हिन्दवी है हम वतन है हिन्दोस्तान हमारा   ॥
 
 
 ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണ സംവിധാനങ്ങളില്‍ ഏറ്റവും ശക്തവും സുസ്ഥിരവുമായ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഇന്ന് അറുപതു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇന്ത്യക്ക് ചുറ്റോടു ചുറ്റും കണ്ണോടിച്ചാല്‍ ഭരണക്രമം തകിടം മറിഞ്ഞ രാഷ്ട്രങ്ങളെ മാത്രമേ കാണാനാവൂ. ഈ കാലയളവിനുള്ളില്‍ വന്ശക്തികള്‍ പോലും കടപുഴകുന്ന ദൃശ്യങ്ങള്‍ ലോകരാഷ്ട്രീയത്തില്‍ കാണ്മാനായി. 
 
 നമുക്ക് അഭിമാനിക്കാം .. എന്തൊക്കെ ഭീഷണികള്‍... രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉണ്ടായിട്ടും വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറുന്ന ഇന്ത്യാമഹാരാജ്യം സുശക്തമായ ഒരു ഭരണ ഘടനയുമായി ഒരു മതേതര റിപ്പബ്ലിക് ആയി ഇന്നുംനിലകൊള്ളുന്നതില്‍.. 
 
 ദേശസ്നേഹം കുത്തകയായി അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യാക്കാരെ വേര്‍തിരിക്കുന്നു. ദേശസ്നേഹം തുളുമ്പുന്ന പ്രസ്ഥാനങ്ങള്‍ മണ്ണിന്റെ മക്കള്‍ പോലുള്ള വാദങ്ങളുമായി രാജ്യത്തെ പൌരന്മാരെ അന്യരായി കാണുന്നു. ഇത്തരം വിഘടന നീക്കങ്ങള്‍ക്ക് ദേശീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭരണ കര്‍ത്താക്കള്‍ പോലും മുന്‍കൈ എടുക്കുന്ന കാഴ്ച ഏതാനും ദിവസം മുന്‍പ് നാം മഹാരാഷ്ട്രയില്‍ കണ്ടു.  ഇങ്ങനെ വര്‍ഗീയത, പ്രാദേശിക വാദം, തീവ്രവാദം, രാഷ്ട്രീയത്തിലെ മൂല്യശോഷണം, വിലക്കയറ്റം, എന്നിങ്ങനെ നിരവധി മുള്‍പടര്‍പ്പുകളുടെ ഇടയിലും കരുത്തോടെ പടര്‍ന്നു പന്തലിക്കുകയാണ് എന്‍റെ  ഇന്ത്യ.
 
 വികസനത്തിന്റെ പാതയില്‍ മറ്റു ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അസൂയാര്‍ഹം ആയി കുതിക്കുന്ന രാജ്യം വളര്‍ച്ചാനിരക്കില്‍ 9.2 ശതമാനത്തിലേക്ക്  കടക്കുന്നു. ശാസ്ത്ര, സാങ്കേതിക, ആണവ, ബഹിരാകാശ, പ്രതിരോധ, വൈദ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ നാം ബഹുദൂരം മുന്നിലാണ്. പല മേഖലകളിലും വന്‍ ശക്തികള്‍ പോലും ഇന്ത്യയെ ആശ്രയിക്കുന്നു. ലോക സമ്പദ് ഘടന മൂക്ക് കുത്തിയപ്പോള്‍ പോലും അജ്ജയ്യമായി നിന്നു എന്‍റെ ഇന്ത്യ. 
 പഴയ പ്രതാപം പറഞ്ഞു ഊറ്റം കൊള്ളുന്ന രാജ്യങ്ങളുടെ മുന്നില്‍ ... തിളയ്ക്കുന്ന എണ്ണയിലെ കുമിളകള്‍ പോലെ ഇന്നലെ പൊട്ടിമുളച്ച, നാളെ ഉണ്ടാവില്ലാത്ത രാജ്യങ്ങളുടെ മുന്നില്‍.... ന്റെ ഉപ്പാപ്പയുടെ പ്രൌഡി വിളംബരം ചെയ്യുന്ന രാജ്യമായി തല ഉയര്‍ത്തി പിടിക്കുന്നു എന്‍റെ ഇന്ത്യ.
 
 തിളങ്ങുന്ന ഇന്ത്യയിലെ ഒരു പൌരനായതില്‍ ഞാനും അഭിമാനം കൊള്ളുന്നു.
 
 सारे जहाँ से अच्छा हिन्दोस्तान हमारा
  
Tuesday, January 26, 2010
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment