മുരുകന്‍ കാട്ടാക്കട എഴുതിയ പോലെ....

എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം

കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവില്‍
പാതിക്കാര്‍ വിറകൊല്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം

തിണ്ണയിലന്‍ബതു കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം


Saturday, January 30, 2010

പത്മശ്രീയല്ല, സുരക്ഷയാണ് പ്രവാസിക്ക് അത്യാവശ്യം..



പ്രവാസി ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു... പക്ഷെ എന്തോ, എനിക്കതങ്ങോട്ട് പൂര്‍ണമായിട്ടും ദഹിക്കാന്‍ സാധിച്ചില്ല..പ്രവാസികളുടെ പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആകര്ഷിച്ചതല്ലല്ലോ ഇപ്പോള്‍ എല്ലാം ചെയ്യുമെന്നുള്ള സുന്ദര വാഗ്ദാനങ്ങള്‍ വരാന്‍.. മില്യന്‍ കണക്കിനു ഡോളര്‍ ഇന്ത്യയിലേക്ക്‌ ഒഴുക്കുന്ന 40-50 ലക്ഷം ഇന്തയാക്കാര്‍ക്ക് വേണ്ടി ഭാരത സര്‍ക്കാര്‍ എന്ത് ചെയ്തു, എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ കാണാം സര്‍കാരിന്റെ ആത്മാര്‍ഥത. പ്രവാസിക്ക് വേണ്ടി ഇപ്പോഴും എടുത്തു കാട്ടുന്ന ഏറ്റവും വലിയ മിടുക്ക് കുവൈറ്റ് യുദ്ധകാലത്തെ ഒഴിപ്പിക്കല്‍ മാത്രം.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ടു എത്രയോ തൊഴിലാളികള്‍ രാജ്യത്ത് മടങ്ങിയെത്തി.. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നോ, എത്ര പേര്‍ മടങ്ങിയെന്നോ ഒരു ഏകദേശകണക്ക് പോലും നമ്മുടെ സര്‍ക്കാരിന്റെ കൈവശമില്ല എന്നതാണ് പരമാര്‍ത്ഥം. എത്രയോ രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പുകളില്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ വാര്‍ത്തകളില്‍ വന്നിരിക്കുന്നു. ഇവയൊക്കെ പരിഹരിക്കാന്‍ പ്രസ്താവനാ ശ്രമങ്ങളല്ലാതെ ഫലപ്രദമായി എന്തെങ്കിലും എടുത്തുകാട്ടാനുണ്ടോ? ഈ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു എത്തുന്ന മന്ത്രിമാരെയും നേതാക്കന്മാരെയും സല്‍ക്കരിക്കുന്ന മുതലാളിമാര്‍ക്ക് പത്മശ്രീ നല്‍കി പരിപോഷിപ്പിക്കുമ്പോള്‍ തൊഴിലാളികളെ നാം മറക്കുന്നു.

ഇതേ രാജ്യങ്ങളില്‍ തന്നെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രവാസികളെ പിഴിഞ്ഞ് വരുമാനം ഉണ്ടാകാനുള്ള മാര്‍ഗങ്ങളായി മാത്രം മാറുന്നു. സഹായം അഭ്യര്‍ഥിച്ചു എംബസ്സിയില്‍ എത്തുന്നവരെ സഹായിക്കുന്നതിനു പകരം അതാതു രാജ്യങ്ങളിലെ നിയമത്തിനു വിട്ടു കൊടുത്ത് ജയിലുകളിലേക്ക്‌ കയറ്റുന്ന അനുഭവങ്ങള്‍ എത്രയെണ്ണം നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌.. ദുബായിലെയോ ദോഹയിലെയോ കൊണ്സുലെറ്റ്/ എമ്ബസ്സികളുടെ മുന്നില്‍ റോഡരികില്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നവര്‍ക്ക് കയറി നില്‍കാന്‍ ഒരു വെയിറ്റിംഗ് ഷെഡ്‌ പോലും കാട്ടിത്തരാനാവില്ല.

ദിവസേന കള്ള് ചെത്തി ഷാപ്പില്‍ കൊണ്ട് പോയി കൊടുത്തു വൈകിട്ട് കിട്ടുന്ന കാശ് അടിച്ചു തീര്‍ക്കുന്ന തൊഴിലാളിക്കും കിട്ടും പെന്‍ഷന്‍. പക്ഷെ മരുഭൂമിയില്‍ വീടും കുടുംബവും വിട്ടു തീവെയിലില്‍ കഷ്ടപ്പെട്ട് കിട്ടുന്നത് മുഴുവന്‍ കുടുംബത്തേക്ക് അയക്കുന്നവന് വയ്യാത്ത കാലത്ത് "ഗള്‍ഫുകാരന്‍" എന്ന ലേബല്‍ മാത്രം കാണും ബാക്കി.

ഇതാ ആസ്ട്രേലിയയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ ദിവസേന വേട്ടയാടപ്പെടുന്നു. പ്രസ്താവനകള്‍ അല്ലാതെ എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടോ?

പ്രവാസിക്ക് വേണ്ടി വല്ലതും ചെയ്യണമെന്നു ആഗ്രഹിച്ചാലും അവിടെയും ചൊറിയാന്‍ വരും, മണ്ണിന്റെ മക്കള്‍ വാദം പറയുന്ന ചില "തുക്കടാ" നേതാക്കള്‍. ഇന്ത്യന്‍ ഭരണഘടനയിലെ വോട്ടു ചെയ്യാനുള്ള മൌലികമായ അവകാശം പോലും പ്രവാസികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്... അത് പോലും ലോകസഭ ചര്‍ച്ച ചെയ്യുന്നതല്ലാതെ കിം ഫലം...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാനവ വിഭവ ശേഷി കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ആഗോള തലത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍കൈ എടുക്കേണ്ടാതായിട്ടുണ്ട്. ഇത് ഒരു ഔദാര്യമല്ല, കടമയാണ് എന്ന് പ്രധാനമന്ത്രിക്കും അനുചരന്മാര്‍ക്കും ബോധ്യമാക്കി കൊടുക്കാന്‍ നമ്മുടെ പത്മശ്രീ മുതലാളിമാര്‍ക്ക് സാധിക്കാന്‍ നമുക്ക് ആശിക്കാം.

Thursday, January 28, 2010

കൈവെട്ടാന്‍ യെദിയൂരപ്പ

27 ജനുവരി 2009
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഒരു പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വായിക്കുകയുണ്ടായി. കര്‍ണാടകത്തില്‍ ദേവാലയങ്ങള്‍ ആക്രമിച്ചവരെ പിടികിട്ടിയാല്‍ അവരുടെ കൈ വെട്ടാന്‍ മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹത്തിലെ സ്വൈരജീവിതം നശിപ്പിക്കുന്നവരെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു ആഹ്വാനം. സ്വല്പം കടന്ന ഒരു ആഹ്വാനം ആണെങ്കിലും ചുറ്റും നടക്കുന്ന പലതും വായിക്കുമ്പോള്‍ ശക്തമായ നടപടികള്‍ കൊണ്ടേ കാര്യങ്ങള്‍ നേരെയാവൂ എന്ന് അറിയാതെ ചിന്തിച്ചു പോവും.

ഇന്ന് തന്നെ റെഡിഫ് എന്ന മാധ്യമത്തില്‍ വന്ന ഒരു അഭിമുഖവും വായിച്ചു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോട്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോട്സെ ഗാന്ധിജിയുടെ വധത്തെ അനുകൂലിച്ചു സംസാരിക്കുന്നത്... ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി മര്യാദക്ക് ജീവിക്കാന്‍ അനുവദിച്ചത് കൊണ്ടല്ലേ ഇതൊക്കെ വിളിച്ചു പറയാന്‍ അയാള്‍ക്ക്‌ നാവു പൊന്തിയത്?

എത്രയോ ജീവനുകള്‍ പൊളിഞ്ഞ ബോംബെ ആക്രമണത്തിലെ ശേഷിക്കുന്ന പ്രതി കസബിനെ കോടികള്‍ ചിലവിട്ടു എത്ര നാളായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു? ഇവനൊക്കെ ആയുസ്സില്‍ തീവ്രവാദം എന്തെന്ന് ചിന്തിക്കാന്‍ ഇനിയൊരു അവസരം നല്‍കാതെ കനത്ത ശിക്ഷകള്‍ ഉടനടി നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതി കര്‍ക്കശമായെങ്കില്‍ പ്രഗ്യാമാരും കസബുമാരും തടിയന്ടവിടെ നസീര്‍മാരും..എന്തിനു കാരി സതീശന്മാര്‍ പോലും വംശനാശംനേരിട്ടേനെ.

Tuesday, January 26, 2010

ഇന്ത്യന്‍ റിപ്പബ്ലിക്കിന് അറുപതു തികയുന്നു.

हिन्दवी है हम वतन है हिन्दोस्तान हमारा ॥


ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണ സംവിധാനങ്ങളില്‍ ഏറ്റവും ശക്തവും സുസ്ഥിരവുമായ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഇന്ന് അറുപതു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇന്ത്യക്ക് ചുറ്റോടു ചുറ്റും കണ്ണോടിച്ചാല്‍ ഭരണക്രമം തകിടം മറിഞ്ഞ രാഷ്ട്രങ്ങളെ മാത്രമേ കാണാനാവൂ. ഈ കാലയളവിനുള്ളില്‍ വന്ശക്തികള്‍ പോലും കടപുഴകുന്ന ദൃശ്യങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ കാണ്മാനായി.

നമുക്ക് അഭിമാനിക്കാം .. എന്തൊക്കെ ഭീഷണികള്‍... രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉണ്ടായിട്ടും വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറുന്ന ഇന്ത്യാമഹാരാജ്യം സുശക്തമായ ഒരു ഭരണ ഘടനയുമായി ഒരു മതേതര റിപ്പബ്ലിക് ആയി ഇന്നുംനിലകൊള്ളുന്നതില്‍..

ദേശസ്നേഹം കുത്തകയായി അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യാക്കാരെ വേര്‍തിരിക്കുന്നു. ദേശസ്നേഹം തുളുമ്പുന്ന പ്രസ്ഥാനങ്ങള്‍ മണ്ണിന്റെ മക്കള്‍ പോലുള്ള വാദങ്ങളുമായി രാജ്യത്തെ പൌരന്മാരെ അന്യരായി കാണുന്നു. ഇത്തരം വിഘടന നീക്കങ്ങള്‍ക്ക്‌ ദേശീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭരണ കര്‍ത്താക്കള്‍ പോലും മുന്‍കൈ എടുക്കുന്ന കാഴ്ച ഏതാനും ദിവസം മുന്‍പ് നാം മഹാരാഷ്ട്രയില്‍ കണ്ടു. ഇങ്ങനെ വര്‍ഗീയത, പ്രാദേശിക വാദം, തീവ്രവാദം, രാഷ്ട്രീയത്തിലെ മൂല്യശോഷണം, വിലക്കയറ്റം, എന്നിങ്ങനെ നിരവധി മുള്‍പടര്‍പ്പുകളുടെ ഇടയിലും കരുത്തോടെ പടര്‍ന്നു പന്തലിക്കുകയാണ് എന്‍റെ ഇന്ത്യ.

വികസനത്തിന്റെ പാതയില്‍ മറ്റു ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അസൂയാര്‍ഹം ആയി കുതിക്കുന്ന രാജ്യം വളര്‍ച്ചാനിരക്കില്‍ 9.2 ശതമാനത്തിലേക്ക് കടക്കുന്നു. ശാസ്ത്ര, സാങ്കേതിക, ആണവ, ബഹിരാകാശ, പ്രതിരോധ, വൈദ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നാം ബഹുദൂരം മുന്നിലാണ്. പല മേഖലകളിലും വന്‍ ശക്തികള്‍ പോലും ഇന്ത്യയെ ആശ്രയിക്കുന്നു. ലോക സമ്പദ് ഘടന മൂക്ക് കുത്തിയപ്പോള്‍ പോലും അജ്ജയ്യമായി നിന്നു എന്‍റെ ഇന്ത്യ.
പഴയ പ്രതാപം പറഞ്ഞു ഊറ്റം കൊള്ളുന്ന രാജ്യങ്ങളുടെ മുന്നില്‍ ... തിളയ്ക്കുന്ന എണ്ണയിലെ കുമിളകള്‍ പോലെ ഇന്നലെ പൊട്ടിമുളച്ച, നാളെ ഉണ്ടാവില്ലാത്ത രാജ്യങ്ങളുടെ മുന്നില്‍.... ന്റെ ഉപ്പാപ്പയുടെ പ്രൌഡി വിളംബരം ചെയ്യുന്ന രാജ്യമായി തല ഉയര്‍ത്തി പിടിക്കുന്നു എന്‍റെ ഇന്ത്യ.

തിളങ്ങുന്ന ഇന്ത്യയിലെ ഒരു പൌരനായതില്‍ ഞാനും അഭിമാനം കൊള്ളുന്നു.

सारे जहाँ से अच्छा हिन्दोस्तान हमारा

Monday, January 25, 2010

വാര്‍ത്താശകലം : 24 ജനുവരി 2009

വളരെ ശ്രദ്ധേയമായ മൂന്നു പ്രസ്താവനകള്‍ ആണ് ഇന്ന് കേട്ട വാര്‍ത്തകളില്‍ വളരെ ചിന്തനീയമായി തോന്നുന്നത്.

ഒന്ന് : വൈദികരും ബ്ലോഗിങ് പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍. വളരെ ശക്തവും സുതാര്യവുമായ മാധ്യമങ്ങളെ ഉപയോഗിക്കുവാനുള്ള നല്ലൊരു ആഹ്വാനം. പറയുവാനുള്ളത് ലോകത്തോട്‌ തുറന്നു പറയട്ടെ.. എഴുതുവാനുള്ളത് മറയില്ലാതെ തുറന്നു എഴുതട്ടെ...

രണ്ട് : കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാര്‍ക്ക് കേന്ദ്രത്തില്‍ പണി ഒന്നുമില്ല എന്ന് കേരള മുഖ്യമന്ത്രി വീ എസ് അച്ചുതാനന്ദന്‍. കേന്ദ്ര വിദേശ കാര്യമന്ത്രി എസ് എം കൃഷ്ണയുടെ വായില്‍ നിന്നും ഇതേ പ്രസ്താവന ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

മൂന്ന് : ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ക്ക് തൂക്കി വില്കാന്‍ മാത്രമുള്ള നിലവാരമേ ഉള്ളൂ എന്ന് ഇടതുപക്ഷ ചിന്തകന്‍ പീ ഗോവിന്ദപ്പിള്ള. ഇരുപതും ഇരുപത്തി നാലും പേജുള്ള മലയാള പത്രങ്ങള്‍ സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ കാര്യമാത്ര പ്രസക്തമായ വാര്‍ത്തകള്‍ ഒന്ന്..ഒന്നര പേജില്‍ ഒതുങ്ങുന്നു. നാര്‍ക്കോ സീഡീ, പോള്‍ വധം എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ കൊണ്ട് കോളങ്ങള്‍ നിറക്കാന്‍ മലയാളത്തിലെ എല്ലാ പത്രങ്ങളും... മാധ്യമങ്ങളും ശ്രമിച്ചു എന്നത് വസ്തുതയാണ്. പത്രങ്ങളെ മാത്രം എന്തിനു അടച്ചു ആക്ഷേപിക്കണം.. വാര്‍ത്തകള്‍ ആഘോഷമാക്കുന്ന ചാനലുകളുടെ യുഗമല്ലേ.. പക്ഷെ ഈ ആഘോഷങ്ങളുടെ ഇടയില്‍ സംഭവിച്ചു പോകുന്ന നല്ല കാര്യങ്ങളും അന്ഗീകരിച്ചേ പറ്റൂ... പതിനേഴു വര്‍ഷമായി കെടാതെ നില്‍കുന്ന അഭയ കേസും എസ് കത്തിയില്‍ കുടുങ്ങിയ കേരള പോലീസും നാഴികക്ക് നാല്പതു വട്ടം വാക്ക് മാറി മുഖം നഷ്ടപ്പെട്ട കിങ്ങിണിയും ഈ മാധ്യമങ്ങളുടെ ഇരകള്‍ തന്നെ...

Sunday, January 24, 2010

പരാജയമടയുന്ന പാക്കിസ്ഥാന്‍

23 ജനുവരി 2010
ബോംബെയില്‍ നടന്നതുമാതിരി ഒരാക്രമണം ഇന്ത്യയില്‍ ഉണ്ടാവുന്നത് തടയാനാവില്ലെന്ന് ഇന്ന് പാകിസ്താന്‍ അമേരിക്കയെ അറിയിച്ചു. അത് പോലെയുള്ള നിരവധി ആക്രമണങ്ങള്‍ ദിവസേന പാക്കിസ്ഥാന്‍ നഗരങ്ങളെ ചുട്ടുകരിക്കുമ്പോള്‍ ഇന്ത്യക്ക് എതിരെയുള്ള നീക്കങ്ങള്‍ തടയാന്‍ തങ്ങള്‍ക്കു ആവില്ലെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്. അതെ പോലെ ഇന്നത്തെ പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മറ്റു ചില വാര്‍ത്തകള്‍ കൂടെ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടാതായി വരുന്നു. ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചു വേലി മുറിച്ച നടപടി കാശ്മീരില്‍ ഭീതി പടര്‍ത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ സേനാ വിന്യാസങ്ങളുടെ ഭാഗമായി അടുത്ത ആറു മാസത്തേക്ക് താലിബാനെ ചെറുക്കുന്നതില്‍ നിന്ന് പാക്ക് സൈന്യം പിന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

