Saturday, February 13, 2010

ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം

12 ഫെബ്രുവരി 2010

വയനാട്ടിലെ ഭൂമി കയ്യേറ്റത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വളരെ അപഹാസ്യമായ നിലപാട് സ്വീകരിക്കുക വഴി കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന വാര്‍ത്ത ഇന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നു. ജനതാദള്‍ നേതാവ് എം പീ വീരേന്ദ്ര കുമാറിനോട് പക
പോക്കാനായി ആദിവാസികളുടെ പേര് പറഞ്ഞു മകന്‍ ശ്രേയസ് കുമാറിന്റെ ഭൂമിയില്‍ സീ പീ എം നടത്തിയ കയ്യേറ്റം ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലെന്ന വ്യാജേന സ്വകാര്യ ഭൂമി കയ്യേറി സര്‍ക്കാര്‍ ഭൂമി എന്ന് ബോര്‍ഡ് നാട്ടാന്‍ നടത്തിയ തിടുക്കം സര്‍ക്കാരിന്റെ കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു.

വ്യക്തികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ കടമകള്‍ മറന്നു രാഷ്ട്രീയം കളിക്കുന്നു. മൂന്നാറിലും കളമശ്ശേരി യിലും ഗോള്‍ഫ് ക്ലബിലും സ്മാര്‍ട്ട്‌ സിറ്റിയിലും നാം കണ്ടത് ഇത് തന്നെ. ഇടതുമുന്നണിയുടെ വികൃതമായ രാഷ്ട്രീയം. എല്ലാ സംഭവങ്ങളിലും കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. .. ഭൂമി തര്‍ക്കങ്ങളില്‍ മാത്രമല്ല മറ്റു വിഷയങ്ങളിലും കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞു.

ജനാധിപത്യത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന ഇടതുമുന്നണിക്ക് ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു ആവര്‍ത്തനം മാത്രമായിരിക്കും ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും കാണാന്‍ കഴിയുക.

No comments:

Post a Comment