
കേരള രാഷ്ട്രീയത്തില്‍ അഴിമതിയുടെ കറ പുരളാത്ത വളരെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് ശ്രീ പീ ജെ ജോസഫ്. കേരള കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ കെ എം ജോര്‍ജ് ന്റെ പ്രസ്ഥാനത്തില്‍ ആദ്യം മുതലേ ഉറച്ചു നിന്ന വ്യക്തിതമാണ് ശ്രീ പീ ജെ ജോസേഫിന്റെത്. കര്‍ഷക കുടുംബത്തില്‍ ജനിച്ചു കര്‍ഷകനായി വളര്‍ന്ന ശ്രീ പീ ജെ ജോസഫ് കര്‍ഷക കേരളത്തിന്റെ , കര്‍ഷകരുടെ നൊമ്പരങ്ങള്‍ തൊട്ടറിയുന്ന കര്‍ഷകരുടെ സ്വന്തം നേതാവാണ്.
അധികാരത്തിന്റെ അപ്പക്കഷനങ്ങള്‍ക്ക് വേണ്ടി എന്നും കടിച്ചു തൂങ്ങിയിട്ടുള്ള, കെ എം മാണി, ടീ എം ജേകബ് , ബാലകൃഷ്ണ പിള്ള , എന്നിവരെക്കാളും അധികാരത്തിനായി എല്ലായിടത്തും തൂങ്ങുന്ന പീ സീ തോമസിനെക്കാളും, എന്ത് കുതികാല്‍വെട്ടിനും ചരട് വലിക്കുന്ന പീ സീ ജോര്‍ജ് നെക്കാളും എന്ത് കൊണ്ടും വ്യതസ്തനാണ് ശ്രീ പീ ജെ ജോസഫ്.
അദ്ദേഹത്തിനിട്ടു പാര പണിയാന്‍ അഴിമതിയൊന്നും കിട്ടാതെ വന്നപ്പോള്‍ തമിഴിലെ സീരിയല്‍ നടിയെ അഭിനയിപ്പിച്ച് തറ കളി കളിക്കുന്ന പീ സീ ജോര്‍ജും പീ സീ തോമസും കെ പീ അനില്‍ കുമാറും അതിനൊക്കെ കൂട്ട് നില്ക്കുന്ന മനോരമക്കാരും തങ്ങള്‍ തന്നെ കുഴിച്ച കുഴിയില്‍ വീഴുന്ന ദിവസം ദൂരെയല്ല.
ഒരു കത്തോലിക്കനായ ശ്രീ പീ ജെ ജോസെഫിനെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യാമെന്ന് മനോരമ ആലോചിക്കുന്നതിനു പിന്നില്‍ മനോരമയുടെയും എം ആര്‍ എഫിന്റെയും റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള ഗൂഡ തന്ത്രമാണ്. കുരുവിളയും സുരേന്ദ്രന്‍ പിള്ളയും ഒക്കെ കൂടെ നിന്നു കാലില്‍ ചവിട്ടിയെങ്കിലും സ്നേഹത്തിന്റെയും ആത്മാര്‍തഥയുടെയും പര്യായമായി വിളങ്ങുന്ന പീ ജെ ജോസഫ് അതിശക്തമായി തിരിച്ചു വരും എന്ന് നിസംശയം പറയാം.
സീറ്റ് ധാരണകളില്‍ ഉള്ള ചില പ്രശ്നങ്ങള്‍ കൊണ്ടാണ് പീ ജെ ജോസെഫിനു മുന്നണി മാറേണ്ടി വന്നത്. എന്ന് വെച്ച് ഈ എം എസ് പറഞ്ഞതു പോലെ ശ്രീ പീ ജെ ജോസഫ് പള്ളിയെയും പട്ടക്കാരനെയും തള്ളി പറഞ്ഞിട്ടുമില്ല.
ഈ എം എസ്സിന്റെ ആ വാചകം ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കി ആഘോഷിച്ചത് നമ്മുടെ മനോരമയുടെ റബ്ബര്‍ മുതലാളി മാത്തുക്കുട്ടി അച്ചായനാണ്. അതും പീ ജെ ജോസെഫിന്റെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡ ഉദ്ദേശത്തോടെ ... പീ ജെ ജോസെഫിന്റെ രാഷ്ട്രീയം ഇല്ലായ്മ ചെയ്യാനായി...
അത് കൊണ്ടു തന്നെയാണ് ശ്രീ പീ ജെ ജോസഫ് മൂവാറ്റുപുഴയില്‍ നിന്നു ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്ത്ഥിയെക്കാള്‍ കൂടുതല്‍ ജോസെഫിനെ തേജോവധം ചെയ്യാന്‍ മനോരമ പത്രത്തിന്റെ മുന്‍ പേജുകള്‍ തന്നെ നീക്കി വച്ചത്...
കേരള കോണ്‍ഗ്രസിനെ ചീത്ത വിളിക്കെണ്ടവര്‍ക്ക് ജോസെഫിന്റെ കൂടെ നിന്ന കുരുവിളയും, സ്കറിയ തോമസും, പീ സീ ജോര്‍ജും ആവശ്യത്തിനു അവസരങ്ങള്‍ നല്‍കിയെന്നത് നേര് തന്നെ. ഒപ്പം റബ്ബര്‍ മുതലാളിയായ മനോരമയുടെ മാത്തുക്കുട്ടിച്ചായനും റബര്‍ കര്‍ഷകനായ പീജെയേ നാറ്റിക്കാന്‍ ആവുന്നത് ശ്രമിച്ചു... ഈ ഗൂഡ നീക്കങ്ങളുടെ ഫലമായിരുന്നു കെട്ടിച്ചമച്ച ഒരു പെണ്ണ് കേസ്... സത്യം എന്നായാലും വിജയിച്ചല്ലേ പറ്റൂ...
ആത്മാഭിമാനമുള്ള, കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ചെയ്യാത്ത, "എന്റെ മുലക്കു പിടിച്ചേ..." എന്ന് വിളിച്ചു കൂവുന്ന ഒരു മൂന്നാം കിട സീരിയല്‍ നടിക്കാണോ, കൂലിക്ക് ഗര്‍ഭം അഭിനയിച്ച് കല്യാണം മുടക്കുന്ന ചില നടിമാരുടെ മാമാമാരെപോലെ ഓടി നടന്നു മഞ്ഞ കഥ പറയുന്ന കെ പീ അനില്‍ കുമാറിനാണോ, ഗുണ്ടാ പണിക്കു ഉണ്ടയില്ലാത്ത തോക്കുമായി നടക്കുന്ന പീ സീ ജോര്ങിനാണോ, "അവിടേം തൂങ്ങും ..ഇവിടേം തൂങ്ങും..." പീ സീ തോമസിനാണോ, അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത, വളരെ സീനിയര്‍ ആയ ഒരു കേരള കര്ഷക നേതാവിനാണോ, വിശ്വാസ്യത എന്ന് പ്രബുദ്ധ കേരളം തിരിച്ചറിയുന്ന ദിനങ്ങള്‍ വിദൂരമല്ല.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായിരുന്ന മഹാബലി തിരുമേനി ദേവന്മാരുടെപോലും അസൂയക്ക് പാത്രമായി . ദേവന്മാരുടെ ഗൂടാലോചനയുടെ ഫലമായി നന്മയുടെ അവതാരമായ മഹാബലി തിരുമനസ്സിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. അതേ ദേവന്മാരുടെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരള മണ്ണില്‍ നന്മയുടെ അവതാരമായ ശ്രീ പീ ജെ ജോസേഫിനും പരീക്ഷ്ണങ്ങളുമായി വാമനന്മാര്‍ ചുറ്റും വട്ടമിട്ടു പറക്കുകയാണ്. എങ്കിലും അന്തിമ വിജയം സത്യത്തിനു തന്നെ. പീ ജെ ജോസഫ് സിന്ദാബാദ്..
ലോകത്തിനു നന്മയുടെ സന്ദേശവുമായി വന്ന ക്രിസ്തുവിനെ കുരിശില്‍ തറച്ചു. അഹിംസയുടെ സന്ദേശവുമായി വന്നു സ്വാതന്ത്ര്യത്തിന്റെ പൊന്നിളം കാറ്റ് ഭാരതത്തിന് നേടിത്തന്ന ഗാന്ധിജിയെ വെടി വെച്ചു കൊന്നു. വര്‍ണ വിവേചനത്തിനെതിരെ പടവാലുയര്‍ത്തിയ അബ്രഹാം ലിങ്കനെ തോക്കിന് ഇരയാക്കി. എന്നും നന്മക്കു എതിരെ തിന്മയുടെ കഴുകന്മാര്‍ ആക്രമണം അഴിച്ചുവിട്ട കഥകള്‍ ആണ് ചരിത്രത്തില്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി, കേരള കര്‍ഷകന് വേണ്ടി ,അഴിമതി രഹിതമായ ഒരു മലയാള നാടിനു വേണ്ടി ശബ്ദിക്കുന്ന ഒരു ഒറ്റപ്പെട്ട ശബ്ദമാണ് ശ്രീ പീ ജെ ജോസഫ്.
കേരള കോണ്‍ഗ്രസില്‍ പലരും സ്വന്തം കുടുംബം വളര്‍ത്താന്‍ നോക്കിയപ്പോള്‍ കുടുംബത്ത് നിന്ന് കാശ് കൊണ്ട് വന്നു പാര്‍ട്ടി നോക്കിയ നേതാവാണ് ശ്രീ പീ ജെ ജോസഫ്. അത് കൊണ്ട് തന്നെ ഇലക്ഷന്‍ കമ്മീഷന്റെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിന്റെ അംഗീകാരവും പാര്‍ട്ടി സ്ഥാപകന്‍ ശ്രീ കെ എം ജോര്‍ജിന്റെ മകന്റെ സാന്നിധ്യവും പീ ജെ ജോസേഫിനോടൊപ്പം തന്നെ..
കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഏക രാഷ്ട്രീയ കക്ഷിയാണ് കേരള കോണ്‍ഗ്രസ്... മറ്റു രാഷ്ട്രീയ കക്ഷികള്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെയും പീബിയുടെയുമൊക്കെ താളത്തിന് ഒത്തു മാത്രം അല്ലെ തുള്ളൂ? അവരുടെ നേതാക്കളും ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ കവാത്ത് മറക്കുന്നു... പിന്നെ പോയിട്ട് കേരളത്തിലെ സാധാരണ കര്‍ഷകരുടെ ശബ്ദമാണ് .. കേരള കോണ്‍ഗ്രസ്.
 
 

 
 
No comments:
Post a Comment