Tuesday, June 3, 2008

ഒരു ഒത്തു തീര്‍പ്പ്‌ ആയിക്കൂടെ ?

കേരളത്തിലെ സര്‍ക്കാരും കത്തോലിക്കാ സഭയും ആയുള്ള സ്വാശ്ര തര്‍ക്കത്തിന് ഒരു ഒത്തു തീര്‍പ്പ്‌ ഫോര്‍മുല

1. ഈ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങള്‍ ആയി സഭയും സര്കാരും അംഗീകരിക്കുക.
2. സ്വന്തം ബിസിനസ്സ് മാന്യമായി ചെയ്യാന്‍ ഈ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അനുവദിക്കുക.
3. ഈ പ്രശനത്തില്‍ ആവശ്യമില്ലാത്ത ന്യുനപക്ഷം എന്ന ഉമ്മാക്കി സഭകള്‍ മാറ്റി വെക്കുക.
4. ഒരു നിശ്ചിത ശതമാനം സീറ്റുകള്‍ ബീ പീ എല്‍ നിലവാരത്തിലുള്ള കുട്ടികള്‍ക്കായി നീക്കി വെയ്ക്കുക.
5. വിദ്യാഭ്യാസ മേഖലയില്‍ നിലവാരമുള്ള നല്ല സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുക.
6. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബീ പീ എല്‍ വിദ്യാര്തികള്‍ക്ക് തൊണ്ണൂറു ശതമാനം സംവരണം നല്കുക.
7. ബീ പീ എല്‍ വിദ്യാര്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കുക.
8. സര്‍കാര്‍ സഹായത്തോട്‌ കൂടെ പഠിക്കുന്നവര്‍ നിര്‍ബന്ധമായും പത്തു വര്ഷം എങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യണം
9. ഈ സ്ഥാപനങ്ങള്‍ക്ക് സേവന നികുതി, ആദായ നികുതി എന്നിവ ഉയിര്‍ന്ന നിരക്കില്‍ ബാധകം ആക്കുക.
10 . ഒരു സ്വകാര്യ ബിസിനസ്സ് എന്ന നിലയില്‍ നിയമനം അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്ക്കു വിട്ടു കൊടുക്കുക..

No comments:

Post a Comment