ഒരു ഭാഗത്ത്‌ തങ്ങളുടെ കഴിവില്ലായ്മ അന്ഗീകരിക്കുകയും മറുഭാഗത്ത്‌ തീവ്രവാദത്തിനു അനുകൂലമായ നിലപാടെടുക്കുകയും ... പാകിസ്ഥാനെ വാണിജ്യ ഭൂപടത്തില്‍ എഴുപതു ശതമാനം പങ്കു വഹിക്കുന്ന കറാച്ചി തുടരെ തുടരെയുള്ള ആക്രമണങ്ങളില്‍ ചാമ്പലാവുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിക്കുന്ന നിലയിലേക്കാണ് കരുക്കള്‍ നീക്കുക. ഇന്ത്യാ വിരുദ്ധ വികാരം കൊണ്ട് മാത്രം വളര്‍ന്ന പാകിസ്താന്‍ ഒരു പരാജയപ്പെട്ട രാഷ്ട്രമായി അതിവേഗം മാറുന്നത് ദക്ഷിണ ഏഷ്യയെ തന്നെ അസ്ഥിരപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശ കാലയളവില്‍ റഷ്യക്ക് എതിരെ ആയുധങ്ങള്‍ നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ ഇന്ന് അവര്‍ക്ക് തന്നെ വിനയാവുന്നു. അന്ന് അതിനായി നല്‍കിയ അമേരിക്കന്‍ സഹായം അടിച്ചുമാറ്റിയ പാക്ക് മേധാവികളും ഇന്ന് താലിബാന്‍ ഭൂതത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ട് ശ്വാസം മുട്ടുന്നു. താലിബാന്‍ വഴിയുള്ളതും അല്ലാത്തതുമായ തീവ്ര വാദം നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട പാക്ക് സര്‍ക്കാര്‍ ആത്മാര്‍ഥതയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ തീവ്ര വാദികള്‍ക്ക് തങ്ങള്‍ നല്‍കുന്ന സംരക്ഷണം അവസാനിപ്പിച്ചു കൊണ്ട് ഒരു തിരുത്തലിനു തുടക്കമിടെണ്ടിയിരിക്കുന്നു.

പ്രശ്നപരിഹാരം വൈകാന്‍ നോക്കിയിരിക്കുന്ന കഴുകന്‍ പാക്കിസ്ഥാനില്‍ മറ്റൊരു ഇറാക്കോ, അഫ്ഗാനിസ്ഥാനോ പ്രതീക്ഷിക്കുന്നുണ്ടാവാം.. പാകിസ്താന്‍ ഭരണ കര്‍ത്താക്കളുടെ നീക്കങ്ങള്‍ നോക്കുമ്പോള്‍ അങ്ങനെയൊരു ശ്മശാനം പാകിസ്ഥാനില്‍ സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നതില്‍തെറ്റില്ല.

Monday, January 18, 2010

ഇന്ത്യയുടെ മാറിടം പിളര്‍ക്കാന്‍ ഇന്ത്യന്‍ കൈകള്‍.

പിറന്ന മണ്ണിനെ സ്നേഹിക്കാന്‍ പഠിക്കാത്ത മനുഷ്യരാണ് നാടിന്റെ ശാപം... പിറന്ന വയറിനെയും, പിറന്നമണ്ണിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ നിന്ന് അന്യംനില്‍ക്കുന്നുവോ?ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ചോര ചിന്തുന്നത്‌ ഇന്ത്യാക്കാര്‍ തന്നെയല്ലേ... സ്വന്തം മാതൃരാജ്യത്തെ ക്ഷുദ്രശക്തികളുടെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി വഞ്ചിക്കുന്ന യൂദാസുമാര്‍...

എന്ത് ചെയ്താലും ശിക്ഷ ഉണ്ടായി വരണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്ന് തെളിയിക്കുന്ന എത്രയോകേസുകള്‍... രാജീവ്..മാലെഗാവ്, ബോംബെ...എത്രയോ കേസുകളിലെ പ്രതികളെ കോടതി മുറികളുടെസംരക്ഷണത്തില്‍ കഴിയുന്നു.. നീതി വൈകുന്നത് നീതി നിഷേധിക്കല്‍ ആണെന്ന തത്വത്തിനു ഒരു വിലയുമില്ലാത്തനാട്ടില്‍ നീതി വൈകലിന്റെ മറവില്‍ എത്രയോ പ്രതികള്‍ രക്ഷപെടുന്നു.. തെറ്റ് ചെയ്തവന്‍ അങ്ങേയറ്റത്തെശിക്ഷ വൈകാതെ ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ഇതില്‍ എത്ര തെറ്റുകള്‍ സംഭവിക്കുമായിരുന്നു.... എത്രതെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നു... പിടിക്കപ്പെട്ട പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ മനുഷ്യാവകാശവുംസ്വീകരണം കൊടുക്കാന്‍ വിപ്ലവകാരികളും...ഫൂ...

ബോംബെ കലാപത്തിനു ബാക്കി വന്ന ഏക പ്രതി കസാബ് പറയുന്നു താജില്‍ കൂടെ കയറിയവര്‍ ഒക്കെയുംഇന്ത്യാക്കാര്‍ തന്നെ ആയിരുന്നുവെന്നു... ഇന്ത്യയുടെ മാറിടം പിളര്‍ക്കാന്‍ ഇന്ത്യന്‍ കൈകള്‍... ഇത് ഇന്നുംഇന്നലെയും ആരംഭിച്ചതോ... ഇന്ത്യ വെട്ടി മുറിച്ചു മൂന്നു കഷണമാക്കാന്‍ ചുക്കാന്‍ പിടിച്ചതും സ്വാതന്ത്ര്യലബ്ധിയുടെ സകല മിടുക്കും അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിന്റെ ആചാര്യന്മാരും... രാഷ്ട്ര പിതാവിന്റെ നെഞ്ചു പിളര്‍ത്തിയ വേദി പൊട്ടിച്ചതും രാഷ്ട്ര സ്നേഹം അവകാശപ്പെടുന്ന ഒരുപ്രസ്ഥാനത്തിന്റെ വക്താവും...

എല്ലാ മതങ്ങളെയും കൈ നീട്ടി സ്വീകരിച്ച ഭാരതാംബയുടെ മക്കള്‍ തമ്മില്‍ തല്ലി ചാകുന്നതും മതങ്ങളുടെ പേരില്‍... ഏതു മതക്കാരനായാലും എന്റെ മണ്ണില്‍ പിറന്നവന്‍ എന്നെ പോലെ തന്നെ ഒരു ഭാരതീയന്‍ ആണെന്ന അവബോധംനമ്മുടെ മനസ്സുകളില്‍ നിറയ്ക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്റെ നാട് കത്തുന്നത് കാണാന്‍, എന്റെ നാട്ടില്‍ ചോര ചിന്തപ്പെടുന്നത് കാണാന്‍.... എന്റെ നാട് പൊട്ടുന്നത് കാണാന്‍... എന്റെ മനസ്സ് ഇത്രയുംകഠിനമാവുന്നുവോ???

രാജ്യസ്നേഹം എന്നാല്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും മറ്റു പ്രാദേശിക സങ്കുചിതചിന്താഗതികളുടെയും മുകളില്‍ കാണാന്‍ പാകമാകും വിധം നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ ഉടച്ചുവാര്‍ക്കപ്പെടെണ്ടിയിരിക്കുന്നു.. നമ്മുടെ സിലബസുകള്‍ രാജ്യസ്നേഹം വളര്‍ത്താന്‍ ഉതകുന്നില്ലെങ്കില്‍അവയൊക്കെയും വ്യര്‍ത്ഥം.. എന്റെ മണ്ണില്‍ പിറന്ന എന്റെ അയല്‍കാരനെ എന്നെപോലെ തന്നെ ഭാരതീയനായികാണാന്‍ സാധിക്കാതെ നിറഭേടങ്ങലോടെ കാണുന്ന ഞാന്‍ അന്ധന്‍...

എത്രയോ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ പോലും രാജ്യ സ്നേഹം വളര്‍ത്തുന്ന കാഴ്ചകള്‍നമ്മുടെ കണ്മുന്‍പില്‍ കാണാനാവും... അവരുടെ രാജ്യ പതാകകളും ചിത്രങ്ങളും ആലേഖനം ചെയ്ത ദൃശ്യങ്ങള്‍അഭിമാന പൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന "വരത്തരുടെ" സ്നേഹം പോലും ഒരു ഇന്ത്യാക്കാരന്‍ ഇന്ത്യയോടുകാണിക്കുന്നില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം.


ഇപ്പോള്‍ കാനഡ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ആ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതും അവിടെ വസിക്കാനായി കുടിയേറിയവര്‍ പോലും ഈ പ്രചരണങ്ങളില്‍ അഭിമാനപൂര്‍വം പകെടുക്കുന്നതും ആ രാജ്യത്തെ പറ്റി പുകഴ്ത്തി പറയേണ്ടവ ആണ്.. അതെ സമയം വിഘടന ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു... മരാട്ടിയും , തെലുങ്കനും സിക്കുകാരനും കാഷ്മീരിയും മറ്റു ഇന്ത്യാക്കാരോട് വ്യത്യസ്തരല്ല എന്ന അവബോധം എല്ലാ ഇന്ത്യാക്കാരന്റെയും രക്തത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട ഉല്‍ബോധനം നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും പൊതു പ്രചാരനങ്ങളിലൂടെയും നടത്തേണ്ടത് വളരെ ആവശ്യമാണ്‌...


സഹോദരനെ വെറുക്കാനായി മാത്രം ഖദര്‍ ധരിച്ചും കാവി കൊടി ഉയര്‍ത്തിയും കപട രാജ്യസ്നേഹം കാട്ടാനായിമാത്രം സാമൂഹ്യ വനവല്‍ക്കരണത്തിന് ഇറങ്ങിയ രാഷ്ട്രീയ വാനരന്മാര്‍ രാജ്യത്തെ ചുട്ടു മുടിക്കാന്‍ വാലില്‍തീയുമായി തലങ്ങും വിലങ്ങും പായുമ്പോള്‍ എന്ന് നാട്നന്നാവും?

"മഹാരാഷ്ട്രയില്‍ ടാക്‌സി ഡ്രൈവറാകാന്‍ പതിനഞ്ചുവര്‍ഷമായി സ്ഥിരമായി താമസിക്കുന്നു എന്ന്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറാഠിഭാഷ സംസാരിക്കാനും എഴുതാനും അറിയണമെന്നുമുള്ള നിയമം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു."

ശിവസേനയുടെ മറാത്ത വാദത്തിന്റെ മറ്റൊരു മുഖം... മുംബൈ ഭാരതത്തിന്റെയാകെ വാണിജ്യ സിരാകേന്ദ്രമാണ്.. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ആളുകള്‍ വന്നു പോകുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തന മണ്ഡലം. വിവിധ ദേശക്കാരെ സേവിക്കാന്‍ മറാട്ടി ഭാഷ നിര്‍ബന്ധം ആവേണ്ടതിന്റെ യുക്തിയാണ് മനസ്സിലാക്കാനാവാതത്... ഹിന്ദിയും ഇന്ഗ്ലിഷും അറിയാവുന്നവരെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനെ പ്രോത്സാഹിപ്പിചിരുന്നെങ്കില്‍ എന്ത് നന്നായേനെ... മുംബൈ താജില്‍ ആക്രമണം നടന്നപ്പോള്‍ നൊന്തത്‌ മാറാട്ടികള്‍ മാത്രമല്ല... ഭാരതം മുഴുവന്‍ വേദനയോടെ കാതോര്‍ത്ത നിമിഷങ്ങള്‍ ആയിരുന്നു അവ. അവിടെ തീവ്ര വാദികളെ ചെറുത്തു തോല്പിക്കാന്‍ ജീവത്യാഗം ചെയ്തത് മറാട്ടി മാത്രം അറിയാവുന്നവര്‍ ആയിരുന്നില്ല...

ഒരു ഇന്ത്യാക്കാരന് ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള മൌലിക അവകാശത്തിന്‍ മേല്‍ ഉള്ള ചവാന്റെ കൈ കടത്തല്‍ ചവറ്റു കുട്ടയില്‍ തല്ലാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കാന്‍ ഇന്ത്യയുടെ നിയമ വ്യവസ്ഥ മുന്‍കൈഎടുക്കണം.