Saturday, December 12, 2009

Catholic Syrian Bank and the Church

Federal Bank has acquired the green signal from Reserve Bank of India to go ahead with the proposal of taking over Catholic Syrian Bank. Federal Bank has also taken a Due Diligence Report by KPMG in the matter.

The Church has formed a “CSB Protection Committee”, saying any attempt to merge CSB with any other bank would be resisted. Its patron Bishop Andrews Thazhath started all the efforts to ensure that “the bank which is dear to the people of Thrissur retains its identity”

Bangkok-based non-resident Indian Surachan Chawla bought a stake of about 38% from the investors of the Bank has already sold 5% to Federal Bank. Chawla came into the picture not now, but back 1998. In between Chawla was given a heavy right issue of 32 lakh shares at a premium of mere Rs. 22 in Aug 2008, when the total number of shares were approx 1.3 crores, whereas the right issue to others in Feb 2009 was at a premium of Rs. 110.


Due to RBI restrictions, Chawla will have to reduce his holdings to 10%. Now he is trying to sell the difference to Federal Bank..

Now only we got serious... the church woke up...

Now the latest move...

Three Directors of the Bank, Mr. Anatharaman and other two who hold 15% of the shares turned out to be the so called "saviors" of the church.

In between, see the true colors of the saviors...

a report from Economic times on 29 Aug 2009:


MUMBAI: New faces on the board of Catholic Syrian Bank
(CSB) could pave the way for the unlisted bank’s merger with another Kerala-based private bank Federal Bank — a deal which has been in limbo for more than a year.

The CSB board has just inducted three new directors — I Peter, a former Federal Bank official, and two finance professionals, TS Anantharaman and S Bhasin, — all of whom are understood to be backing the proposed merger. The new appointments were approved at the bank’s AGM in Thrissur on Monday. The new members have come in place of Dr KA Menon and George Sebastian, who reportedly had some reservations about the deal, and George Chemmanur who had stepped down earlier.

“The AGM was over in less than two hours, and a predominant majority on the new board could favour the deal,” said a source familiar with the development. At present, only two on the 13-member CSB board are opposed to the deal.



Now delegations headed by Monsgr. Rapahel Thattil, Vicar General and the CSB Directors are visiting Catholic Parishes soliciting Investors to buy the shares from Chawla, so that the Federal Bank threat goes away.

Some of the other large shareholders in CSB are three Hong Kong-based private equity funds owning about 5% stake each; a clutch of companies based in Thrissur — the bank’s headquarters —with a combined 12-13% stake (represented by these Directors), while the remaining shares are widely held among local residents and community members.. approximately 20,000 individual shareholders.

Each share has a book value of 205.68 and the sales value would be approx around 300 ( based on the Federal Bank deal). So the investment required is around 150 crores, which could be gathered only from at least 3000 investors at an average of 5 lakhs each. So it will add only to the 20000 individual shareholders who are not in the controlling body. Again the ball is back in the court of others..

Any other major player can snatch away the bank from us... and we will be again in the same situation.

What the Church should do?

The church, can float private equity funds on a Diocese Basis similar to trusts/cooperatives with transparent accounts and audits .. We do have many strong businessmen who can support the church for a noble cause.

Let the Church Fund invest in the Bank on a collective basis. To overcome the RBI restriction each Diocese can limit the investment to 5%. This will help the church to appoint directors in the Board of the Bank, as well as help the investment stay, without drifting away, as happened in the past.

Even such a fund was helpful in case of Deepika or Jeevan, to protect the interests of the Church. Let us correct our mistakes from the past lessons. Let us go for a permanent solution, rather than just trying to get rid of Chawla or Federal Bank.


Instead of relying on third parties and again repeating the mistake of scattered shareholding, hope let the church leaders come forward to take the right decisions.

I have tried to convince the situation to such a meeting presided by Rev Fr. Raphael Thattil.. But I was the bad guy out... this adamant stand of the church will not take us anywhere.

The Return on Capital Employed in CSB in 2008-09 was only 9.57% ( 37.19 Crores)as against 11.98% in the year before. In Federal bank it was 500.49 Crores ( 11.58%) and in South Indian Bank it was 194.75 Crores ( 15.14%).

The Last Traded Price of Federal Bank was 246, ie 0.97 times of Book Value (P/BV), or 8.4 times of the Earnings per share ( PE).

The Last Traded Price of South Indian Bank is 144.50, 1.27 times of Book Value, or 8.38 times of Earnings per share.

Considering the Earnings per share of 19.70, Book Value of 205.68, the asking price is much higher than its peers, at 300. The P/BV will be at 1.46 and PE at 15.23 times.

If the earnings trend do justify the price, well and good.. but not.

CSB's dividend history from 1999 has only 4 figures.. 2005 at 17%, 2007 at 15%, 2008 at 30%, and now in 2009 at 15%. The Net profit Margins were at 6.74% in 2008 and 5.66% in 2009.

The half Year ended in September 2009 was at a net loss of 20.28 crore as against a profit of 30.35 crore in the just preceding half year. Why is it so... the declining (now, turning red) figures of Operating Profit per employee or the Operating profit per branch could tell us why.


The Earnings per share in the Half year ended in September was negative.... -10.74.

If the trend continues the dividend to expect in the next three years could be just Rs. 6, 60% of the face value of the share, while the investment is say Rs. 300.

Also if you sell these unlisted stocks, the sale proceeds would be fully taxable, and that too at 30% as proposed in the new Direct Taxes Code. Based on the trends, without a major reshuffle the growth in the book value of the share in a good extent...say over 30%, cannot be predicted. What will happen could be a sure loss.

Why did I go through the profit figures or the P/BV or PE... just to show the prices are exorbitant.

But still we should get our own "Catholic" Bank back in our pockets, just to protect our pride. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു തന്നെ ഇടണമല്ലോ! കോളാമ്പിയും കിണ്ടിയും പാരമ്പര്യം സൂചിപ്പിക്കാന്‍ ഷോകേസില്‍ ഇടം തേടുമ്പോള്‍ നമ്മുടെ ബാങ്കും കൂടെ വേണമല്ലോ!

But when you and me invest a penny, we are not doing it as a charity. We will not get visa to heaven just by investing in a Catholic name.May be a few billionaires can do it for charity..

When we invest we definitely will look at the returns as well as the safety of our investments. So, when we invest money in the Bank let us do it with care. Let us see that we take our lost bank back to us, and will not leave us again. Let us have OUR MEN in charge. Let our MEN see that we are not losing, we do business very well. Achayans are not bad in businesses.


Note : The figures used in my posts are all from the published financials of Catholic Syrian Bank, and the ratios are derived from those figures.

_______________________________________________________________

MUMBAI: New faces on the board of Catholic Syrian Bank Economic Times 29 Aug 2009
(CSB) could pave the way for the unlisted bank’s merger with another Kerala-based private bank Federal Bank — a deal which has been in limbo for more than a year.
The CSB board has just inducted three new directors — I Peter, a former Federal Bank official, and two finance professionals, TS Anantharaman and S Bhasin, — all of whom are understood to be backing the proposed merger. The new appointments were approved at the bank’s AGM in Thrissur on Monday. The new members have come in place of Dr KA Menon and George Sebastian, who reportedly had some reservations about the deal, and George Chemmanur who had stepped down earlier.
“The AGM was over in less than two hours, and a predominant majority on the new board could favour the deal,” said a source familiar with the development. At present, only two on the 13-member CSB board are opposed to the deal.
According to a bank official, Mr Sebastian and Mr Menon, whose terms were coming to an end, had filed papers for reappointment, but subsequently, withdrew their nominations. Also, earlier this year, S Santhanakrishnan, who was on the Federal Bank board, joined CSB as a director. He is expected to play an important role in the merger negotiations.
CSB chairman R Venkataraman was not available for comment.
The two banks have formed core committees, which would look into the due diligence exercise that’s expected to begin next week. The transaction could be an all-cash deal, with Federal buying out the shareholders of CSB, in which the Chawlas, an NRI family, own well over 25%.
Some of the other large shareholders in CSB are three Hong Kong-based private equity funds owning about 5% stake each; a clutch of companies based in Thrissur — the bank’s headquarters —with a combined 12-13% stake, while the remaining shares are widely held among local residents and community members. Many of these investors, looking for an exit, want the deal to go through.
The proposed deal, which had been opposed by sections within the local community, had its origin sometime in mid-2008, when the Chawlas sold close to 5% equity to Federal. Sources said Federal’s management had entered into an understanding with the Chawlas for buying out the balance holding at a subsequent stage. (ET had first reported on the possible merger in its edition dated June 27, 2008). While Federal Bank had then paid around Rs 300 a share for the near 5% stake, the pricing for the entire buyout has to factor in a merger premium and changes in market conditions. (Significantly, since CSB is an unlisted entity, the shareholders will have to pay capital gains tax for whatever they receive from the deal).
Bank mergers have been far and few between in India due to resistance from employees, differences in culture and regulatory restrictions. In case of CSB, a few directors still argue that a merger will dissolve the identity of the community bank — an issue that had once driven the local Church to step in. “But what could work in the CSB-Federal deal is the similarity of culture...this is not a case of a large, new generation private bank like ICICI acquiring an old bank like Bank of Madura, which was a painful integration,” said a senior banker.
If the the deal materialises, it would enable the merged entity to become the dominant bank in Kerala, a significant deposit and remittance market. CSB, with 360 branches, has an over Rs 8,000-crore balance sheet, while Federal Bank with over 606 branches has a Rs 35,000-crore book. Federal Bank, which has been snooping around for an acquisition and even raised Rs 2,000-crore capital in 2008 to buy a bank, is keen to move fast on the deal.

Thursday, December 10, 2009

പീ ജെ ജോസഫ് - കേരളത്തിന്റെ അഭിമാനം


കേരള രാഷ്ട്രീയത്തില്‍ അഴിമതിയുടെ കറ പുരളാത്ത വളരെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് ശ്രീ പീ ജെ ജോസഫ്. കേരള കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ കെ എം ജോര്‍ജ് ന്റെ പ്രസ്ഥാനത്തില്‍ ആദ്യം മുതലേ ഉറച്ചു നിന്ന വ്യക്തിതമാണ് ശ്രീ പീ ജെ ജോസേഫിന്റെത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചു കര്‍ഷകനായി വളര്‍ന്ന ശ്രീ പീ ജെ ജോസഫ് കര്‍ഷക കേരളത്തിന്റെ , കര്‍ഷകരുടെ നൊമ്പരങ്ങള്‍ തൊട്ടറിയുന്ന കര്‍ഷകരുടെ സ്വന്തം നേതാവാണ്‌.

അധികാരത്തിന്റെ അപ്പക്കഷനങ്ങള്‍ക്ക് വേണ്ടി എന്നും കടിച്ചു തൂങ്ങിയിട്ടുള്ള, കെ എം മാണി, ടീ എം ജേകബ്‌ , ബാലകൃഷ്ണ പിള്ള , എന്നിവരെക്കാളും അധികാരത്തിനായി എല്ലായിടത്തും തൂങ്ങുന്ന പീ സീ തോമസിനെക്കാളും, എന്ത് കുതികാല്‍വെട്ടിനും ചരട് വലിക്കുന്ന പീ സീ ജോര്‍ജ് നെക്കാളും എന്ത് കൊണ്ടും വ്യതസ്തനാണ് ശ്രീ പീ ജെ ജോസഫ്.

അദ്ദേഹത്തിനിട്ടു പാര പണിയാന്‍ അഴിമതിയൊന്നും കിട്ടാതെ വന്നപ്പോള്‍ തമിഴിലെ സീരിയല്‍ നടിയെ അഭിനയിപ്പിച്ച് തറ കളി കളിക്കുന്ന പീ സീ ജോര്‍ജും പീ സീ തോമസും കെ പീ അനില്‍ കുമാറും അതിനൊക്കെ കൂട്ട് നില്ക്കുന്ന മനോരമക്കാരും തങ്ങള്‍ തന്നെ കുഴിച്ച കുഴിയില്‍ വീഴുന്ന ദിവസം ദൂരെയല്ല.

ഒരു കത്തോലിക്കനായ ശ്രീ പീ ജെ ജോസെഫിനെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാമെന്ന് മനോരമ ആലോചിക്കുന്നതിനു പിന്നില്‍ മനോരമയുടെയും എം ആര്‍ എഫിന്റെയും റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള ഗൂഡ തന്ത്രമാണ്. കുരുവിളയും സുരേന്ദ്രന്‍ പിള്ളയും ഒക്കെ കൂടെ നിന്നു കാലില്‍ ചവിട്ടിയെങ്കിലും സ്നേഹത്തിന്റെയും ആത്മാര്‍തഥയുടെയും പര്യായമായി വിളങ്ങുന്ന പീ ജെ ജോസഫ് അതിശക്തമായി തിരിച്ചു വരും എന്ന് നിസംശയം പറയാം.

സീറ്റ് ധാരണകളില്‍ ഉള്ള ചില പ്രശ്നങ്ങള്‍ കൊണ്ടാണ് പീ ജെ ജോസെഫിനു മുന്നണി മാറേണ്ടി വന്നത്. എന്ന് വെച്ച് ഈ എം എസ് പറഞ്ഞതു പോലെ ശ്രീ പീ ജെ ജോസഫ് പള്ളിയെയും പട്ടക്കാരനെയും തള്ളി പറഞ്ഞിട്ടുമില്ല.

ഈ എം എസ്സിന്റെ ആ വാചകം ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കി ആഘോഷിച്ചത് നമ്മുടെ മനോരമയുടെ റബ്ബര്‍ മുതലാളി മാത്തുക്കുട്ടി അച്ചായനാണ്‌. അതും പീ ജെ ജോസെഫിന്റെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡ ഉദ്ദേശത്തോടെ ... പീ ജെ ജോസെഫിന്റെ രാഷ്ട്രീയം ഇല്ലായ്മ ചെയ്യാനായി...

അത് കൊണ്ടു തന്നെയാണ് ശ്രീ പീ ജെ ജോസഫ് മൂവാറ്റുപുഴയില്‍ നിന്നു ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്ത്ഥിയെക്കാള്‍ കൂടുതല്‍ ജോസെഫിനെ തേജോവധം ചെയ്യാന്‍ മനോരമ പത്രത്തിന്റെ മുന്‍ പേജുകള്‍ തന്നെ നീക്കി വച്ചത്...

കേരള കോണ്‍ഗ്രസിനെ ചീത്ത വിളിക്കെണ്ടവര്‍ക്ക് ജോസെഫിന്റെ കൂടെ നിന്ന കുരുവിളയും, സ്കറിയ തോമസും, പീ സീ ജോര്‍ജും ആവശ്യത്തിനു അവസരങ്ങള്‍ നല്‍കിയെന്നത് നേര് തന്നെ. ഒപ്പം റബ്ബര്‍ മുതലാളിയായ മനോരമയുടെ മാത്തുക്കുട്ടിച്ചായനും റബര്‍ കര്‍ഷകനായ പീജെയേ നാറ്റിക്കാന്‍ ആവുന്നത് ശ്രമിച്ചു... ഗൂഡ നീക്കങ്ങളുടെ ഫലമായിരുന്നു കെട്ടിച്ചമച്ച ഒരു പെണ്ണ് കേസ്... സത്യം എന്നായാലും വിജയിച്ചല്ലേ പറ്റൂ...

ആത്മാഭിമാനമുള്ള, കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ചെയ്യാത്ത, "എന്റെ മുലക്കു പിടിച്ചേ..." എന്ന് വിളിച്ചു കൂവുന്ന ഒരു മൂന്നാം കിട സീരിയല്‍ നടിക്കാണോ, കൂലിക്ക് ഗര്‍ഭം അഭിനയിച്ച് കല്യാണം മുടക്കുന്ന ചില നടിമാരുടെ മാമാമാരെപോലെ ഓടി നടന്നു മഞ്ഞ കഥ പറയുന്ന കെ പീ അനില്‍ കുമാറിനാണോ, ഗുണ്ടാ പണിക്കു ഉണ്ടയില്ലാത്ത തോക്കുമായി നടക്കുന്ന പീ സീ ജോര്ങിനാണോ, "അവിടേം തൂങ്ങും ..ഇവിടേം തൂങ്ങും..." പീ സീ തോമസിനാണോ, അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത, വളരെ സീനിയര്‍ ആയ ഒരു കേരള കര്ഷക നേതാവിനാണോ, വിശ്വാസ്യത എന്ന് പ്രബുദ്ധ കേരളം തിരിച്ചറിയുന്ന ദിനങ്ങള്‍ വിദൂരമല്ല.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായിരുന്ന മഹാബലി തിരുമേനി ദേവന്മാരുടെപോലും അസൂയക്ക്‌ പാത്രമായി . ദേവന്മാരുടെ ഗൂടാലോചനയുടെ ഫലമായി നന്മയുടെ അവതാരമായ മഹാബലി തിരുമനസ്സിനെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തി. അതേ ദേവന്മാരുടെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരള മണ്ണില്‍ നന്മയുടെ അവതാരമായ ശ്രീ പീ ജെ ജോസേഫിനും പരീക്ഷ്ണങ്ങളുമായി വാമനന്മാര്‍ ചുറ്റും വട്ടമിട്ടു പറക്കുകയാണ്. എങ്കിലും അന്തിമ വിജയം സത്യത്തിനു തന്നെ. പീ ജെ ജോസഫ് സിന്ദാബാദ്..

ലോകത്തിനു നന്മയുടെ സന്ദേശവുമായി വന്ന ക്രിസ്തുവിനെ കുരിശില്‍ തറച്ചു. അഹിംസയുടെ സന്ദേശവുമായി വന്നു സ്വാതന്ത്ര്യത്തിന്റെ പൊന്നിളം കാറ്റ് ഭാരതത്തിന്‌ നേടിത്തന്ന ഗാന്ധിജിയെ വെടി വെച്ചു കൊന്നു. വര്‍ണ വിവേചനത്തിനെതിരെ പടവാലുയര്‍ത്തിയ അബ്രഹാം ലിങ്കനെ തോക്കിന് ഇരയാക്കി. എന്നും നന്മക്കു എതിരെ തിന്മയുടെ കഴുകന്മാര്‍ ആക്രമണം അഴിച്ചുവിട്ട കഥകള്‍ ആണ് ചരിത്രത്തില്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി, കേരള കര്‍ഷകന് വേണ്ടി ,അഴിമതി രഹിതമായ ഒരു മലയാള നാടിനു വേണ്ടി ശബ്ദിക്കുന്ന ഒരു ഒറ്റപ്പെട്ട ശബ്ദമാണ് ശ്രീ പീ ജെ ജോസഫ്.


കേരള കോണ്‍ഗ്രസില്‍ പലരും സ്വന്തം കുടുംബം വളര്‍ത്താന്‍ നോക്കിയപ്പോള്‍ കുടുംബത്ത് നിന്ന് കാശ് കൊണ്ട് വന്നു പാര്‍ട്ടി നോക്കിയ നേതാവാണ്‌ ശ്രീ പീ ജെ ജോസഫ്‌. അത് കൊണ്ട് തന്നെ ഇലക്ഷന്‍ കമ്മീഷന്റെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിന്റെ അംഗീകാരവും പാര്‍ട്ടി സ്ഥാപകന്‍ ശ്രീ കെ എം ജോര്‍ജിന്റെ മകന്റെ സാന്നിധ്യവും പീ ജെ ജോസേഫിനോടൊപ്പം തന്നെ..

കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഏക രാഷ്ട്രീയ കക്ഷിയാണ് കേരള കോണ്‍ഗ്രസ്‌... മറ്റു രാഷ്ട്രീയ കക്ഷികള്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെയും പീബിയുടെയുമൊക്കെ താളത്തിന് ഒത്തു മാത്രം അല്ലെ തുള്ളൂ? അവരുടെ നേതാക്കളും ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ കവാത്ത് മറക്കുന്നു... പിന്നെ പോയിട്ട് കേരളത്തിലെ സാധാരണ കര്‍ഷകരുടെ ശബ്ദമാണ് .. കേരള കോണ്‍ഗ്രസ്‌.

Monday, November 23, 2009

കോണ്‍ഗ്രസ്‌ എന്നും മലയാളികളെ വഞ്ചിച്ച ചരിത്രമേ ഉള്ളൂ...

കോണ്‍ഗ്രസ്‌ എന്നും മലയാളികളെ വഞ്ചിച്ച ചരിത്രമേ ഉള്ളൂ... ഉത്തരേന്ത്യന്‍ ലോബികളുടെ മേധാവിത്വം എന്നും മലബാരികളെ ഒതുക്കാന്‍ മാത്രമേ തുനിഞ്ഞിട്ടുള്ളൂ.. കൂടുതല്‍ കാലവും കോണ്‍ഗ്രസ്‌ അനുകൂല സര്‍ക്കാരുകളെ മാത്രം തുണക്കുന്ന എം പീ മാരെ അയച്ച പാരമ്പര്യമുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അവഗണന മാത്രമേ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ കാട്ടിയിട്ടുള്ളൂ.. വിഘടന വാദം മുഖമുദ്രയാക്കിയ സംസ്ഥാനങ്ങള്‍ക്ക് വികസനവും നിക്ഷേപങ്ങളും വാരിക്കോരി നല്‍കുമ്പോള്‍, മഴക്കെടുതി മൂലമോ, വരള്‍ച്ച മൂലമോ, കൃഷിനാശം മൂലമോ കഷ്ടപ്പെടുന്ന സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കെഞ്ചുമ്പോള്‍ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ ശതമാനം മാത്രം പിച്ചച്ചട്ടിയില്‍ ഇട്ടു തരുന്ന കാഴ്ച നാം കാണാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി..

കേന്ദ്ര അവഗണനയ്ക്ക് എതിരെ ശബ്ദിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നത് പരമാര്‍ത്ഥം ആണ്.. കേന്ദ്രത്തില്‍ ചെന്ന് ഗോസാമിമാരെ കാണുമ്പോള്‍ നമ്മുടെ ഖാദര്‍ സായിപ്പുമാര്‍ കവാത്ത് മറക്കുന്നു.. ഏറ്റവുമധികം കോണ്‍ഗ്രസ്‌ എം എമ്പീമാരും മന്ത്രിമാരുമായി ഇപ്പോള്‍ നാം റിക്കാര്‍ഡ് ഇട്ടിരിക്കുന്നു.. എന്നിട്ടും നമുക്കെന്തു നേട്ടം? കേരളത്തിലെ ഒരു വന്‍ ജനവിഭാഗത്തിന്റെ ജീവന് തന്നെ ഭീഷണിയായി ഒരു അണക്കെട്ട് നിലകൊള്ളുന്നു.. നേതാക്കളുടെയും സര്‍ക്കാരുകളുടെയും തണുത്ത നിലപാടുകള്‍ മൂലം ഒരു വന്‍ദുരന്തം ഡെമോക്ലീസിന്റെ വാള്‍ പോലെ കേരളത്തിന്റെ മുകളില്‍ തൂങ്ങുന്നു.. അപകടം ഉണ്ടായിട്ടേ കാര്യങ്ങള്‍ ഗൌരവമായി കാണൂ എന്ന നിലപാട് തികച്ചും അപലപനീയമാണ്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര, തമിഴ്നാട് സര്‍ക്കാരുകളെ കൊലപാതക ശ്രമത്തിനുള്ള കുറ്റം ചാര്‍ത്തി വിസ്തരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ആസിയാന്‍ എന്ന കൊടും വഞ്ചന കേരള കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരിന്റെ ഏറാന്‍ മൂളുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ കേരള കര്‍ഷകരെ കൊലക്ക് കൊടുക്കുന്നതില്‍ പങ്കു വഹിക്കുന്നു.. കോണ്‍ഗ്രസ്‌ സര്‍കാരുകള്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ തളക്കാനായി രഹസ്യമായി പിന്തുണ നല്‍കി വളര്‍ത്തിയ ശിവസേന, അകാലിദള്‍ പോലെ തന്നെ അവര്‍ക്ക് പാരയായി മാറുന്നു.. അതോടൊപ്പം ഓരോ ദക്ഷിനേന്ത്യക്കാരനും.. മദ്രാസികളെ ബോംബെയില്‍ നിന്ന് പുറത്താക്കാനായി സമരം ചെയ്ത ശിവസേന ഇപ്പോള്‍ ഹിന്ദി പറയുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയില്‍ വരെ എത്തിയിരിക്കുന്നു.. പ്രവാസി മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കുറയുന്നത് മലയാളിയെ വിനാശകരമായി ബാധിക്കും..

കേരളത്തിന് വേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുന്ന നേതാക്കള്‍ വംശനാശം നേരിടുന്നു... ഈ പോക്ക് പോയാല്‍ മലയാള നാട് മൊത്തം മറ്റൊരു സൈലന്റ് വാലിയായി മാറിയാല്‍അത്ഭുതപ്പെടാനില്ല..

ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...

ഭൂരിപക്ഷം ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന്‌ എന്തും ആവാമല്ലോ... അത് കൊണ്ട് ആസിയാന്‍ കരാര്‍ ജനം തള്ളി എന്ന് വിധി എഴുതണ്ട, മാഷേ.. ജനത്തിന്റെ മേല്‍ കെട്ടിയെല്‍പ്പിച്ചു എന്ന് പറയുകയായിരിക്കും ഉത്തമം.. സീ പീ എമ്മിന്റെ പൊള്ളയായ ജന സ്നേഹം സമരത്തിന്റെ രൂപത്തില്‍ വിജയം കണ്ടില്ല എന്നത് ഒരു പരമാര്‍ത്ഥം.. പക്ഷെ അത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ നടപടികള്‍ ശരിയാണെന്ന് ജനം അംഗീകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ജന വഞ്ചനയാണ്.. ഭാരതത്തിന്റെ ഭൂരിഭാഗവും ഗ്രാമങ്ങള്‍ ആണ്.. ഗ്രാമീണരുടെ പ്രധാന തൊഴില്‍ കൃഷിയും .. ഇപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു.. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാന്‍ എടുത്ത തീരുമാനം വഴി കര്‍ഷകരുടെ ജീവിതം ദുരിതമായി എന്ന് സര്‍ക്കാര്‍ സ്വയം ഏറ്റു പറയുകയാണ്‌.. അതിന്റെ കൂടെ കൂനിന്മേല്‍ കുരുവെന്ന പോലെ വിദേശ വസ്തുക്കള്‍ ഇവിടെ ചാടിച്ചു ഇവിടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിക്കുന്ന നടപടി മനുഷ്യത്ത രഹിതം ആണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട... ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...

ആണവോര്‍ജ്ജ കാരാര്‍ വഴി വെള്ളക്കാരന്റെ മേധാവിത്തത്തിനു രാജ്യത്തെ തീറു കൊടുക്കുന്ന ...സ്വന്തം വീട്ടില്‍ അയല്‍വക്കത്തെ മുതലാളിക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ..തരം താണ നടപടിയാണ് മദാമ്മയും പാവ സര്‍ദാരും കൂടെ കാട്ടി കൂട്ടിയത്... ഇത്രയും വര്ഷം നമ്മള്‍ ഒപ്പ് വെയ്കാതിരുന്ന ആണവ നിര്‍വ്യാപന കരാര്‍ ഒരു സുപ്രഭാതത്തില്‍ എങ്ങനെ നമുക്ക് സ്വീകാര്യമായി തീരും... മുന്‍ സര്കാരുകള്‍ ആ കാര്യത്തില്‍ എടുത്ത നയങ്ങള്‍ തെറ്റായിരുന്നു എന്നാണോ??

ഭൂരിപക്ഷം എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവണം എന്നില്ല സുഹൃത്തേ...

Wednesday, October 28, 2009

ഓഹരി വിപണിയുടെ ധാര്‍മികത..

ഓഹരി വിപണിയെ രണ്ടാം തരം ചന്തയായി താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ഓഹരി വിപണിയില്‍ രണ്ടാം തരം ഇടപാടുകള്‍ അല്ല നടക്കുക.. കമ്പനികളുമായി നേരിട്ടുള്ള ഓഹരി ഇടപാടുകള്‍ പ്രൈമറി യും നിക്ഷേപകര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് സെക്കണ്ടറി യും എന്നാണു വിശേഷിക്കപ്പെടുന്നത്.. എല്ലാ വിപണികളിലും ഇത് സാധാരണമാണ്.. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഇടപാട് നടത്തുന്ന കച്ചവടക്കാരെ പോലെ തന്നെ ഒന്നാം തരം കച്ചവടക്കാര്‍ ആണ് ഇടത്തട്ടുകാരില്‍ നിന്ന് അരിയും പച്ചക്കറികളും ..എന്തിന്... ആയുധങ്ങള്‍ വരെ ആവശ്യക്കാരന്റെ കയ്യില്‍ എത്തിക്കുന്നവരും... കര്‍ഷകര്‍ക്ക് കിട്ടുന്ന പണത്തിലും എത്രയോ അധികം ആയിരിക്കും ഉപഭോക്താവ് നല്‍കുക.. ഇതിനിടയിലും കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ ഇടപെടുന്നവര്‍ ലാഭം കൊയ്യുന്നു... ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഓഹരി വിപണികളും..


ബൈബിളിലെ താലന്തുകളുടെ ഉപമയില്‍ താലന്തുകള്‍ മണ്ണില്‍ കുഴിച്ചിട്ട സേവകന്‍ ആണോ അഞ്ചു പത്തായി വര്‍ദ്ധിപ്പിച്ച സേവകന്‍ ആണോ വിലമതിക്കപ്പെടുന്നത്... കൃഷി ചെയ്യുമ്പോഴും അറുപതു മേനിയും നൂറു മേനിയും വിളവു പ്രതീക്ഷിച്ചു മാത്രമല്ലേ കൃഷി ചെയ്യുക?

പലപ്പോഴും ഓഹരി വിപണികളെ ചൂതാട്ട കേന്ദ്രങ്ങളായി കാണുന്നവരുമുണ്ട്‌.. പച്ചക്കറികളും വാങ്ങിച്ചു വില്‍ക്കുന്ന ഇടനിലക്കാരും ചൂതാട്ടമാണോ നടത്തുന്നതെന്ന് ചോദിച്ചാല്‍ ശങ്കിച്ചു നില്‍ക്കേണ്ടി വരും, അല്ലെ? കൂട്ടത്തില്‍ കാശ് നഷ്ടപ്പെടാന്‍ ഒരു വലിയ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് പണം ഇറക്കുക.. പക്ഷെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരില്‍ അധികവും ആ സ്ഥാപനങ്ങളിലെ ഒരു ചെറിയ നിക്ഷേപകനായി മാറുകയാണ്... അതും ആ സ്ഥാപനങ്ങളുടെ ലാഭ നഷ്ടങ്ങളും വിപണി സാധ്യതകളും പഠിച്ചു മാത്രമാണ് വിവേകമതികളായ നിക്ഷേപകര്‍ പണം ഇറക്കുക..

