Saturday, February 6, 2010

പഴുത്ത ഇലകള്‍

o3 ഫെബ്രുവരി 2010 : ബോംബെ വിഷയത്തില്‍ ഏകദേശം ഒറ്റപ്പെട്ട ശിവസേന അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്‌ നേതൃത്വത്തിനും എതിരെ പ്രസ്താവനാ യുദ്ധവുമായി ഇറങ്ങി. പ്രതികരണമെന്നോണം കോണ്‍ഗ്രസ്‌ വക്താവ് ദിഗ് വിജയ്‌ സിംഗ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചിന്തിക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നു. ശിവ സേന നേതാവ് ബാല്‍ താക്കറെ വെറും കടലാസ് പുലിയാണെന്നും പ്രായാധിക്യം ചെന്നിട്ടും മാധ്യമ ശ്രദ്ധ നേടാനായി നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തേത് എന്നും കോണ്‍ഗ്രസ്‌ വക്താവ് പറഞ്ഞു. നേതാക്കള്‍ ഒരു പ്രായം കഴിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കണം എന്ന് ദിഗ് വിജയ്‌ സിംഗ് അഭിപ്രായപ്പെട്ടു. 84 വയസ്സുള്ള ബാല്‍ താക്കറെ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കണമെന്ന് നിര്‍ദേശിക്കുന്ന കോണ്‍ഗ്രസ്‌ നേതാവ് ഒരു സ്വയം വിചിന്തനത്തിന് കൂടെ മുതിര്‍ന്നിരുന്നുവെങ്കില്‍ നന്നായിരുന്നു.

കേരളത്തിലുമുണ്ട്‌ 92 വയസ്സുള്ള ഒരു നേതാവ് ഇന്നും കോണ്‍ഗ്രസിന്‌ തലവേദനകള്‍ സൃഷ്ടിയ്ക്കാന്‍.. കോണ്‍ഗ്രസിന്റെ തന്നെ എത്രയോ പഴയ നേതാക്കളുണ്ട് നില്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയില്‍ ഗവര്‍ണര്‍ കസേരകളില്‍.. രാഷ്ട്രപതി ഭവനും രാജ് ഭാവനുകളും വൃദ്ധ സദനങ്ങളായി പരിണമിക്കുന്ന അവസ്ഥക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് ഊര്‍ജ്വസ്വലരായ രാഷ്ട്രപതിയേയും ഗവര്‍ണര്മാരെയും നമ്മുടെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നു? അല്പമെങ്കിലും ആവതുള്ള ഗവര്‍ണര്‍മാര്‍ മന്ത്രി സഭകള്‍ക്ക് പാരയാവുന്നത് കൊണ്ടാണോ പാവകളെ തേടി പോകുന്നത്?

ലോകത്തിലെ ഒരു വന്‍ശക്തിയായി അതിവേഗം വളരുന്ന നമ്മുടെ രാഷ്ട്രത്തിന് കരുത്ത് പകരാന്‍ ഊര്‍ജ്ജ്വസ്വലരായ, സമര്‍ത്ഥരായ രാഷ്ട്രീയ നേതൃത്വവും ശക്തമായ ഭരണ സംവിധാനവും അത്യന്താപേക്ഷിതം ആണ്.. മിടുക്കരായ, പുത്തന്‍ യുവ നേതൃ നിരക്ക് കടന്നുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ വഴി മാറി കൊടുക്കുന്നതില്‍ തെറ്റൊന്നും കാണാനാവില്ല.

പാര്‍ട്ടി സംവിധാനങ്ങളിലേക്ക് നോക്കിയാല്‍, ബീ ജെ പീയില്‍ പുതിയ നേതാക്കള്‍ രംഗ പ്രവേശം ചെയ്യുന്നതായി കാണാം. കോണ്‍ഗ്രസില്‍ രാഹുലിന്റെ ഇന്റര്‍വ്യൂകള്‍ എന്തുമാത്രം ഫലം കണ്ടുവെന്നു അറിയാന്‍ ഇട വന്നില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഈ മാറ്റത്തിന്റെ അഭാവം ആ പ്രസ്ഥാനങ്ങള്‍ തന്നെ കാലഹരണ പെടുന്ന അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പുതിയ നേതാക്കളില്‍ നിന്ന് ഉണ്ടാവുന്ന ചോര്‍ച്ച തുടരുന്നു... ജലീലും മനോജും ശിവരാമനും തുടര്‍ക്കഥകള്‍ ആവുന്നു.. തിളക്കമാര്‍ന്ന പ്രതിഭാധനന്മാരായിരുന്ന ഈ എം എസ്, സുര്‍ജീത് സിംഗ്, ജ്യോതി ബാസു എന്നിവരുടെയൊക്കെ വ്യക്തി പ്രഭാവത്തിന് ഒത്ത നേതാക്കള്‍ എന്ത് കൊണ്ട് പുതിയ തലമുറയില്‍ നിന്ന് എന്ത് കൊണ്ട് ഉണ്ടാവുന്നില്ല..എന്ന വസ്തുത ഇടതുപക്ഷ പ്രത്യയ ശാസ്ത്രങ്ങളുടെ ഇന്നത്തെ പ്രസക്തിയിലുള്ള സന്ദേഹങ്ങളെ അല്ലേ സൂചിപ്പിക്കുന്നത്?

പുതു മുകുളങ്ങള്‍ വിരിഞ്ഞ് പുത്തന്‍ തളിരിലകളോട് കൂടിയാണ് ഒരു ചെടി വളര്‍ന്ന് വളര്‍ന്ന് വന്‍ വൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നത്.

2 comments:

  1. വളരെ വസ്തു നിഷ്ടം ആയ ഒരു അവലോകനം...ഒരു പരിധി കഴിഞ്ഞാല്‍ നാം ഒക്കെ പ്രായം ആവുമ്പോള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് വഴി മാറി കൊടുത്തെ പറ്റൂ ....ഉണഗിയ വടവൃക്ഷങ്ങള്‍...ചെരിയവേ വളരാന്‍ അനുവദിയ്ക്കുന്നില്ല എന്നതോ പോകട്ടെ അവയുടെ മേല്‍ ചാഞ്ഞു വീണു അവയെ നശിപ്പിയ്ക്കുകയും ചെയ്യുന്നു..പിന്നെ ബാല്‍ താക്രെ..ഒരു ചീഞ്ഞ ശവം ആണ്...ഇപ്പോള്‍ വമിയ്ക്കുന്നത് ദുര്‍ഗന്ധം ആണ് ..അത് അഴുകി തീര്‍ന്നോളും.....

    ReplyDelete
  2. 92 വയസ്സ് ഉള്ള ആ നേതാവിന് കസേര എന്ന് കേട്ടാല്‍ ഇന്നും ആക്രാന്തമാ......പ്

    ReplyDelete