Sunday, January 24, 2010

പരാജയമടയുന്ന പാക്കിസ്ഥാന്‍

23 ജനുവരി 2010
ബോംബെയില്‍ നടന്നതുമാതിരി ഒരാക്രമണം ഇന്ത്യയില്‍ ഉണ്ടാവുന്നത് തടയാനാവില്ലെന്ന് ഇന്ന് പാകിസ്താന്‍ അമേരിക്കയെ അറിയിച്ചു. അത് പോലെയുള്ള നിരവധി ആക്രമണങ്ങള്‍ ദിവസേന പാക്കിസ്ഥാന്‍ നഗരങ്ങളെ ചുട്ടുകരിക്കുമ്പോള്‍ ഇന്ത്യക്ക് എതിരെയുള്ള നീക്കങ്ങള്‍ തടയാന്‍ തങ്ങള്‍ക്കു ആവില്ലെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്. അതെ പോലെ ഇന്നത്തെ പത്രങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മറ്റു ചില വാര്‍ത്തകള്‍ കൂടെ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടാതായി വരുന്നു. ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചു വേലി മുറിച്ച നടപടി കാശ്മീരില്‍ ഭീതി പടര്‍ത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ സേനാ വിന്യാസങ്ങളുടെ ഭാഗമായി അടുത്ത ആറു മാസത്തേക്ക് താലിബാനെ ചെറുക്കുന്നതില്‍ നിന്ന് പാക്ക് സൈന്യം പിന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

ഒരു ഭാഗത്ത്‌ തങ്ങളുടെ കഴിവില്ലായ്മ അന്ഗീകരിക്കുകയും മറുഭാഗത്ത്‌ തീവ്രവാദത്തിനു അനുകൂലമായ നിലപാടെടുക്കുകയും ... പാകിസ്ഥാനെ വാണിജ്യ ഭൂപടത്തില്‍ എഴുപതു ശതമാനം പങ്കു വഹിക്കുന്ന കറാച്ചി തുടരെ തുടരെയുള്ള ആക്രമണങ്ങളില്‍ ചാമ്പലാവുന്നത് പാക്കിസ്ഥാന്റെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിക്കുന്ന നിലയിലേക്കാണ് കരുക്കള്‍ നീക്കുക. ഇന്ത്യാ വിരുദ്ധ വികാരം കൊണ്ട് മാത്രം വളര്‍ന്ന പാകിസ്താന്‍ ഒരു പരാജയപ്പെട്ട രാഷ്ട്രമായി അതിവേഗം മാറുന്നത് ദക്ഷിണ ഏഷ്യയെ തന്നെ അസ്ഥിരപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശ കാലയളവില്‍ റഷ്യക്ക് എതിരെ ആയുധങ്ങള്‍ നല്‍കി അമേരിക്ക വളര്‍ത്തിയ താലിബാന്‍ ഇന്ന് അവര്‍ക്ക് തന്നെ വിനയാവുന്നു. അന്ന് അതിനായി നല്‍കിയ അമേരിക്കന്‍ സഹായം അടിച്ചുമാറ്റിയ പാക്ക് മേധാവികളും ഇന്ന് താലിബാന്‍ ഭൂതത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ട് ശ്വാസം മുട്ടുന്നു. താലിബാന്‍ വഴിയുള്ളതും അല്ലാത്തതുമായ തീവ്ര വാദം നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട പാക്ക് സര്‍ക്കാര്‍ ആത്മാര്‍ഥതയുടെ കണിക എങ്കിലും ഉണ്ടെങ്കില്‍ തീവ്ര വാദികള്‍ക്ക് തങ്ങള്‍ നല്‍കുന്ന സംരക്ഷണം അവസാനിപ്പിച്ചു കൊണ്ട് ഒരു തിരുത്തലിനു തുടക്കമിടെണ്ടിയിരിക്കുന്നു.

പ്രശ്നപരിഹാരം വൈകാന്‍ നോക്കിയിരിക്കുന്ന കഴുകന്‍ പാക്കിസ്ഥാനില്‍ മറ്റൊരു ഇറാക്കോ, അഫ്ഗാനിസ്ഥാനോ പ്രതീക്ഷിക്കുന്നുണ്ടാവാം.. പാകിസ്താന്‍ ഭരണ കര്‍ത്താക്കളുടെ നീക്കങ്ങള്‍ നോക്കുമ്പോള്‍ അങ്ങനെയൊരു ശ്മശാനം പാകിസ്ഥാനില്‍ സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നതില്‍തെറ്റില്ല.

No comments:

Post a Comment