പിറന്ന മണ്ണിനെ സ്നേഹിക്കാന്‍ പഠിക്കാത്ത മനുഷ്യരാണ് ഈ നാടിന്റെ ശാപം... പിറന്ന വയറിനെയും, പിറന്നമണ്ണിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടില്‍ നിന്ന് അന്യംനില്‍ക്കുന്നുവോ?ഇന്ത്യയില്‍ അങ്ങോളമിങ്ങോളം  ചോര ചിന്തുന്നത് ഇന്ത്യാക്കാര്‍ തന്നെയല്ലേ... സ്വന്തം മാതൃരാജ്യത്തെ ക്ഷുദ്രശക്തികളുടെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി വഞ്ചിക്കുന്ന യൂദാസുമാര്‍... 
എന്ത് ചെയ്താലും ശിക്ഷ ഉണ്ടായി വരണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്ന് തെളിയിക്കുന്ന എത്രയോകേസുകള്‍... രാജീവ്..മാലെഗാവ്, ബോംബെ...എത്രയോ കേസുകളിലെ പ്രതികളെ കോടതി മുറികളുടെസംരക്ഷണത്തില്‍ കഴിയുന്നു.. നീതി വൈകുന്നത് നീതി നിഷേധിക്കല്‍ ആണെന്ന തത്വത്തിനു ഒരു വിലയുമില്ലാത്തനാട്ടില്‍ ഈ നീതി വൈകലിന്റെ മറവില്‍ എത്രയോ പ്രതികള്‍ രക്ഷപെടുന്നു.. തെറ്റ് ചെയ്തവന്‍ അങ്ങേയറ്റത്തെശിക്ഷ വൈകാതെ ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ ഇതില്‍ എത്ര തെറ്റുകള്‍ സംഭവിക്കുമായിരുന്നു.... എത്രതെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമായിരുന്നു... പിടിക്കപ്പെട്ട പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ മനുഷ്യാവകാശവുംസ്വീകരണം കൊടുക്കാന്‍ വിപ്ലവകാരികളും...ഫൂ...
ബോംബെ കലാപത്തിനു ബാക്കി വന്ന ഏക പ്രതി കസാബ് പറയുന്നു താജില്‍ കൂടെ കയറിയവര്‍ ഒക്കെയുംഇന്ത്യാക്കാര്‍ തന്നെ ആയിരുന്നുവെന്നു... ഇന്ത്യയുടെ മാറിടം പിളര്‍ക്കാന്‍ ഇന്ത്യന്‍ കൈകള്‍... ഇത് ഇന്നുംഇന്നലെയും ആരംഭിച്ചതോ... ഇന്ത്യ വെട്ടി മുറിച്ചു മൂന്നു കഷണമാക്കാന്‍ ചുക്കാന്‍ പിടിച്ചതും സ്വാതന്ത്ര്യലബ്ധിയുടെ സകല മിടുക്കും അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിന്റെ ആചാര്യന്മാരും... രാഷ്ട്ര പിതാവിന്റെ നെഞ്ചു പിളര്‍ത്തിയ വേദി പൊട്ടിച്ചതും രാഷ്ട്ര സ്നേഹം അവകാശപ്പെടുന്ന ഒരുപ്രസ്ഥാനത്തിന്റെ വക്താവും...
എല്ലാ മതങ്ങളെയും കൈ നീട്ടി സ്വീകരിച്ച ഭാരതാംബയുടെ മക്കള്‍ തമ്മില്‍ തല്ലി ചാകുന്നതും മതങ്ങളുടെ പേരില്‍...  ഏതു മതക്കാരനായാലും എന്റെ മണ്ണില്‍ പിറന്നവന്‍ എന്നെ പോലെ തന്നെ ഒരു ഭാരതീയന്‍ ആണെന്ന അവബോധംനമ്മുടെ മനസ്സുകളില്‍ നിറയ്ക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്റെ നാട് കത്തുന്നത് കാണാന്‍, എന്റെ നാട്ടില്‍ ചോര ചിന്തപ്പെടുന്നത് കാണാന്‍.... എന്റെ നാട് പൊട്ടുന്നത് കാണാന്‍... എന്റെ മനസ്സ് ഇത്രയുംകഠിനമാവുന്നുവോ??? 
രാജ്യസ്നേഹം എന്നാല്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും മറ്റു പ്രാദേശിക സങ്കുചിതചിന്താഗതികളുടെയും മുകളില്‍ കാണാന്‍ പാകമാകും വിധം നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ ഉടച്ചുവാര്‍ക്കപ്പെടെണ്ടിയിരിക്കുന്നു.. നമ്മുടെ സിലബസുകള്‍ രാജ്യസ്നേഹം വളര്‍ത്താന്‍ ഉതകുന്നില്ലെങ്കില്‍അവയൊക്കെയും വ്യര്‍ത്ഥം..  എന്റെ മണ്ണില്‍ പിറന്ന എന്റെ അയല്‍കാരനെ എന്നെപോലെ തന്നെ ഭാരതീയനായികാണാന്‍ സാധിക്കാതെ നിറഭേടങ്ങലോടെ കാണുന്ന ഞാന്‍ അന്ധന്‍...
എത്രയോ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ പോലും രാജ്യ സ്നേഹം വളര്‍ത്തുന്ന കാഴ്ചകള്‍നമ്മുടെ കണ്മുന്‍പില്‍ കാണാനാവും... അവരുടെ രാജ്യ പതാകകളും ചിത്രങ്ങളും ആലേഖനം ചെയ്ത ദൃശ്യങ്ങള്‍അഭിമാന പൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന ആ "വരത്തരുടെ" സ്നേഹം പോലും ഒരു ഇന്ത്യാക്കാരന്‍ ഇന്ത്യയോടുകാണിക്കുന്നില്ല എന്നത് നഗ്നമായ യാഥാര്‍ത്ഥ്യം മാത്രം. 
ഇപ്പോള്‍ കാനഡ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ആ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നതും അവിടെ വസിക്കാനായി കുടിയേറിയവര്‍ പോലും ഈ പ്രചരണങ്ങളില്‍ അഭിമാനപൂര്‍വം പകെടുക്കുന്നതും ആ രാജ്യത്തെ പറ്റി പുകഴ്ത്തി പറയേണ്ടവ ആണ്.. അതെ സമയം വിഘടന ആശയങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു... മരാട്ടിയും , തെലുങ്കനും സിക്കുകാരനും കാഷ്മീരിയും മറ്റു ഇന്ത്യാക്കാരോട് വ്യത്യസ്തരല്ല എന്ന അവബോധം എല്ലാ ഇന്ത്യാക്കാരന്റെയും രക്തത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ട ഉല്‍ബോധനം നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും പൊതു പ്രചാരനങ്ങളിലൂടെയും നടത്തേണ്ടത് വളരെ ആവശ്യമാണ്...
സഹോദരനെ വെറുക്കാനായി മാത്രം ഖദര്‍ ധരിച്ചും കാവി കൊടി ഉയര്‍ത്തിയും കപട രാജ്യസ്നേഹം കാട്ടാനായിമാത്രം  സാമൂഹ്യ വനവല്‍ക്കരണത്തിന് ഇറങ്ങിയ രാഷ്ട്രീയ വാനരന്മാര്‍ രാജ്യത്തെ ചുട്ടു മുടിക്കാന്‍ വാലില്‍തീയുമായി തലങ്ങും വിലങ്ങും പായുമ്പോള്‍ എന്ന് ഈ നാട്നന്നാവും?
"മഹാരാഷ്ട്രയില്‍ ടാക്‌സി ഡ്രൈവറാകാന്‍ പതിനഞ്ചുവര്‍ഷമായി സ്ഥിരമായി താമസിക്കുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറാഠിഭാഷ സംസാരിക്കാനും എഴുതാനും അറിയണമെന്നുമുള്ള നിയമം നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു."
ശിവസേനയുടെ മറാത്ത വാദത്തിന്റെ മറ്റൊരു മുഖം... മുംബൈ ഭാരതത്തിന്റെയാകെ വാണിജ്യ സിരാകേന്ദ്രമാണ്.. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ആളുകള്‍ വന്നു പോകുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തന മണ്ഡലം. വിവിധ ദേശക്കാരെ സേവിക്കാന്‍ മറാട്ടി ഭാഷ നിര്‍ബന്ധം ആവേണ്ടതിന്റെ യുക്തിയാണ് മനസ്സിലാക്കാനാവാതത്... ഹിന്ദിയും ഇന്ഗ്ലിഷും അറിയാവുന്നവരെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനെ പ്രോത്സാഹിപ്പിചിരുന്നെങ്കില്‍ എന്ത് നന്നായേനെ... മുംബൈ താജില്‍ ആക്രമണം നടന്നപ്പോള്‍ നൊന്തത് മാറാട്ടികള്‍ മാത്രമല്ല... ഭാരതം മുഴുവന്‍ വേദനയോടെ കാതോര്‍ത്ത നിമിഷങ്ങള്‍ ആയിരുന്നു അവ. അവിടെ തീവ്ര വാദികളെ ചെറുത്തു തോല്പിക്കാന്‍ ജീവത്യാഗം ചെയ്തത് മറാട്ടി മാത്രം അറിയാവുന്നവര്‍ ആയിരുന്നില്ല...
ഒരു ഇന്ത്യാക്കാരന് ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള മൌലിക അവകാശത്തിന്‍ മേല്‍ ഉള്ള ചവാന്റെ കൈ കടത്തല്‍ ചവറ്റു കുട്ടയില്‍ തല്ലാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കാന്‍ ഇന്ത്യയുടെ നിയമ വ്യവസ്ഥ മുന്‍കൈഎടുക്കണം.
Monday, January 18, 2010
Subscribe to:
Post Comments (Atom)
 
 

 
 
മനോഹരം .. വലിച്ചു നീട്ടാതെ മനോഹരമാക്കിയിരിക്കുന്നു..കാശിനു വേണ്ടി തീവര്‍വധധികള്‍ക്ക് കുട പിടിച്ചു കൊടുക്കുന്നവരേയും കൂടി പരിഗണിക്കാമായിരുന്നു.
ReplyDeletewhat do you say about the indian peneal code, is it high time to restructure? There are many loop holes.
ReplyDelete