ഓഹരി വിപണികളിലെ നിക്ഷേപങ്ങളിലൂടെ രാജ്യത്തെ വ്യാവസായിക സംരംഭങ്ങളിലെ മുതല്‍മുടക്ക് കുറച്ചു ധനാഡ്യരില്‍ മാത്രമായി ചുരുങ്ങുന്നില്ല... സാധാരണക്കാരനും നിക്ഷേപാവസരങ്ങളുടെ ഒരു വന്‍ സാധ്യത തന്നെയാണ് ഓഹരി വിപണികള്‍ തുറന്നു വെയ്ക്കുക... അത് പോലെ തന്നെ ധനം ഉള്ളവര്‍ പ്രയോജന രഹിതമായ സ്വത്തുക്കളില്‍ മുടക്കി പണം മുടക്കപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കി കൊണ്ട് തനിക്കും രാജ്യത്തിനും രാജ്യത്തെ വ്യവസായ മേഖലക്കും ഏറ്റവും ലാഭകരമായ രീതിയില്‍ പണം ഏറ്റവും നന്നായി വിനിയോങിക്കപ്പെടാനുമുള്ള ഏറ്റവും നല്ല മാര്‍ഗവുമാണ്‌ ഓഹരി വിപണികള്‍.... ഓഹരി വിപണികളില്‍ മുടക്കാതെ കുറെ മുതലാളിമാര്‍ പണം പൂഴ്ത്തി വെയ്ക്കുന്നത് കൊണ്ട് രാജ്യത്തെ സമ്പദ് ഘടനക്ക് ഉണ്ടാകുന്ന ഞെരുക്കം ഒഴിവാക്കാന്‍ ഓഹരി വിപണികള്‍ ഒരു വലിയ പങ്കു വഹിക്കുന്നു..

Monday, October 26, 2009

New Tax Code for Not Required Indians (NRIs)!


The New Income Tax Code proposed by Pranab Kumar Mukherjee if passed, will become the New Income Tax Act, in place of the current Income Tax Act of 1961, with effect from April 1, 2011.

One of the biggest changes proposed in the New Code is the removal of the Resident, but not Ordinarily Resident Status.

The difference between Resident, Non-resident, and Not Ordinarily Resident in the existing IT Act

Tax assessee may be resident or non-resident. Residents are further subdivided into two sub-categories - (a) resident and ordinarily resident, and (b) resident but not ordinarily resident. To determine which category you fall into, apply the following tests to the tax year from April 1 to March 31.

Resident
A Resident is one who falls into either of these two categories:

  1. Is in India for 182 days in the year or more, OR
  2. In the preceding four years was in India for 365 days or more, and in the current tax year is in India for a total of 60 days or more

This applies to citizens of any nationality. However the period of 60 days in the second clause above will be extended to 182 days for those who fall into one of these two categories:

  1. an Indian citizen who left India in any year for employment outside India, OR
  2. an Indian citizen or a foreign citizen of Indian origin (NRI), who is outside India, comes on a visit to India

Non-Resident
A tax assessee is non-resident if he or she is not a Resident as-per the section above.

Resident but Not Ordinarily Resident
A Resident is "not Ordinarily Resident" if he or she fulfils either of these two conditions:

  1. Has been a Non-Resident in India for 9 out of 10 preceding years, OR
  2. During the 7 preceding years been in India for a total of 729 days or less

Residency Rules in the New Direct Taxes Code

4.9 Under the Code, the residential status of an individual in a financial year will continue to be determined on the basis of his stay in India during the financial year and the earlier years. He would be a resident in India if,-

 

(a) he is in India for 182 days or more during the financial year; or

(b) he is in India for 365 days or more during the four years immediately preceding the financial year and for 60 days or more in the financial year.

 

4.10 The residency of an individual will be determined only on the basis of the test specified in sub para (a) of para 4.9 in the case of,-

 

(a) an Indian citizen who leaves India during the financial year for the purpose of employment outside India with an employer;

(b) an Indian citizen who leaves India as a member of a crew of an Indian ship; and

(c) an Indian citizen or a person of Indian origin, who comes to India on a visit during the financial year.

 

An exemption has been provided to individuals with respect to the income sourced outside India, and not derived from a business controlled or profession set up in India. This exemption will be available from the financial year in which the individual becomes a resident and the succeeding year, if such individual is a non resident for nine years immediately preceding the financial year in which he has become resident.

Effectively, returning Indians who has been out of India for many years will be liable to tax on his income worldwide, maximum within the 3rd or 4th year of his return to India.

The Non Resident assessee can file their tax returns/handle tax matters through a Representative Assessee (an Authorized Agent of the Individual).

Under the New Tax Code the tax liability of the NRIs/PIOs could shoot up to 10 times. In the case of residents the shelter of slab rates is available. Thus, income between Rs 160,000 and Rs 10 lakh (Rs 1 million) is to be taxed at the rate of 10 percent, between Rs 10 lakh and Rs 25 lakh (Rs 2.5 million) is to be taxed at the rate of 20 percent, and only income beyond Rs. 25 lakh is to be taxed at the rate of 30 percent. In other words, Indian residents will pay 30 percent tax on capital gains only if such gains are above Rs 25 lakh'. This tiered system of tax is not available to NRIs under the Direct Tax Code.

30% flat tax on all capital gains

The fully exempt Long term Capital Gains (forget distinction between short term and Long Term Capital Gains) on equity and equity mutual funds will be taxed at a flat rate of 30%. For most of the investors in equities, taxes shoot up from zero to 30%. Long term Capital Gains on equity and Equity mutual funds will be taxed at 30%. All capital gains earned by a non-resident will attract a flat tax of 30 per cent, irrespective of the amount of capital gains. While a resident Indian will be required to pay tax of Rs 3.84 lakh on his taxable income of Rs 25 lakh, an NRI earning equivalent capital gains will be called upon to pay almost double tax of Rs 7.5 lakh.

New section 13 (2) provides that such 'special income' shall be computed in accordance with the provisions of the Ninth Schedule, the drafting of which is literally hair-raising. It provides that the amount of accrual or receipt shall be computed as the taxable income, and no loss, allowance or deduction shall be allowed, as the same shall be presumed to have been granted. It means that if an NRI sells a capital asset purchased for Rs 10 lakh at Rs 30 lakh, he will be required to pay tax of Rs 9 lakh at 30 per cent on the gross sale consideration of Rs 30 lakh without any deduction even for the cost of acquisition of Rs 10 lakh (not to mention any benefit of indexation on the same).

Presumptive Rent on House Property

In Income from House Property, elimination of tax deduction and presumptive rate of taxation will hit the investors badly. For let out or deemed let out properties, tax will be payable on the higher of the actual or "presumptive rent". Presumptive rent is 6% of the rentable value stipulated by the local Authority. If no rentable value is fixed 6% of the cost of construction or acquisition of the property will be the presumptive rent.

Take the case of a tenant who is paying a rent of Rs 25,000 per month on a property that costs say Rs 1 crore (Rs 10 million). That translates into an annual rent of Rs 300,000, or 3 percent of the property cost. Under the Direct Tax Code, irrespective of whether or not the landlord is receiving Rs 300,000 as rent, he will have to pay tax as if he is receiving Rs 600,000 (6 percent of a Rs 1 crore).

* The other change under the Direct Tax Code is that there is no relief even if the property lies vacant. Currently, no tax is payable for the period in which rent is not received, on account of the fact that the property was not let out or there was no tenant. This will change under the Direct Tax Code, and rent will be payable even when the property lies vacant.

20% flat tax on interest & other investment income

A relief is that the interest tax exemption on NRE and FCNR deposits to continue. But take note: All other interests – interests from NRO accounts will be taxed at a flat rate of 20% without the basic exemptions available to residents. For eg. An NRI who currently earns Rs 200,000 as NRO interest. With the current basic exemption limit of Rs 160,000, only Rs 40,000 will be taxed at the rate of 10 percent, resulting in a tax liability of Rs. 4,000. But under the new Code, its flat 20 per cent tax rate without any protection, his new tax liability will be Rs 40,000 ten times of the earlier amount!

 


Wednesday, September 2, 2009

"കേരളം ജയിക്കുവാന്‍ കേരള കോണ്‍ഗ്രസ്‌

കമ്മ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രണ്ടു മുന്നണികള്‍ കേരളം മാറി മാറി ഭരിച്ചിട്ടുംകേരളത്തിന്‌ എന്നും പറയാന്‍ അവഗണനയുടെ കഥകള്‍ മാത്രം. അതേ സമയം തീവ്ര വാദംകലയാക്കി മാറ്റിയ കാശ്മീര്‍ പഞ്ചാബ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര മുതല്‍ മുടക്ക്കുമിഞ്ഞു കൂടുന്നു. നമുക്ക് ഓരോ തിരഞ്ഞെടുപ്പിലും മാറി മാറി വന്‍ ഭൂരിപക്ഷം കൊടുത്ത് എം പീ മാരുടെഒരു പട തന്നെ കേന്ദ്രതിലോട്ടു പോകുന്നുണ്ടല്ലോ... പോയിട്ടെന്താ കാര്യം...

കോണ്‍ഗ്രസ്‌ എം പീ മാര്‍ ജയിച്ചു ചെന്നാല്‍ താറുടുത്ത ഉത്തരേന്ത്യന്‍ നേതാക്കന്മാരെയും മദാമ്മയേയുംകാണുമ്പോള്‍ കാണാതെ പഠിച്ചു കൊണ്ട് പോകുന്ന പാഠങ്ങള്‍ മറന്നു പോകുന്നു... കമ്മ്യൂണിസ്റ്റ്‌സഖാക്കന്മാര്‍ പോയാലോ പീ ബിയില്‍ ചെല്ലുമ്പം കവാത്ത് മറക്കുന്നു...

ദില്ലി സിംഹാസനത്തില്‍ നിന്ന് ചരട് വലിക്കുന്ന പാര്‍ട്ടികള്‍ എല്ലാത്തിനും കൂറ് അവിടെ തന്നെ...

കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിക്കാന്‍ കേരള മണ്ണില്‍ പിറന്ന മലയാളിക്കെ സാധിക്കൂ... അതിനു വേണം മലയാളിയുടെ സ്വന്തം പാര്‍ട്ടി ... കേരളത്തിന്റെ സ്വന്തം വ്യക്തിത്വം..."

അതെങ്ങിനെയാ.... കേരളത്തിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസിനെ വെട്ടി കണ്ടിക്കാന്‍ കുത്തക റബര്‍ മുതലാളിമാരുടെ കൈ മടക്കു വാങ്ങിക്കുന്ന യൂദാസുമാരുടെ ഒരു സംഘം തന്നെ കേരള കോണ്‍ഗ്രസ്‌ രൂപീകരണം മുതല്‍ നടക്കുന്നു...പീ ടീ ചാക്കോയെ ഇല്ലാതാക്കിയ മാഫിയ ഇന്ന് പീ ജെ ജോസേഫിനെ ഇല്ലാതാക്കാന്‍ അരയും തലയും മുറുക്കുന്നു.

റബര്‍ വില കുറച്ചു കിട്ടുക എന്നത് മനോരമയുടെ റബര്‍ ഫാക്ടറികളുടെ നില നില്പിന് ആവശ്യമാണ്‌... വീക്ഷണം പത്രത്തെക്കാലും വലിയ കോണ്‍ഗ്രസ്‌ സ്നേഹം കാണിക്കുന്ന മനോരമ യൂ ഡീ എഫിന്റെ മുഖ പത്രം ആയി മാറിക്കൊണ്ട് കേരളത്തിലെ കര്‍ഷകരെ മൊത്തം വന്ചിക്കുന്നു..

കേരള കര്‍ഷകരെ കൊലയ്കു കൊടുക്കാന്‍ ദില്ലിയിലെ പാവ സര്‍ദാര്‍ ഒപ്പിട്ട ആസിയാന്‍ കരാറിനെതിരെ ശബ്ദിക്കാന്‍ ഒരു നേതാവിനും നട്ടെല്ല് നേരെ നിന്നില്ല....മുത്തൂട്ടെ മൊതലാളിയുടെ മകന്റെ കഥ എഴുതാന്‍ തച്ചിന് അച്ച് നിരത്തിയ മാത്തുക്കുട്ടിച്ചായന്‍ ആസിയാന്‍ വിഷയം വന്നപ്പോള്‍ ഉരുണ്ടു കളിച്ചു...

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഈ ദേശീയ രാഷ്ട്രീയ കക്ഷികള്‍ ഒരിക്കലും ഉപകരിക്കപ്പെടില്ല എന്ന് ആവര്‍ത്തിച്ചു തെളിയിക്കപ്പെടുന്നു...

പ്രാദേശിക വാദം ഇന്ന് രാജ്യത്തെ ഒരു പ്രധാന സമ്മര്‍ദ്ദ ശക്തി ആയി മാറിയിരിക്കുന്നു എന്ന വസ്തുത അന്ഗീകരിക്കാതെ പുണ്യവാളന്മാരായി മാറി നിന്നാല്‍ കേരളം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖല ആയി മാറും എന്നതാണ് സത്യം. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാണു നയമെന്കില്‍ കരഞ്ഞേ പറ്റൂ... കേരളത്തിന്‌ വേണ്ടി ശക്തിയുക്തം വാദിക്കാന്‍ ഹൈ കമാണ്ടിനെയും പീബീയെയും പേടിക്കാതെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് സാധിക്കുന്ന ഒരു ദിനത്തിനായാണ് എന്റെ പ്രാര്‍ത്ഥന.

രാജ്യമൊട്ടാകെ വിഷ്ണുവിനെയും വൈഷ്ണവ അവതാരങ്ങളെയും ഭൂരിപക്ഷം ജനവും ആരാധിക്കുമ്പോള്‍ വിഷ്ണു അവതാരമായ വാമനന്റെ ചതിയില്‍ വീണ മാവേലിയെ പൊന്നു തമ്പുരാനായി കണക്കാക്കുന്ന മലയാളി രാഷ്ട്രീയത്തിലും വ്യത്യസ്തമായ ഒരു നിലപാട് എടുത്തെ മതിയാവൂ...

Thursday, August 27, 2009

കോഴിക്കൂടിന്റെ താക്കോല്‍ കുറുക്കന്റെ കയ്യില്‍..

കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വീയെസ് അച്ചുതാനന്ദന് ആഭ്യന്തരം കൊടുക്കാതെ സീ പീ എം വളരെ ഭംഗിയായി ഏറ്റവും ഉസ്താദായ ശ്രീ ബാലേട്ടനെ ഏല്പിച്ചു. സീ പീ എമ്മിന് സംരക്ഷിക്കപ്പെടാന്‍ ബാലേട്ടന്റെ മകന്‍ മുതല്‍ തോക്കില്ലാതെ ഉണ്ടയുമായി നടക്കുന്ന ആശാന്‍മാര്‍, ഗുണ്ടാരാജാക്കന്മാര്‍, കോഴി മഹര്‍ഷിമാര്‍ എന്നിവരോക്കെയുള്ളപ്പോള്‍ എങ്ങനെയാ ആ വകുപ്പ് വിശ്വസിച്ചു വീയെസിനെ ഏല്‍പ്പിക്കുക? കേരളത്തിലെ ഒന്നാം നമ്പര്‍ ഗുണ്ടയായി നമ്മടെ കണ്ണൂര്‍ ജയരാജന്‍ സഖാവ് വാഴുമ്പോള്‍ ആഭ്യന്തരം കണ്ണൂരില്‍ തന്നെ വേണം താനും.

പണ്ടൊരിക്കല്‍ പോലീസ്‌ സ്റ്റേഷനില്‍ കയറി ഒന്ന് മേഞ്ഞതിനു പിടികിട്ടാപ്പുള്ളിയായ മകനെ സംരക്ഷിക്കാന്‍ മന്ത്രി മന്ദിരം അല്ലാതെ വേറെ എവിടെയാ സ്ഥലം കിട്ടുക? പിടികിട്ടാപ്പുള്ളിയുടെ കല്യാണത്തിന് പാര്‍ട്ടി ഭേദമില്ലാതെ വീ ഐ പീകളും എത്തണമെങ്കില്‍ ആഭ്യന്തരത്തിന്റെ സ്റ്റാറ്റസ് ഇല്ലാതെ പറ്റുമോ? സ്വന്തം മകനും കൂടെയുള്ള മന്ത്രിണിയുടെ മക്കളും ഒക്കെ കൂടി ലെവല്‍ ആക്കിയ കിളിരൂര്‍, മകന്റെ സുഹൃത്ത് സന്തോഷ്‌ മഹര്‍ഷി, ബാലേട്ടന്റെ സ്വന്തം ഹിമവല്‍, മകന്റെ പങ്കാളി ശബരി, അങ്ങിനെയുള്ള തലവേദനകളൊന്നും പോരാഞ്ഞു ഇതാ ഇപ്പോള്‍ മകന്റെ ഗുണ്ടാപ്പടയുടെ തലവന്‍ ഓംപ്രകാശ് ..

ഇപ്പം ഇതാ മുത്തൂത്റ്റ്‌ മൊതലാളിയുടെ മകന്‍ കൊല്ലപ്പെട്ടപ്പം കൂടെ പ്രകാശ്മോനും സിനിമാ നടിയും കൂടെയുണ്ടായിരുന്നെന്നു പറഞ്ഞു ഒള്ള പത്രക്കാരെല്ലാം കൂടെ പുകിലുണ്ടാക്കുന്നു... ഇടിച്ച വണ്ടിയേലെ പെട്ടി പൊക്കാനായി പ്രകാശ്‌ മോന്‍ അവിടെ ചെന്നടത്‌ നിന്ന് ഒരു തരത്തിലാ നമ്മടെ പോലീസ്‌ അവനെ ഊരി അതിര്‍ത്തി വരെ കൊണ്ട് ചെന്ന് പാണ്ടി ലോറിയേല്‍ കയറ്റി വിട്ടത്‌... എന്നിട്ട് പതിനഞ്ച് ലക്ഷം മുടക്കി ഒരു കാരിയുടെ തലയില്‍ എല്ലാം കൂടെ കേട്ടിയെല്‍പ്പിച്ചപ്പോള്‍ അതും ഈ പത്രക്കാര്‍ ചൊറിയുന്നു...

ഈ പത്രക്കാര്‍ക്ക് പറയുന്നത് അത് പോലങ്ങു പ്രിന്‍റ് ചെയ്‌താല്‍ പോരെ, ഇത്ര കഷ്ടപ്പെടണോ?"

Sunday, August 23, 2009

ആസിയാനും മലയാളിയും

ആസിയാന്‍ കരാറോടു കൂടി മലയാളിയുടെ ഉത്പന്നങ്ങള്‍ക്ക് വില കിട്ടാതാകും.. പട്ടിണിയാവും എന്ന് തുടങ്ങിയ വേവലാതികള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ പല ചോദ്യങ്ങള്‍ അവഗണിക്കപ്പെടാനാവാതെ അവശേഷിക്കുന്നു. അതില്‍ പ്രധാനമായത് മലയാളിയുടെ ഉത്പന്നങ്ങള്‍, അവയുടെ വില, എന്തുകൊണ്ട് നമുക്കീ വേവലാതി, ഈ ഉത്പന്നങ്ങള്‍ വാങ്ങുന്ന മലയാളികളുമില്ലേ.. എന്നിങ്ങനെ പോകുന്നു.

തേങ്ങയും നെല്ലും കുരുമുളകും റബറും മലയാളി കര്‍ഷകന്‍റെ നഷ്ടസ്വപ്നങ്ങളാവാന്‍ തുടങ്ങിയിട്ട്‌കാലമേറെയായി. ആസിയാന് മുന്പേ തന്നെ നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്തു. തെങ്ങില്‍ കയറാതെ തേങ്ങ പറിക്കാന്‍ യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക്‌ ഇനാം പ്രഖ്യാപിച്ചു കാത്തിരിക്കുകയാണ്കൃഷിമന്ത്രി. നെല്ല് കൊയ്യണമെങ്കില്‍ കൊയ്ത്തുകാരുമില്ല, കൊയ്ത്തു യന്ത്രവുമില്ല. കുരുമുളക് കൃഷിയുംതഥൈവ. റബറാണെന്കില്‍ റബര്‍ ഫാക്ടറി മുതലാളിമാര്‍ നിയന്ത്രിക്കുന്ന വിപണിയില്‍ റബര്‍ കര്‍ഷകര്‍ക്ക് എവിടെനീതി ലഭിക്കാന്‍? നഷ്ടങ്ങള്‍ സഹിച്ചു മടുത്തു കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു നഗരങ്ങളിലേക്ക്ചേക്കേറുന്നതോടൊപ്പം അവരുടെ മക്കളും കൃഷിയുമായുള്ള ബന്ധം വെടിയുന്നു.

പഴുത്ത ചക്ക കെട്ടിയിറക്കി മുറിച്ചു വട്ടമിരുന്ന് അരക്കും തൂത്ത് കളഞ്ഞു ചക്ക തിന്നുന്ന കാലം പോയി.. ഇപ്പോള്‍ചക്ക വീട്ടില്‍ കയറ്റിയാലേ വയറ് അപ്സെറ്റാകും. ആത്തച്ചക്കയും ആഞ്ഞിലി ചക്കയും ഞാവലും ഇലുമ്പിപുളിയും ബതാങ്കായും ഒക്കെ പണ്ടേ അന്യം നിന്നു. നിര നിരയായി നില്‍കുന്ന മുരിങ്ങകളില്‍ നിറയെ കുരുമുളകുവളളികള്‍ പടര്‍ന്നു നില്‍ക്കുന്ന പറമ്പും കറി വെയ്കാന്‍ അമ്മയ്ക്ക് വാഴയുടെ ചുണ്ടും മൂപ്പച്ചന്‍ പയറും, കറിവേപ്പിലയും ഒക്കെ ഒടിച്ചു കൊടുക്കുന്ന ഓര്‍മ്മകള്‍ സ്വപ്നം കാണാന്‍ മാത്രമുള്ളതായി. ഒറ്റ ഏറിനു മാങ്ങവീഴിക്കാനും ഒരു കടിയിലൂടെ നാട്ടുമാങ്ങ മുഴുവനും ഈമ്പാനും ഇന്നത്തെ എത്ര പിള്ളേര്‍ക്ക് അറിയാം?

ചേമ്പിലയും തലയില്‍ വെച്ചുള്ള ഒരു മഴ നനയുന്ന സുഖം ഇന്ന് കിട്ടുമോ? ഇന്നത്തെ കോണ്ക്രീറ്റ് റൂഫുകള്ക്ക്പോലും നനയാതിരിക്കാന്‍ അലൂമിനിയം പട്ടേല്‍! കപ്പത്തണ്ട്‌ ഒടിച്ചുണ്ടാകുന്ന മാലയും ഓല കൊണ്ടുള്ളവാച്ചും പന്തും ഒന്നും നാം ഇന്ന് നമ്മുടെ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കില്ല.. അവര്‍ കളിക്കുന്നത് ക്രിക്കറ്റും PS3യും .. ഐഡിയ സ്റ്റാര്‍ സിങ്ങരോ, അല്ഫോന്സാമ്മയോ, നികേഷ്‌ വേണുമാരുടെ നേതാക്കളെ ഇരുത്തിപൊരിക്കുന്ന ചവിട്ടുവാര്‍ത്തയോ മാറ്റി മാറ്റി ചാനലൈസ്‌ ചെയ്യുന്നതിന്റെ ഇടയിലെങ്ങാനും കൃഷിദീപം കയറിവന്നാല്‍ ചാനല്‍ മാറ്റാന്‍ ആവശ്യം വരും..

നെല്ല് വിളഞ്ഞു നില്കുന്ന കണ്ടതിന്റെ വരമ്പിലൂടെ ഓടുന്ന സുഖം ആസ്വദിക്കാത്ത കുട്ടികള്‍ എത്ര വട്ടം വീഗാലാണ്ടിലെ റൈഡുകളില്‍ കയറിയിരിക്കുന്നു.

കാലം മാറി.. ഇന്ന് ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ മാര്‍ജിന്‍ ഫ്രീയില്‍ പായ്കറ്റില്‍ കിട്ടും..അരകല്ലും ആട്ടുകല്ലുംഉരുളിയുമൊക്കെ പ്രദര്‍ശന വസ്തുക്കളായി മാറി.. ഉരുളിയില്‍ ഒഴുകുന്ന താമരയും ആട്ടുകല്ലില്‍... ഇന്നു കിണറിന്റെ കപ്പി എടുത്തു കളഞ്ഞു മോട്ടോര്‍ ഇറക്കി, അതിന്റെ ചുറ്റുമതില്‍ ഉരുളിയുടെ ആകൃതിയില്‍ കെട്ടിനിര്‍ത്തുന്നതാണ് ഫാഷന്‍. വൈക്കോല്‍ തുറുവിട്ടിരുന്ന തൂണ്‍ വരെ "ഓര്‍മയ്കായ്" മാറി.

നാം ഒത്തിരിയേറെ മാറിക്കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. നമ്മുടെ കുട്ടികള്‍ക്ക് നമുക്കുള്ള ഓര്‍മ്മകള്‍പോലുമില്ല അയവിറക്കാന്‍.. ഇപ്പോള്‍ തന്നെ ചൈന മാര്‍ക്കറ്റുകളും മലേഷ്യന്‍ തടിയും നാട്ടില്‍ സുലഭം. നമ്മുടെഉത്പന്നങ്ങളേക്കാള്‍ വില കുറച്ചു അതിലും മനോഹരമായവ വരുമ്പോള്‍ നാമും ചിന്തിക്കേണ്ടതല്ലേ... മറ്റുള്ളവര്‍ക്ക് സാധിക്കുമെന്കില്‍ എന്തുകൊണ്ട് നമുക്കിത് സാധ്യമല്ല?

കൊതുകും ചൂടും പണ്ടത്തെ പോലെ സഹിക്കാനുള്ള ആമ്പിയര്‍ ഇല്ലാതെ നാം എയര്‍ കണ്ടീഷണര്‍ യുഗത്തിലെത്തി നില്‍കുമ്പോള്‍ "മച്ചി" എന്ന് നാട്ടുകാര്‍ വിളിക്കാതിരിക്കാനും മാത്രമായി ഒരു കുട്ടിയെ മുഹൂര്‍ത്തം നോക്കികണ്ടിച്ചെടുത്തു ഇന്കുബേറ്ററില്‍ വെച്ചു വളര്‍ത്തി ഡോക്ടറോ എഞ്ചിനീയറോ ആക്കി ആസ്ട്രെലിയാക്ക് വിടാനായി ടൂണ്‍ ചെയ്യുമ്പോള്‍ അവനെ പെരുമഴയത്ത് ഇറക്കി വിടണോ.. പനി പിടിക്കില്ലേ?

കൃഷി ഇല്ലാതാകുന്ന നാട്ടില്‍ അവശേഷിക്കുന്ന ചുരുക്കം ചിലര്‍ക്ക് വിലകളേപ്പറ്റി വേവലാതികള്‍ ഉണ്ടാവാമെങ്കിലും ഇപ്പോള്‍ ഭൂരിപക്ഷവും വാങ്ങുന്നവര്‍ ആയി മാറിയത് കൊണ്ട് കാര്‍ഷിക കേരളത്തിന്‍റെ അന്തകനായി എത്തിയ ആസിയാന്‍ കരാറിനെ പറ്റി ശബ്ദമുയര്‍ത്താന്‍ ജനത്തെ കിട്ടാനില്ല.

നല്ല ശ്രീലങ്കന്‍ തേങ്ങ വില കുറച്ചു കിട്ടുമെങ്കില്‍, ഒന്നാന്തരം തായ്‌ ലാന്‍ഡ്‌ അരി വില കുറച്ചു കിട്ടുമെങ്കില്‍, നല്ല വെളുത്തലുവ പോലത്തെ റബര്‍ കിട്ടുമെങ്കില്‍ അതും ഇവിടുത്തെതിലും സൂപ്പര്‍ വിലയ്ക്ക്, കോളസ്ട്രോള്‍ ഇല്ലാത്ത പാമോയില്‍ വെളിച്ചെണ്ണയേക്കാളും താഴ്ന്ന വിലയ്ക്ക്, പൈല്‍സ്‌ വരാത്ത ബ്രോയിലര്‍ കോഴി പീസ്‌പീസാക്കി കിട്ടുമെങ്കില്‍, പിന്നെങ്ങനെ ഉപഭോക്താവിനെ കുറ്റം പറയാനാവും?

ആസിയാന്‍ കരാറിനെ എതിര്‍ത്ത് യുദ്ധം പ്രഖ്യാപിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ ദയവായി ഒന്ന് തിരിഞ്ഞുനോക്കിയാലും....

നെല്ല് കൊയ്ത്തുകാരെ യൂണിയന്‍ കളിപ്പിച്ചു തമ്മിലടിപ്പിച്ചത് നമ്മളല്ലേ?

തെങ്ങ് വെയ്കുന്നിടത്‌ കൊടി കുത്തിയത് നമ്മളല്ലേ?

റബര്‍ വെട്ടാന്‍ റബര്‍ ഷീററിനേക്കാളും കൂലി ചോദിച്ചു സമരം ചെയ്യിച്ചത് നമ്മളല്ലേ?

റബര്‍ മുതലാളിമാരുടെ കൈമടക്കു വാങ്ങി കര്‍ഷകന്‍റെ മിത്രമെന്ന വ്യാജേന അവന്‍റെ പള്ളക്ക് കുത്തിയതുംനമ്മളല്ലേ?

പറമ്പില്‍ പണിക്കു പോകാതെ മുക്കിനു മുക്ക് യൂണിയന്‍ ആപ്പീസ്‌ ഉണ്ടാക്കി അട്ടിമറിക്കൂലി കിട്ടുന്ന ലോഡ്മാത്രം എടുത്തു നാടു മുടിച്ചതും നമ്മള്‍ തന്നെയല്ലേ?

അപ്പോള്‍ പിന്നെ, നമുക്കും...."
വിതച്ചത് കൊയ്യാം...."