Thursday, August 27, 2009

കോഴിക്കൂടിന്റെ താക്കോല്‍ കുറുക്കന്റെ കയ്യില്‍..

കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വീയെസ് അച്ചുതാനന്ദന് ആഭ്യന്തരം കൊടുക്കാതെ സീ പീ എം വളരെ ഭംഗിയായി ഏറ്റവും ഉസ്താദായ ശ്രീ ബാലേട്ടനെ ഏല്പിച്ചു. സീ പീ എമ്മിന് സംരക്ഷിക്കപ്പെടാന്‍ ബാലേട്ടന്റെ മകന്‍ മുതല്‍ തോക്കില്ലാതെ ഉണ്ടയുമായി നടക്കുന്ന ആശാന്‍മാര്‍, ഗുണ്ടാരാജാക്കന്മാര്‍, കോഴി മഹര്‍ഷിമാര്‍ എന്നിവരോക്കെയുള്ളപ്പോള്‍ എങ്ങനെയാ ആ വകുപ്പ് വിശ്വസിച്ചു വീയെസിനെ ഏല്‍പ്പിക്കുക? കേരളത്തിലെ ഒന്നാം നമ്പര്‍ ഗുണ്ടയായി നമ്മടെ കണ്ണൂര്‍ ജയരാജന്‍ സഖാവ് വാഴുമ്പോള്‍ ആഭ്യന്തരം കണ്ണൂരില്‍ തന്നെ വേണം താനും.

പണ്ടൊരിക്കല്‍ പോലീസ്‌ സ്റ്റേഷനില്‍ കയറി ഒന്ന് മേഞ്ഞതിനു പിടികിട്ടാപ്പുള്ളിയായ മകനെ സംരക്ഷിക്കാന്‍ മന്ത്രി മന്ദിരം അല്ലാതെ വേറെ എവിടെയാ സ്ഥലം കിട്ടുക? പിടികിട്ടാപ്പുള്ളിയുടെ കല്യാണത്തിന് പാര്‍ട്ടി ഭേദമില്ലാതെ വീ ഐ പീകളും എത്തണമെങ്കില്‍ ആഭ്യന്തരത്തിന്റെ സ്റ്റാറ്റസ് ഇല്ലാതെ പറ്റുമോ? സ്വന്തം മകനും കൂടെയുള്ള മന്ത്രിണിയുടെ മക്കളും ഒക്കെ കൂടി ലെവല്‍ ആക്കിയ കിളിരൂര്‍, മകന്റെ സുഹൃത്ത് സന്തോഷ്‌ മഹര്‍ഷി, ബാലേട്ടന്റെ സ്വന്തം ഹിമവല്‍, മകന്റെ പങ്കാളി ശബരി, അങ്ങിനെയുള്ള തലവേദനകളൊന്നും പോരാഞ്ഞു ഇതാ ഇപ്പോള്‍ മകന്റെ ഗുണ്ടാപ്പടയുടെ തലവന്‍ ഓംപ്രകാശ് ..

ഇപ്പം ഇതാ മുത്തൂത്റ്റ്‌ മൊതലാളിയുടെ മകന്‍ കൊല്ലപ്പെട്ടപ്പം കൂടെ പ്രകാശ്മോനും സിനിമാ നടിയും കൂടെയുണ്ടായിരുന്നെന്നു പറഞ്ഞു ഒള്ള പത്രക്കാരെല്ലാം കൂടെ പുകിലുണ്ടാക്കുന്നു... ഇടിച്ച വണ്ടിയേലെ പെട്ടി പൊക്കാനായി പ്രകാശ്‌ മോന്‍ അവിടെ ചെന്നടത്‌ നിന്ന് ഒരു തരത്തിലാ നമ്മടെ പോലീസ്‌ അവനെ ഊരി അതിര്‍ത്തി വരെ കൊണ്ട് ചെന്ന് പാണ്ടി ലോറിയേല്‍ കയറ്റി വിട്ടത്‌... എന്നിട്ട് പതിനഞ്ച് ലക്ഷം മുടക്കി ഒരു കാരിയുടെ തലയില്‍ എല്ലാം കൂടെ കേട്ടിയെല്‍പ്പിച്ചപ്പോള്‍ അതും ഈ പത്രക്കാര്‍ ചൊറിയുന്നു...

ഈ പത്രക്കാര്‍ക്ക് പറയുന്നത് അത് പോലങ്ങു പ്രിന്‍റ് ചെയ്‌താല്‍ പോരെ, ഇത്ര കഷ്ടപ്പെടണോ?"

No comments:

Post a Comment