Monday, February 1, 2010

രാഷ്ട്രീയ തിമിരം


ബോംബെ എല്ലാ ഇന്ത്യാക്കാരുടെതും ആണെന്നുള്ള അംബാനിയുടെ പ്രസ്താവന താക്കറെയെ ചൊടിപ്പിച്ചു. ഐ പീ എല്ലില്‍ പാകിസ്ഥാനികളെ കളിപ്പിക്കാന്‍ ആലോചിച്ച ഷാരുഖ്..അമീര്‍ ഖാന്മാരെ ഇടിയറ്റുകള്‍ ആക്കിയതും പോരാഞ്ഞ് താക്കറെയുടെ പിള്ളേര്‍ ഖാന്റെ സിനിമ ഓടിക്കില്ല
എന്ന വാശിയില്‍ ആണ് താനും.

ഇതിനിടയില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ശിവസേനയുടെ പ്രാദേശിക വാദത്തിനെതിരെ രംഗത്ത് വന്നു. അപ്പോഴാണ്‌ കോണ്‍ഗ്രസ്‌ വക്താവ് ഷകീല്‍ അഹ്മെദ് നു ബീ ജെ പീയുടെ ഇരട്ടത്താപ്പ് മനസ്സിലായത്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ ഘടകമായ ബീ ജെ പീ ശിവസേനയുമായി സഖ്യത്തില്‍ ഇരിക്കുമ്പോള്‍ ശിവസേനയും ആര്‍ എസ് എസും രണ്ടു രീതിയില്‍ സംസാരിക്കുന്നു... ബീ ജെ പീ രണ്ടു കൂട്ടരെയും തള്ളി പറയുന്നുമില്ല... പിന്നെ സംശയിക്കാനുണ്ടോ...അതെ.. മൈന തന്നെ... അസ്സല്‍ ഇരട്ടത്താപ്പ്! മഹാരാഷ്ട്രയിലെ മറ്റു സംസ്ഥാനക്കാരെ പറ്റി ആര്‍ എസ് എസിനുള്ള ആകുലത ആത്മാര്‍ത്ഥം ആണെങ്കില്‍ ബീ ജെ പീ ശിവസേന ബാന്ധവം അവസാനിപ്പിച്ചേ പറ്റൂ.

ഈ ഇരട്ടത്താപ്പ് കണ്ടു പിടിച്ച മഹാന്‍ കഴിഞ്ഞ ആഴ്ച എവിടെ ആയിരുന്നുവോ?? പ്രാദേശിക വാദത്തിനെതിരെയുള്ള ആര്‍ എസ് എസിന്റെ ആത്മാര്‍ഥതയെ പറ്റി ടെന്‍ഷന്‍ അടിക്കുന്ന കോണ്‍ഗ്രസ്‌ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ മഹാരാഷ്ട്രയിലെ മഹാനായ മുഖ്യമന്ത്രി ശ്രീ അശോക്‌ ചവാന്‍ ബോംബെയിലെ ടാക്സി ഓട്ടം മറാത്തികള്‍ക്ക് മാത്രം ആക്കാനായി ഇറങ്ങിയപ്പം ഈ ദേശീയ സ്നേഹം ഒക്കെ എവിടെ ആയിരുന്നുവോ? ചവാനെതിരെ കമാന്ന് മിണ്ടാത്ത കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് കാണാന്‍ ഷക്കീല്‍ ചേട്ടന് കണ്ണില്ല...അല്ലെങ്കില്‍ കണ്ണില്‍ തിമിരം...

മുരുകന്‍ കാട്ടാക്കട എഴുതിയ പോലെ....

എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം

രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം

കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവില്‍
പാതിക്കാര്‍ വിറകൊല്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം

തിണ്ണയിലന്‍ബതു കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം


No comments:

Post a Comment