വിദ്യാഭ്യാസത്തിലും സാക്ഷരതയിലും, തൊഴിലാളി, കര്‍ഷക, കുടികിടപ്പു, ആദിവാസി, വിദ്യാര്‍ഥി, ഉദ്യോഗസ്ത, അവകാശ സമരങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങളെയുംകാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്ക്കുന്ന കേരളത്തില്‍, ഏത് ഉല്‍പന്നവും വിപണനം ചെയ്യാന്‍ വന്‍കിട, ചെറുകിട കുത്തകക്കാര്‍ മത്സരിക്കുന്ന ദൈവത്തിന്റെ ഈ സ്വന്തം നാടിന്റെ ആത്മീയമായ പോക്ക് എങ്ങോട്ടാണ്?ആത്മീയത പല രീതിയിലും കച്ചവട ചരക്കാക്കി മാറ്റുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. സമുദായങ്ങളുടെ പേരില്‍ ധനാഗമ മാര്‍ഗങ്ങളായി ആതുര ശുശ്രൂഷയും വിദ്യാഭ്യാസ രംഗവും മാറുന്നു. എം ഈ എസ്, ക്രിസ്ത്യന്‍ മാനേജ്മെന്റ്കള്‍ ന്യൂനപക്ഷാവകാശം മറയാക്കി ധനസമ്പാദനം അവകാശമാക്കി മാറ്റി പോരാടുന്നു. മദ്യത്തിനെതിരെ ശബ്ദിച്ച മഹാന്റെ പേരിനു പുറകില്‍ മദ്യ രാജാക്കന്മാര്‍ കരുതാര്‍ജ്ജിക്കുന്നു. ക്ഷേത്രഭരണം അഴിമതിയിലും കൂട്ടത്തല്ലിലും മുങ്ങികുളിക്കുന്നു. ഇവയൊക്കെയല്ലേ നമ്മുടെ ആത്മീയ മേഖലയില്‍ നടമാടുന്നത് ?
ഇതിനിടയില്‍ മലയാളി സ്വാന്ത്വനത്തിനായി ഏതാണ്ട് മൂവായിരത്തോളം ആള്‍ദൈവങ്ങളെ ആശ്രയിക്കുന്നുവെന്നു പറഞ്ഞു കേട്ടു.. അമ്മമാരെയും ആസാമി സാമിമാരെയും സ്വാമിയമ്മയെയും തുടങ്ങി രോഗശാന്തി നടത്തുന്ന സാറുമ്മാരെയും നാം ആശ്രയിക്കുന്നു.. ഇവരെയൊക്കെ ടീവീയിലും നേരിട്ടും വണങ്ങുകയും സമൂഹത്തിലെ ഉന്നതര്‍ ഇവരുടെ മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നത് കണ്ടു നാം നിര്‍വൃതി അടയുകയും ചെയ്യുന്നു.ഒരു കാലത്ത് മറ്റു സംസ്ഥാനങളിലെ താരാരാധന ഒക്കെ കണ്ടു നാം ചിരിച്ചിരുന്നു. ഇന്നു നമുക്കും ആരാധ്യ പുരുഷന്മാര്‍ (സ്ത്രീകളും) മതത്തിലും രാഷ്ട്രീയത്തിലും സിനിമയിലും രൂപം അവതാരമെടുത്തിരിക്കുന്നു. നല്ല കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ബഹുമാനം നല്‍കാം. പക്ഷെ അവര്‍ക്ക് ദൈവിക പരിവേഷം നല്‍കുന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതാണോ എന്ന് നാം ചിന്തിയ്ക്കാന്‍ വിട്ടു പോയി. മാതാ അമ്രുതാനന്ദ മയി എങ്ങനെയാണ് ദൈവീകരിക്കപ്പെട്ടത്? പോട്ടയിലും മുല്ലക്കര സാറിന്റെ അടുത്തും നാം മാന്ത്രിക വിദ്യകള്‍ പ്രതീക്ഷിച്ചല്ലേ ഓടിക്കൂടുന്നത്? ഗാന്ധി കുടുംബവും പാണക്കാട് ഷിഹാബ് തങ്ങളും രാഷ്ട്രീയത്തിലെ ആള്ദൈവങ്ങളായി മാറുന്ന ചിത്രമല്ലേ നമ്മുടെ മുന്പിലുള്ളത്? രജനീഷിന്റെയും കരുണാകരന്റെയും ഒക്കെ ആള്ദൈവ പരിവേഷങ്ങള്‍ ഉടഞ്ഞു വീഴുന്നത് നാം കണ്ടതല്ലേ? ആരാധ്യരായ സൂപ്പര്‍ താരങ്ങള്‍ വാണിജ്യ പ്രസ്ഥാനങ്ങളും ആസാമി ബന്ധങ്ങളും നമ്മുടെ കണ്മുമ്പില്‍ തെളിഞ്ഞു തുടങ്ങിയില്ലേ?എന്നാണാവോ ഇനി മലയാളി സുബോധം വീണ്ടെടുക്കുക ?
Tuesday, June 3, 2008
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment