ഓഹരി വിപണിയെ രണ്ടാം തരം ചന്തയായി താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല... ഓഹരി വിപണിയില്‍ രണ്ടാം തരം ഇടപാടുകള്‍ അല്ല നടക്കുക.. കമ്പനികളുമായി നേരിട്ടുള്ള ഓഹരി ഇടപാടുകള്‍ പ്രൈമറി യും നിക്ഷേപകര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് സെക്കണ്ടറി യും എന്നാണു വിശേഷിക്കപ്പെടുന്നത്.. എല്ലാ വിപണികളിലും ഇത് സാധാരണമാണ്.. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഇടപാട് നടത്തുന്ന കച്ചവടക്കാരെ പോലെ തന്നെ ഒന്നാം തരം കച്ചവടക്കാര്‍ ആണ് ഇടത്തട്ടുകാരില്‍ നിന്ന് അരിയും പച്ചക്കറികളും ..എന്തിന്... ആയുധങ്ങള്‍ വരെ ആവശ്യക്കാരന്റെ കയ്യില്‍ എത്തിക്കുന്നവരും... കര്‍ഷകര്‍ക്ക് കിട്ടുന്ന പണത്തിലും എത്രയോ അധികം ആയിരിക്കും ഉപഭോക്താവ് നല്‍കുക.. ഇതിനിടയിലും കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ ഇടപെടുന്നവര്‍ ലാഭം കൊയ്യുന്നു... ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഓഹരി വിപണികളും..
ബൈബിളിലെ താലന്തുകളുടെ ഉപമയില്‍ താലന്തുകള്‍ മണ്ണില്‍ കുഴിച്ചിട്ട സേവകന്‍ ആണോ അഞ്ചു പത്തായി വര്‍ദ്ധിപ്പിച്ച സേവകന്‍ ആണോ വിലമതിക്കപ്പെടുന്നത്... കൃഷി ചെയ്യുമ്പോഴും അറുപതു മേനിയും നൂറു മേനിയും വിളവു പ്രതീക്ഷിച്ചു മാത്രമല്ലേ കൃഷി ചെയ്യുക?
പലപ്പോഴും ഓഹരി വിപണികളെ ചൂതാട്ട കേന്ദ്രങ്ങളായി കാണുന്നവരുമുണ്ട്.. പച്ചക്കറികളും വാങ്ങിച്ചു വില്‍ക്കുന്ന ഇടനിലക്കാരും ചൂതാട്ടമാണോ നടത്തുന്നതെന്ന് ചോദിച്ചാല്‍ ശങ്കിച്ചു നില്‍ക്കേണ്ടി വരും, അല്ലെ? കൂട്ടത്തില്‍ കാശ് നഷ്ടപ്പെടാന്‍ ഒരു വലിയ സാധ്യത മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് പണം ഇറക്കുക.. പക്ഷെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരില്‍ അധികവും ആ സ്ഥാപനങ്ങളിലെ ഒരു ചെറിയ നിക്ഷേപകനായി മാറുകയാണ്... അതും ആ സ്ഥാപനങ്ങളുടെ ലാഭ നഷ്ടങ്ങളും വിപണി സാധ്യതകളും പഠിച്ചു മാത്രമാണ് വിവേകമതികളായ നിക്ഷേപകര്‍ പണം ഇറക്കുക..
ഓഹരി വിപണികളിലെ നിക്ഷേപങ്ങളിലൂടെ രാജ്യത്തെ വ്യാവസായിക സംരംഭങ്ങളിലെ മുതല്‍മുടക്ക് കുറച്ചു ധനാഡ്യരില്‍ മാത്രമായി ചുരുങ്ങുന്നില്ല... സാധാരണക്കാരനും നിക്ഷേപാവസരങ്ങളുടെ ഒരു വന്‍ സാധ്യത തന്നെയാണ് ഓഹരി വിപണികള്‍ തുറന്നു വെയ്ക്കുക... അത് പോലെ തന്നെ ധനം ഉള്ളവര്‍ പ്രയോജന രഹിതമായ സ്വത്തുക്കളില്‍ മുടക്കി പണം മുടക്കപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കി കൊണ്ട് തനിക്കും രാജ്യത്തിനും രാജ്യത്തെ വ്യവസായ മേഖലക്കും ഏറ്റവും ലാഭകരമായ രീതിയില്‍ പണം ഏറ്റവും നന്നായി വിനിയോങിക്കപ്പെടാനുമുള്ള ഏറ്റവും നല്ല മാര്‍ഗവുമാണ് ഓഹരി വിപണികള്‍.... ഓഹരി വിപണികളില്‍ മുടക്കാതെ കുറെ മുതലാളിമാര്‍ പണം പൂഴ്ത്തി വെയ്ക്കുന്നത് കൊണ്ട് രാജ്യത്തെ സമ്പദ് ഘടനക്ക് ഉണ്ടാകുന്ന ഞെരുക്കം ഒഴിവാക്കാന്‍ ഓഹരി വിപണികള്‍ ഒരു വലിയ പങ്കു വഹിക്കുന്നു..
Wednesday, October 28, 2009
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment