Thursday, January 28, 2010

കൈവെട്ടാന്‍ യെദിയൂരപ്പ

27 ജനുവരി 2009
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഒരു പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വായിക്കുകയുണ്ടായി. കര്‍ണാടകത്തില്‍ ദേവാലയങ്ങള്‍ ആക്രമിച്ചവരെ പിടികിട്ടിയാല്‍ അവരുടെ കൈ വെട്ടാന്‍ മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹത്തിലെ സ്വൈരജീവിതം നശിപ്പിക്കുന്നവരെ വെച്ച് പൊറുപ്പിക്കാന്‍ പാടില്ലെന്ന് സൂചിപ്പിക്കുന്ന ഒരു ആഹ്വാനം. സ്വല്പം കടന്ന ഒരു ആഹ്വാനം ആണെങ്കിലും ചുറ്റും നടക്കുന്ന പലതും വായിക്കുമ്പോള്‍ ശക്തമായ നടപടികള്‍ കൊണ്ടേ കാര്യങ്ങള്‍ നേരെയാവൂ എന്ന് അറിയാതെ ചിന്തിച്ചു പോവും.

ഇന്ന് തന്നെ റെഡിഫ് എന്ന മാധ്യമത്തില്‍ വന്ന ഒരു അഭിമുഖവും വായിച്ചു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോട്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോട്സെ ഗാന്ധിജിയുടെ വധത്തെ അനുകൂലിച്ചു സംസാരിക്കുന്നത്... ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി മര്യാദക്ക് ജീവിക്കാന്‍ അനുവദിച്ചത് കൊണ്ടല്ലേ ഇതൊക്കെ വിളിച്ചു പറയാന്‍ അയാള്‍ക്ക്‌ നാവു പൊന്തിയത്?

എത്രയോ ജീവനുകള്‍ പൊളിഞ്ഞ ബോംബെ ആക്രമണത്തിലെ ശേഷിക്കുന്ന പ്രതി കസബിനെ കോടികള്‍ ചിലവിട്ടു എത്ര നാളായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു? ഇവനൊക്കെ ആയുസ്സില്‍ തീവ്രവാദം എന്തെന്ന് ചിന്തിക്കാന്‍ ഇനിയൊരു അവസരം നല്‍കാതെ കനത്ത ശിക്ഷകള്‍ ഉടനടി നല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥിതി കര്‍ക്കശമായെങ്കില്‍ പ്രഗ്യാമാരും കസബുമാരും തടിയന്ടവിടെ നസീര്‍മാരും..എന്തിനു കാരി സതീശന്മാര്‍ പോലും വംശനാശംനേരിട്ടേനെ.

1 comment:

  1. വളരെ ശരിയാണ്...ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ ശാപം...അതിലെ പഴുതുകള്‍ ആണ്...ഏതു ക്രിമിനലിനും സവൈര്യ വിഹാരം നടത്താന്‍ സഹായിക്കുന്ന അനേകം പഴുതുകള്‍.. അതില്‍ ഉണ്ട്...ഒരു കേസ് ക്ലോസ് ചെയ്യാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നു...ഫലമോ കേസ് കൊടുക്കുന്നവന്റെ ജീവിതം നരക തുല്യം ആകുന്നു...അവന്റെ ജീവിതകാലത്ത് ഒരു വിധി കിട്ടുകയും ഇല്ല..കസ്ബും ഗോട്സെയും ...തനുവും ഒക്കെ നമ്മുടെ വ്യവസ്ഥയുടെ പോരായ്മയുടെ പര്യായങ്ങള്‍ ആണ്...സംശയം ഇല്ല...

    ReplyDelete