വളരെ ശ്രദ്ധേയമായ മൂന്നു പ്രസ്താവനകള്‍ ആണ് ഇന്ന് കേട്ട വാര്‍ത്തകളില്‍ വളരെ ചിന്തനീയമായി തോന്നുന്നത്.
 
 ഒന്ന് : വൈദികരും ബ്ലോഗിങ് പോലുള്ള ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍. വളരെ ശക്തവും സുതാര്യവുമായ മാധ്യമങ്ങളെ ഉപയോഗിക്കുവാനുള്ള നല്ലൊരു ആഹ്വാനം. പറയുവാനുള്ളത് ലോകത്തോട് തുറന്നു പറയട്ടെ.. എഴുതുവാനുള്ളത് മറയില്ലാതെ തുറന്നു എഴുതട്ടെ...
 
 രണ്ട്  : കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാര്‍ക്ക് കേന്ദ്രത്തില്‍ പണി ഒന്നുമില്ല എന്ന്  കേരള മുഖ്യമന്ത്രി വീ എസ് അച്ചുതാനന്ദന്‍. കേന്ദ്ര വിദേശ കാര്യമന്ത്രി എസ് എം കൃഷ്ണയുടെ വായില്‍ നിന്നും ഇതേ പ്രസ്താവന ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
 
 മൂന്ന് : ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ക്ക് തൂക്കി വില്കാന്‍ മാത്രമുള്ള നിലവാരമേ ഉള്ളൂ  എന്ന്  ഇടതുപക്ഷ ചിന്തകന്‍ പീ ഗോവിന്ദപ്പിള്ള. ഇരുപതും ഇരുപത്തി നാലും പേജുള്ള മലയാള പത്രങ്ങള്‍ സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ കാര്യമാത്ര പ്രസക്തമായ വാര്‍ത്തകള്‍ ഒന്ന്..ഒന്നര പേജില്‍ ഒതുങ്ങുന്നു. നാര്‍ക്കോ സീഡീ, പോള്‍ വധം എന്നിങ്ങനെ ഉള്ള വിഷയങ്ങള്‍ കൊണ്ട് കോളങ്ങള്‍ നിറക്കാന്‍ മലയാളത്തിലെ എല്ലാ പത്രങ്ങളും... മാധ്യമങ്ങളും ശ്രമിച്ചു എന്നത് വസ്തുതയാണ്. പത്രങ്ങളെ മാത്രം എന്തിനു അടച്ചു ആക്ഷേപിക്കണം.. വാര്‍ത്തകള്‍ ആഘോഷമാക്കുന്ന ചാനലുകളുടെ യുഗമല്ലേ.. പക്ഷെ ഈ ആഘോഷങ്ങളുടെ ഇടയില്‍ സംഭവിച്ചു പോകുന്ന നല്ല കാര്യങ്ങളും അന്ഗീകരിച്ചേ പറ്റൂ... പതിനേഴു വര്‍ഷമായി കെടാതെ നില്‍കുന്ന അഭയ കേസും എസ് കത്തിയില്‍ കുടുങ്ങിയ കേരള പോലീസും നാഴികക്ക് നാല്പതു വട്ടം വാക്ക് മാറി മുഖം നഷ്ടപ്പെട്ട കിങ്ങിണിയും ഈ മാധ്യമങ്ങളുടെ ഇരകള്‍ തന്നെ...
Monday, January 25, 2010
Subscribe to:
Post Comments (Atom)
 
 

 
 
തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പാരമ്പര്യം ഉള്ളപ്പോള്‍ എങ്ങനെ തുറന്നു പറയും എന്ന് കൂടി പരിശുദ്ധ പിതാവ് പറയുന്നത് നന്നായിരുന്നു ....
ReplyDelete