Monday, November 23, 2009

ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...

ഭൂരിപക്ഷം ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന്‌ എന്തും ആവാമല്ലോ... അത് കൊണ്ട് ആസിയാന്‍ കരാര്‍ ജനം തള്ളി എന്ന് വിധി എഴുതണ്ട, മാഷേ.. ജനത്തിന്റെ മേല്‍ കെട്ടിയെല്‍പ്പിച്ചു എന്ന് പറയുകയായിരിക്കും ഉത്തമം.. സീ പീ എമ്മിന്റെ പൊള്ളയായ ജന സ്നേഹം സമരത്തിന്റെ രൂപത്തില്‍ വിജയം കണ്ടില്ല എന്നത് ഒരു പരമാര്‍ത്ഥം.. പക്ഷെ അത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ നടപടികള്‍ ശരിയാണെന്ന് ജനം അംഗീകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ജന വഞ്ചനയാണ്.. ഭാരതത്തിന്റെ ഭൂരിഭാഗവും ഗ്രാമങ്ങള്‍ ആണ്.. ഗ്രാമീണരുടെ പ്രധാന തൊഴില്‍ കൃഷിയും .. ഇപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു.. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാന്‍ എടുത്ത തീരുമാനം വഴി കര്‍ഷകരുടെ ജീവിതം ദുരിതമായി എന്ന് സര്‍ക്കാര്‍ സ്വയം ഏറ്റു പറയുകയാണ്‌.. അതിന്റെ കൂടെ കൂനിന്മേല്‍ കുരുവെന്ന പോലെ വിദേശ വസ്തുക്കള്‍ ഇവിടെ ചാടിച്ചു ഇവിടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിക്കുന്ന നടപടി മനുഷ്യത്ത രഹിതം ആണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട... ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...

ആണവോര്‍ജ്ജ കാരാര്‍ വഴി വെള്ളക്കാരന്റെ മേധാവിത്തത്തിനു രാജ്യത്തെ തീറു കൊടുക്കുന്ന ...സ്വന്തം വീട്ടില്‍ അയല്‍വക്കത്തെ മുതലാളിക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ..തരം താണ നടപടിയാണ് മദാമ്മയും പാവ സര്‍ദാരും കൂടെ കാട്ടി കൂട്ടിയത്... ഇത്രയും വര്ഷം നമ്മള്‍ ഒപ്പ് വെയ്കാതിരുന്ന ആണവ നിര്‍വ്യാപന കരാര്‍ ഒരു സുപ്രഭാതത്തില്‍ എങ്ങനെ നമുക്ക് സ്വീകാര്യമായി തീരും... മുന്‍ സര്കാരുകള്‍ ആ കാര്യത്തില്‍ എടുത്ത നയങ്ങള്‍ തെറ്റായിരുന്നു എന്നാണോ??

ഭൂരിപക്ഷം എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവണം എന്നില്ല സുഹൃത്തേ...

1 comment: