Saturday, June 13, 2009

ഗോപന്റെ വിശദീകരണങ്ങള്‍...എന്റെയും...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീ പീ എമ്മിന്റെ പരാജയത്തെ പറ്റിയുള്ള ഗോപകുമാര്‍ എന്‍ കുറുപ്പിന്റെ വിശദീകരണങ്ങളും ... എന്റെ കമന്റുകളും!

സുഹൃത്തുക്കളേ..!! എഴുതുന്നില്ല എന്നു തീരുമാനിച്ചതായിരുന്നു..!! പക്ഷേ എഴുതുവാതിരിക്കാന്‍ വയ്യാത്ത സ്ഥിതി വിശേഷമാണിപ്പോള്‍ കാണുന്നത്..!! പാര്‍ട്ടിയുടെ സംസ്ഥാന സെക്രെട്ടറി ഒരു അഴിമതികേസില്‍ ഭാഗമാകുകയും അതു വഴി ചെറുതല്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ പാര്‍ട്ടി കടന്നു പൊയ്ക്കൊണ്ടിരിക്കയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്..!!
പ്രതിസന്ധി എന്ന വാക്കുപയോഗിക്കാന്‍ കാരണം രൂപം കൊണ്ട കാലം മുതല്‍ക്കിങ്ങോട്ട് ഒരു പാര്‍ട്ടി ഭാരവാഹിയും അഴിമതി കേസിലോ മറ്റു അസാന്മാര്‍ഗ്ഗികങ്ങളിലോ പെടാത്ത ഒരു പാരമ്പര്യമാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളത്..!! ഇത് തീര്‍ച്ചയായും മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത ഒരു പെരുമ തന്നെയാണു..!! അതു കൊണ്ടു തന്നെയാണു ജനങ്ങളുടെ മനസ്സില്‍ ലാവലിന്‍ കേസ് മുറിപ്പാടുണ്ടാക്കുന്നതും..!! ഇതെങ്ങിനെ കൈകാര്യം ചെയ്യണം എന്നു പ്രസ്ഥാനത്തിന്റെ അമരക്കാരായ സഖാക്കള്‍ക്ക് പോലും നിശ്ചയമില്ലാത്തതും ഈ മുന്‍പരിചയമില്ലായ്മ കൊണ്ടു തന്നെയാണു..!! അതാണ്‌ പറയുന്നത് കക്കാന്‍ മാത്രമല്ല നിക്കാനും പഠിക്കണമെന്ന്... തൊണ്ണൂറു കോടി അടിച്ചുമാറ്റി..പാര്‍ട്ടി ഫണ്ടിലും പിണറായിയുടെ കുടുംബ ഫണ്ടിലും കയറ്റിയിട്ടു കേസ് ഒതുക്കണമെങ്കില്‍ കേരള യാത്രയും ഗവര്‍ണറെ തെറിപറച്ചിലും കൊണ്ട് തീരില്ല...കരുണാകരന് ശിഷ്യപ്പെടണം... ഏതായാലും പേരുദോഷമായി.... കടല് വറ്റി കുളമായി! ഇനി അങ്ങട് അനുഭവിക്ക തന്നെ...

ഇതേ അവസ്ഥ കോണ്‍ഗ്രസ്സിനോ ബി.ജെ.പിയ്ക്കോ മറ്റേതെങ്കിലും ജനാധിപത്യ പ്രസ്ഥാനത്തിനോ ആയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ ഇത് നിസ്സാരമായി കൈകാര്യം ചെയ്തേനെ..!!

ഇവിടെ മാധ്യമങ്ങളും ജനങ്ങളും ഈ കേസ് ഇത്രയും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാനുള്ള കാരണം ഒരിയ്കലും സംഭവിക്കയില്ലാ എന്നു അവര്‍ വിശ്വസിച്ചിരുന്നത് സംഭവിച്ചു എന്നതിലുള്ള അത്ഭുതം കാരണമാണു..!! അഴിമതി കേസുകള്‍ കേരളത്തിനോ ഇന്ത്യയ്ക്കോ പുത്തരിയല്ലാ എന്നോര്‍ക്കണം..!!
പക്ഷേ ഇതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ന്നു തരിപ്പണമായി എന്ന മട്ടില്‍ ഇതിലടക്കം പല കമ്യൂണിറ്റികളിലും വാര്‍ത്തകള്‍ വരുന്നത് മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം എന്ന നിലയ്ക്കേ കാണാന്‍ കഴിയൂ..!! കാരണം..!!

തീര്‍ച്ചയായും... അവിടെ കമ്മ്യൂണിസം പറഞ്ഞിരുന്നവരെയൊക്കെ പടിയടച്ചു പിണ്ഡം വെച്ചുകൊണ്ടിരിക്കുകയല്ലേ... അവസാന സാമൂതിരിയും പടിവാതിലില്‍ എത്തി നില്കുന്നു...ലെനിനിസ്റ്റ്‌ (പിണറായിസ്റ്റ്) സിദ്ധാന്തങ്ങളല്ലേ ഇപ്പോഴത്തെ കമ്മ്യൂണിസം... അതായത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനതാ ദള്‍ പോലെയോ മായാവതിയുടെ ബീ എസ പീ പോലെയോ നേതാക്കളെ പരിപോഷിപ്പിക്കുന്ന ഒരു ചീള് രാഷ്ട്രീയ പാര്‍ട്ടിയായി അധപതിച്ചു കഴിഞ്ഞില്ലേ..

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നത് ആരുടെയും കൈ പിടിച്ചല്ല..!! മറിച്ച് വ്യക്തവും നിഷ്ഠവുമായ പ്രവര്‍ത്തന പാരമ്പര്യത്തിലൂന്നിയാണു..!! സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ച ഒരു ദേശത്തു നിന്ന് ഒരു ദളിതന്‍ രാഷ്ട്രപതി വരെയായെങ്കില്‍ അതിനു കമ്യൂണിസവും ശക്തമായ ഒരു നിമിത്തമായി എന്നു ഞാന്‍ വിശ്വസിക്കുന്നു..!!

ദളിതരെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത്‌ ആരാ സഖാവേ...... ശ്രീ കെ ആര്‍ നാരായണന് എതിരായ നിലപാടല്ലേ ഇടതു പക്ഷം സ്വീകരിച്ചിരുന്നത്,.... ഈ ചെറു പ്രായത്തില്‍ ഇതൊക്കെ മറക്കാമോ സഖാവേ... ഒരു ദളിതനെ മുഖ്യമന്ത്രി കസേരയിലോട്ടു അടുപ്പിക്കാതിരിക്കാന്‍ കേരളത്തില്‍ തന്നെ ആവുന്നത് പയറ്റിയ പാര്‍ട്ടി അല്ലെ സീ പീ എം... പുളു അടിക്കണ്ടാ... സഖാവേ..

മതത്തിന്റെ ചങ്ങലകളില്‍ നിന്നു ജനങ്ങളെ മോചിപ്പിച്ച് ലോകത്തിലാദ്യമായി (അതോ രണ്ടാമതായോ) കമ്യൂണിസ്റ്റുകളെ ബാലറ്റിലൂടെ അധികാരത്തിലേറ്റിയ പാരമ്പര്യമാണു കേരളത്തിനുള്ളത്..!! അന്ന് അതേ ജനവിധിയെ മതത്തിനെ കൂട്ടു പിടിച്ച് അമേരിക്കന്‍ പണമുപയോഗിച്ച് അട്ടിമറിച്ച അതേ കൂട്ടരാണു ഇന്നു ഭരണഘടനയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്..!!

അതേ അമേരിക്കയുടെ ചാര സംഘടനയായ സീ ഐ ഏയുടെ കനേഡിയന്‍ ഏജന്സിയുടെ നിയന്ത്രണത്തിലുള്ള ലാവലിനില്‍ നിന്ന് കോടികള്‍ വാങ്ങിച്ചു പുട്ടടിച്ചിട്ട് വേണം ഇത് പറയാന്‍..

വിമോചനസമര കാലത്തെ സൃഷ്ടിയാണു ഉമ്മന്‍ ചാണ്‍ടിയും ആന്റണിയും എന്നോര്‍ക്കുക..!! ആന്റണിയ്ക്കു മതേതര മുഖമാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ക്രൈസ്തവമുഖമാണു ഉമ്മന്‍ ചാണ്ടി..!! കേരളം കണ്ട ഏറ്റവും വലിയ ഉപജാപകന്‍..!!

എന്റെ പിതാവ് പറയുന്ന ഒരു കാര്യമുണ്ട്..!! അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എല്ലാവര്‍ക്കും എന്നും ജോലിയുണ്ട് പക്ഷേ ആര്‍ക്കും കാര്യമായ സമ്പാദ്യമില്ല ആഹാരമില്ല വിദ്യാഭ്യാസമില്ല..!! കാരണം തൊഴിലാളികള്‍ക്ക് അവരുടെ മൂല്യമെന്താണെന്നറിയില്ല..!! പക്ഷേ കമ്യൂണിസം ആ സ്ഥിതി പാടേ മാറ്റിയെടുത്തു..!! തൊഴിലിനു അര്‍ഹമായ കൂലി തൊഴിലാളിയ്ക്ക് ലഭിക്കും എന്നു കമ്യൂണിസം ഉറപ്പു വരുത്തി..!! പലപ്പോഴും മലയാളി അത് അട്ടിമറിച്ചെങ്കിലും..!! അതു കമ്യൂണിസത്തിന്റെ കുഴപ്പമല്ല..!! പണി ചെയ്യാതെ കൂലി ലഭിക്കണം എന്ന മലയാളിയുടെ ആഗ്രഹമാണു പലപ്പോഴും ഇതിനുള്ള കാരണം..!!

പണി ചെയ്യാതെ കൊടി പിടിച്ചാല്‍ കൂലി കിട്ടും ... വിരട്ടിയാല്‍ നോക്കുകൂലിയും.. ഇതൊക്കെ മലയാളിയുടെ രക്തത്തില്‍ കലക്കി ചേര്‍ത്തത് മറ്റാരുമല്ലല്ലോ... മലയാളിയെ വികസന വിരുദ്ധരും സമര പ്രേമികളും ആക്കിയത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ തന്നെയല്ലേ...

കമ്യൂണിസം അപചയിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു..!! തള്ളിയാലും ഇല്ലെങ്കിലും .... Facts are Facts....മാത്രവുമല്ല ഇപ്പോള്‍ ഭരണഘടന എന്നു പുലമ്പുന്ന മാന്യന്മാരുടെ ചില മുന്‍ കാല പ്രവര്‍ത്തികളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു..!!
1.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മതന്യൂനപക്ഷങ്ങളെ കൂട്ടു പിടിച്ച് അട്ടിമറിക്കുന്നു..!! അതേ മനന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരു വിലപേശല്‍ ശക്തിയായി മാറാന്‍ ആ അവസരം മുതലെടുക്കുന്നു..!! ഈ മതന്യൂനപക്ഷങ്ങളില്‍ പലതും സ്വാതന്ത്ര്യ സമരത്തെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്നോര്‍ക്കുക..!!

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ കയ്യിലിരുപ്പിന്റെ കൊണം!
2.
കുടുംബ വാഴ്ച..!! ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് ഒരു കുടുംബം ഇന്ത്യാ രാജ്യത്തിലെ ഭരണം സ്വകാര്യ സ്വത്താക്കി വച്ചിരിക്കുന്നു..!! ആ കുടുംബത്തിനു പുറത്തു നിന്നുള്ളവരെയോ അതിന്റെ അടിമത്വത്തിനു വിധേയരാകാത്തവരെയോ നാണം കെടുത്തി അവസാനിപ്പിക്കുക..!! ഉദാ: നരസിംഹ റാവു, സീതാറാം കേസരി, ശരദ് പവാര്‍, പി.എം.സാംഗ്മ..!!! കിട്ടാത്ത മുന്തിരിങ്ങാ പുളിക്കും!!!
3. മതശക്തികളെ അമിതമായി വളര്‍ത്തുക..!! ഈ നാട്ടില്‍ ഒരു കൊലക്കേസ് അട്ടിമറിക്കാന്‍ പോലും മതശക്തികളെ പ്രാപ്തരാക്കിയത് ഇന്നു രാജ്യം ഭരിക്കുന്ന പ്രസ്ഥാനമാണു..!! സി.ബി.ഐ. പറയുന്നത് വേദവാക്യമാണെന്നു പറയുന്ന ഉമ്മനും മാണിയും അടങ്ങുന്ന കോക്കസ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ഉദാഹരണം..!!

കൊന്നും കൊല വിളിച്ചും പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കി വിലസുന്ന ഗുണ്ടകളുടെ പുതിയ പല്ലവി.... വാസവദത്തയുടെ ചാരിത്ര്യപ്രസംഗം!

4. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് അവയുടെ വിശ്വാസത ഇല്ലാതാക്കുക..!! ബൊഫോര്‍സ് കേസ്, സിഖ് വിരുദ്ധ കലാപം എന്നിവ ഉദാഹരണം..!

സീ ബീ ഐ .. പോടാ പുല്ലേ എന്നതല്ലേ സീ പീ എമ്മിന്റെ അന്വേഷണ ഏജന്സികളോടുള്ള നയം!
5. വ്യക്തമായ ആദര്‍ശത്തിലൂന്നിയല്ലാതെ രാജ്യത്തെ നയിക്കുക..!! പണ്ടു കാലങ്ങളില്‍ സോഷ്യലിസത്തിലൂന്നിയ വ്യവസ്ഥിതിയായിരുന്നു കോണ്‍ഗ്രസ്സിനെങ്കില്‍ ഇന്ന് തീര്‍ത്തും മുതലാളിത്ത വ്യവസ്ഥിതിയിലൂന്നില ഭരണമാണു..!! പണ്ട് സമാധാനം കാംക്ഷിക്കുന്ന രാജ്യം എന്ന വിളിപ്പേര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കില്‍ ഇന്നു സാമ്രാജ്യത്ത ശക്തികളുടെ പങ്കാളിയായി മാറിയിരിക്കുന്നു ഇന്ത്യ..!!

പക്ഷെ ലോക സമ്പത്ത്‌ വ്യവസ്ഥിതിയില്‍ ഇന്ന് ഒരു വന്‍ ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും സഖാവ് കൂട്ടി വായിക്കുക... നമ്മുടെ നയങ്ങളിലെ മാറ്റങ്ങള്‍ തന്നെയാണ് ഈ വളര്‍ച്ചക്ക്‌ പ്രേരകം... അല്ലാതെ പഴയ സോഷ്യലിസം പറഞ്ഞു നടന്നിരുന്നുവെങ്കില്‍ എന്നെ പിച്ച ചട്ടി എടുക്കേണ്ടി വന്നേനെ....
6.
സജ്ഞയ് ഗാന്ധിയെപ്പോലുള്ള ക്രിമിനലുകളെ പുത്രസ്നേഹത്തിന്റെ പേരില്‍ ഭരണം ഏല്‍പ്പിക്കുക..!! ആ മാന്യദേഹം ചെയ്തു കൂട്ടിയ വൃത്തികേടുകളുടെ ജീവിക്കുന്ന ഇരകള്‍ ഇന്നുമുണ്ടാകാം..!!

പുത്രസ്നേഹം ഒരു തെറ്റാണോ സഖാവേ.... പുത്രനെ വിദേശത്ത് വിട്ടു പഠിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ... മകന്‍ പിടികിട്ടാപ്പുള്ളിയായെന്നു വെച്ച് ആഭ്യന്തര മന്ത്രിയാവാണ്ടിരിക്കാന്‍ പറ്റുമോ?
7. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന അട്ടിമറിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക..!!
ഇതെല്ലാം ചെയ്തു കൂട്ടിയ കോണ്‍ഗ്രസ്സിന്റെ പിണിയാളുകളാണു ഇപ്പോള്‍ കമ്യൂണിസം അപചയിച്ചു എന്ന സ്വപ്നവുമായി ഇറങ്ങിയിരിക്കുന്നത്..!

ഇനി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ചെയ്തതോ..?
ഇപ്പോള്‍ പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടി എന്ന മാന്യന്‍ കെ.കരുണാകരന്റെ മന്ത്രിസഭയില്‍ നിന്നും കരുണാകരന്റെ ഭരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി രാജി വച്ചയാളല്ലേ..? അന്നെവിടെയായിരുന്നു ഭരണഘടനയോടും കൂട്ടുത്തരവാദിത്തത്തോടും മറ്റുമുള്ള കൂറ്..? തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാര്‍ വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രാജി വച്ചില്ലേ..? അവരെല്ലാം ഇന്നെവിടെ..? സര്‍ക്കാറിന്റെ ഭാഗമായ ഒരു എം.എല്‍.എ. മുഖ്യമന്ത്രിയ്ക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയില്ലേ..? അവരെ ഷാള്‍ അണിയിച്ച് തിരികെ പാര്‍ട്ടിയിലേക്ക് ആനയിച്ചത് ഈ പറയുന്ന ജനാധിപത്യ ഭരണഘടനാ സ്നേഹികള്‍ തന്നെയല്ലേ..? പൊതു ചടങ്ങില്‍ വച്ചു നേതാക്കളുടെ മുണ്ടുരിഞ്ഞവരും ഇന്നു നേതാക്കള്‍ തന്നെയല്ലേ..? ഇത്രയധികം പ്രഹസനങ്ങള്‍ ജനങ്ങളുടെ മേല്‍ ചൊരിഞ്ഞ മറ്റൊരു പ്രസ്ഥാനം ലോകചരിത്രത്തിലെങ്ങും കാണില്ല..!!

പൂര്‍ണമായി യോജിക്കുന്നു...

എന്നിട്ടാണിപ്പോള്‍ മുതലക്കണ്ണീരുമായി ഇറങ്ങുന്നത് പ്രിയസുഹൃത്തുക്കള്‍..!!

രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്നു സ്വയം പറയുകയും ലീഡര്‍ എന്ന് കൂടെ നില്‍ക്കുന്നവരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്ത ആ ദേഹത്തിന്റെ കഥയോ..? അഷ്ടിക്കായിട്ടാകണം അവസാന കാലത്ത് പുതിയ ലാവണം തേടിയുള്ള യാത്ര..!! കൂടെ ജനാധിപത്യ പോരാട്ടത്തിന്റെ ഉജ്ജ്വല സമര നായികയായ മകളുമുണ്ട്..!! ജനാധിപത്യവും ജനങ്ങളോടുള്ള സ്നേഹവും പട്ടുസാരിയിലൂടെ പ്രദര്‍ശിപ്പിക്കുന്ന പടനായകി..!! അക്കാമ്മാ ചെറിയാനു ശേഷം ഇത്രയും ജനസമ്മതി നേടിയ മറ്റൊരു വനിതാ രാഷ്ട്രീയക്കാരിയുണ്ടോ എന്നു പോലും സംശയമാണു..!!!

പൂര്‍ണമായി യോജിക്കുന്നു...
മുതലക്കണ്ണീരൊഴുക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ..!! നിങ്ങളുടെയൊക്കെ പ്രസ്ഥാനങ്ങള്‍ അതിനി രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും മതത്തിലൂന്നിയ രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും (കത്തോലിക്കാ സഭ ഉദാ:) അപചയിക്കാന്‍ ഒരു പാടു കാലമൊന്നും എടുത്തില്ലല്ലോ..? രൂപീകരണത്തിനൊടൊപ്പം തന്നെ അതിന്റെയെല്ലാം ഭാഗഭാക്കായിരുന്നു ഈ അപചയങ്ങളും..!! സഭയുടെ പത്രം കച്ചവടക്കാരനായ ബിഷപ്പു മറിച്ചു വിറ്റില്ലേ..? കന്യാസ്ത്രീയെ കൊലപ്പെടുത്തിയിട്ട് ആ കൊല മറയ്ക്കാന്‍ വിശ്വാസികളുടെ വോട്ട് മറയാക്കി പ്രധാനമന്ത്രിയെ വരെ സ്വാധീനിച്ചില്ലേ..?

മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മേല്‍ നിങ്ങള്‍ക്ക് അലപം അഴുക്കു പുരണ്ടതായി ആരോപിക്കാനെങ്കിലും കഴിഞ്ഞത് ഇപ്പോഴാണു..!! പ്രോജ്ജ്വലമായ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം..!! ഇത് അഴുക്കാണെങ്കില്‍ ആ അഴുക്ക് കഴുകി വെടുപ്പാക്കിയിട്ട് പാര്‍ട്ടി മുന്നോട്ട് പോകും, തീര്‍ച്ച..!! ഞാന്‍ പണ്ടു എവിടെയോ പറഞ്ഞത് ആവര്ത്തിക്കുന്നു..!!! വെറും അഴുക്കല്ലല്ലോ സഖാവേ... ചിതലരിച്ചു ദ്രവിച്ചു പോയതല്ലേ സഖാവേ....കഴുകിയിട്ട് ഒരു കാര്യവുമില്ല സഖാവേ...

ആടിന്റെ അകിടാടുന്നതു കണ്ട് കുറുക്കന്മാര്‍ കൊതിയ്ക്കണ്ട..!!!

അവസാനം... അകിടും കാണില്ല... പിന്നെയല്ലേ, ആട്... ആട് കിടന്നിടത്തെ പൂട പോലും കാണില്ല... ( ആട്ടിറച്ചി ബക്കററിലാക്കാന്‍ ശ്രമിച്ചിട്ട് നടക്കാഞ്ഞതിന്റെ കൊതിക്കെറുവ് മാറിയില്ല, അല്ലെ?)

ലാല്‍സലാം...!!!

ലാല്‍സലാം...!!!

Sunday, May 31, 2009

We are over politicised....

Of course, the new generations are much different from the older generations in different view points...

Most people when asked personally, do not have religious or political intolerances. They prefer to think beyond barriers. The higher education and standard of living has changed the mindsets of people.

Still a few, could be politicians or religious leaders, for their monetory, or power aspirations, try to bend people to their tastes. Many fall pray to those. My dear friends, dont feel offended...these leaders includes congressmen, league or communists, or sanghies.... Lets not limit them to political leaderships.... Muslim League leaders try to have power in their reaches...same is the case with NSS or SNDP... Catholic Church too is not different... we do see the tactics to protect their rich instistutions, their land mafias, using minority, and vimocahana samaram.. even we are using traditions to create power centres... Syro Malabar Church could be an example.

Let me come to the original issue. Eventhough Keralites started to think, it is long way to go... We listen to the politicians, or religious leaders to agreat extent.... with our basic selfishness. we dont look at our neighbours, when he is starving. We look jealously at them, when they prosper. then we will do our best to pull his legs.

We are over politicised....

we link politics to every aspect of our life... even we mix politics to religion, education, culture, ...to everything. We do have leaders, who take politics as a full time profession. I have seen guys with post graduation, without doing any work, just getting busy with politics... and then build big houses, buy plots... the speading corruption damages our generations.

Some of them turn to trade union politics.... am not against trade unions... unions for the sake of unions...strikes to keep them active...is killing our state..our industries..

We have fought against computers.... we have fought agaisnt "koythu yanthram", against attendance at offices, against development of places.... but when we turn back... how can we justify those fights?

We are over religious...

Our over dependance or religious leaders, rather than what is taught in our Holy Books, are misleading us. Recently we have seen many fake pastors, and swamies... How do our people, including senior officials go behind them? IMHO (courtesy: Jojan), we adore our priests, we give them over importance...and they take advantage of us.

We rush for banners advertising healing... ror we rush to retreat centres, expecting miracles.. Jesus said...these people are looking for miracles...

What need is faith in what the Holy Books teach us..

We lack manners...

We are all self centred. When we take a step, we never think of the effect of that step to another person who may come that way... We all need our things to get done, we dont care about what might happen to our neighbour because of our actions.

A quick thought of our fellowmen, will stop us from many wrong doings. When we rush for our comforts, a small glance at a starving neighbour in the street...might make us turn our steps. But Malayalees never bother about their neighbours... the phrase .."Ayalvaasi oru daridravaasi"is hard coded in our hearts.

Will come back...

prepared : 20 June 2008

Monday, February 23, 2009

God's Global Governance

"ഗ്ലോബല്‍ എക്കണോമിക് റിസഷന്‍" എന്ന് പറയുന്നതിലും "ഗോഡ്'സ് ഗ്ലോബല്‍ ഗവേണന്‍സ്" (God's Global Governance)എന്ന് പറയുകയായിരിക്കും കൂടുതല്‍ ശരി എന്ന് കരുതുന്നു... വരവിലധികം ചിലവാക്കിയാല്‍ എന്നായാലും, ഏത് വന്‍ രാജ്യമായാലും, കുത്തുപാള എടുത്തല്ലേ പറ്റൂ...സംഭവിക്കാനുള്ളതു സംഭവിച്ചല്ലേ പറ്റൂ... അമേരിക്കയെ പിടിച്ചു കുലുക്കിയ സബ്പ്രൈം ക്രൈസിസും, ക്രെഡിറ്റ് കാര്‍ഡ് ക്രൈസിസും ഒക്കെ ഇതു അടിവരയിട്ടു പറയുന്നു...

സ്റോക് മാര്‍ക്കറ്റ്, റിയല്‍ എസ്റേറ്റ്, കമ്മൊഡിടി മാര്‍ക്കറ്റ്, എന്നീ മേഖലകളില്‍ ഊഹക്കച്ചവടം മൂലം ഊതിവീര്‍പ്പിച്ച കുമിളകള്‍ ആണ് പ്രധാനമായും പൊട്ടിയത്..എണ്ണ, ഷെയര്‍, മെറ്റല്‍സ്‌, തുടങ്ങിയ വിലകള്‍ എട്ടുനിലയില്‍ പൊട്ടി...തുടര്‍ന്ന് ഇവയെ ആശ്രയിച്ചു നില്ക്കുന്ന മേഖലകളും പൊട്ടിത്തുടങ്ങി... ബാങ്കിംഗ്, ഐടീ, കണ്‍സ്ട്രക്ഷന്‍....അങ്ങനെയങ്ങനെ... വിദേശ തൊഴില്‍ മേഖലയെ ആശ്രയിച്ചു നില്‍കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിന് ...സകലതിനും മറ്റുള്ളവരെ, മറ്റു സംസ്ഥാനങ്ങളെ പോലും ആശ്രയിക്കുന്ന കേരളത്തിന്, ഈ പൊട്ടലുകളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു രക്ഷപെടുക അത്ര എളുപ്പമാവില്ല...

ഈ അവസ്ഥയില്‍ രണ്ടു രൂപയ്ക്കു അരി കൊടുത്തത് കൊണ്ടോ കേരഫെഡിനും കെ എസ് ആര്‍ ടീ സീകും എഴുതി തള്ളാന്‍ കുറെ കോടികള്‍ കൊടുത്തത് കൊണ്ടോ, പ്രസവ അവധി 180 ദിവസം ആകിയത് കൊണ്ടോ, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല...
> ഇങ്ങനെ കൊടുക്കുന്ന അരി കരിന്ചന്തയില്‍ എത്താതെ അര്‍ഹരായ ആളുകള്‍ക്ക് എത്തുക,
> പ്രഖ്യാപിച്ച പദ്ധതികളുടെ പേരില്‍ മന്ത്രിമാര്‍ പുട്ടടിക്കാതിരിക്കുക, (അഥവാ പുട്ടടിച്ചാലും കോളങ്ങള്‍ നിറച്ചും, ന്യൂസ് ഹൌറില്‍ ചര്‍ച്ച ചെയ്തും രസിപ്പിക്കാന്‍ മാധ്യമങ്ങളും ഉണ്ടല്ലോ),
> കേരളത്തില്‍ എങ്ങനെ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം,
> എങ്ങനെ നല്ലൊരു തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാം,
> ഒരു രാഷ്ട്രീയ സമവായത്തിലൂടെ ഹര്‍ത്താലുകളും സമരങ്ങളും ഒഴിവാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ലഭ്യമാകാം,
> കുട്ടനാട് ഇടുക്കി മലബാര്‍ പാക്കേജുകള്‍,
> 20 വര്‍ഷമായിട്ട് തീരാത്ത ആലപ്പുഴ ബൈപാസ് പോലെയുള്ള കാലതാമസങ്ങള്‍
ഒഴിവാക്കുക
> നെല്ല് തെങ്ങ് റബര്‍ കൃഷികളെ സംരക്ഷിക്കാന്‍ വിള ഇന്ഷുറന്‍സും വില സംരക്ഷണവും പോലെയുള്ള മാര്‍ഗങ്ങള്‍,
> ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനം,
> ഉയിര്‍ന്ന വിദ്യാഭ്യാസ നിലവാരം,
> ഏറ്റവും പുതിയ ഐടീ ടെക്നോളജി,
> റോഡ് നിര്‍മാണം മേയ്ന്ടനെന്‍സ് തുടങ്ങിയവയോടൊപ്പം അഞ്ചു വര്‍ഷം ഗ്യാരന്റി മേയ്ന്ടനെന്‍സ്,
> എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഏക ജാലക സമ്പ്രദായങ്ങള്‍...
തുടങ്ങി ചിന്തനീയമായ അനവധി മേഖലകള്‍....

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടു ഒരു സര്‍ക്കാരിന്റെ സ്മാര്ട്ട് സിറ്റി, എക്സ്പ്രസ്സ് ഹൈവേ, പദ്ധതികളെ നഖശിഖാന്തം എതിര്‍ത്തിട്ടു അധികാരത്തില്‍ എത്തുമ്പോള്‍ അവ നടപ്പാക്കേണ്ടി വരുന്ന രാഷ്ട്രീയ പൊള്ളത്തരങ്ങള്‍ നാം കാണുന്നു... രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തെ മുന്നോട്ടു നയിക്കാന്‍ വാര്ഷിക ബജറ്റിനു പകരം, അഞ്ചു വര്‍ഷ വികസന ബജറ്റുകളും വാര്‍ഷിക വിലയിരുത്തലുകളും പരീക്ഷിച്ചു നോക്കാവുന്നവയല്ലേ?സുഹൃത്തുക്കളേ, നമുക്കു ഉറക്കെ ചിന്തിക്കാം...

ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്?

തൊടുന്നിടത്തും പിടിച്ചിടത്തും ആര്‍ എസ് എസ് ബീ ജെ പീ പ്രവര്‍ത്തകര്‍ പറയുന്നു, ഹൈന്ദവര്‍ ചൂഷണം ചെയ്യപ്പെടുന്നു... എന്ന്.. ഈ ചൂഷണത്തിന് എതിരെ ശക്തിയാര്‍ജ്ജിക്കാന്‍ ശാഖകളില്‍ ആയുധ പരിശീലനം നടത്തുന്നു..ന്യൂന പക്ഷങ്ങളെ ചെറുക്കുന്നു...പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ, ഇവിടെ ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്? ബാബറി മസ്ജിദ് വലിയൊരു പ്രശ്നമായിരുന്നു.. അത് അവര് തന്നെ പൊളിച്ചടുക്കി...രാമസേതു പ്രോജെക്റ്റ്‌ വെട്ടിയൊതുക്കി....ഇതിനിടയില്‍ മുസ്ലിം സഹോദരുടെ മസ്ജിദ് ആണ് പൊളിക്കപ്പെട്ടത്... എത്ര സിക്കുകാരെ കൂട്ടക്കുരുതി നടത്തി? ഗുജറാത്തില്‍ എത്ര പേരെ കൊന്നു? ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളുടെ പുറത്തു എന്തൊക്കെ കാട്ടിക്കൂട്ടി? കുഷ്ടരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാവം ഒരു മനുഷ്യനെയും മക്കളെയും വണ്ടിയില്‍ ഇട്ടു കത്തിച്ചില്ലേ?ഇവിടെ ഹിന്ദുക്കളില്‍ എണ്ണത്തില്‍ നല്ലൊരു ഭാഗത്തിനും സംവരണം കിട്ടുന്നില്ലേ?

എന്താണ് ഹൈന്ദവ ധര്‍മം എന്ന് സാധാരണ ജനങ്ങളെ മനസ്സിലാക്കാതെ കുറച്ചു പേര്‍ വേദങ്ങളൊക്കെ കെട്ടി പൊതിഞ്ഞു വെക്കുന്നത് കൊണ്ടല്ലേ, അറിയാത്തവര്‍ പെന്തക്കൊസുകാരുടെ പുറകെ പോകുന്നത്?എന്നാല്‍ ഒരു അയല്‍രാജ്യം രാജ്യത്തിന്റെ പല പ്രധാന കേന്ദ്രങ്ങളിലും ..പാര്ലമെന്റ്റ് മന്ദിരം ഉള്പ്പെടെ ...ആക്രമണം നടത്തിയിട്ട് പ്രതികരിക്കാന്‍ ഒരുത്തനും ആമ്പിയര്‍ ഇല്ല...എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു മതസ്ഥരായ സഹോദരന്മാരുടെ പുറത്തോട്ടു കയറാന്‍ എന്തൊരു ഉത്സാഹവും... ഇവര്‍ക്കൊക്കെ രാജ്യത്തിനെതിരെയുള്ള തീവ്ര വാദത്തിനെതിരെ പ്രതികരിക്കേണ്ട സമയത്ത്...ആരുടെയോ കന്യാ ചര്‍മം കൂട്ടി തയ്ച്ച പോലെയുള്ള ഇക്കിളി വാര്‍ത്തകളാണ് താത്പര്യം...

നാഴികക്ക് നാല്പതു വട്ടം ജയ് ഹിന്ദ്‌...വന്ദേ മാതരം ... എന്ന് പറയുന്നതല്ലാതെ ഇതിന്റെയൊക്കെ അര്‍ത്ഥം അറിയാന്‍ എത്രയെണ്ണം മെനക്കെട്ടിട്ടുണ്ട്? രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്ന് പറഞ്ഞു ആയുധ പരിശീലനം നടത്തുന്ന ഇവരിപ്പം ബോംബും ആര്‍ ഡീ എക്സും വാങ്ങിക്കുന്നത് കാശ്മീരില്‍ വിഘടന പ്രവര്ത്തനം നടത്തുന്ന തീവ്ര വാദികളുടെ കൈയ്യില്‍ നിന്നല്ലേ? പണ്ടൊക്കെ തീവ്ര വാദികള്‍ എന്നൊക്കെ കേട്ടാല്‍ മുഖംമൂടിയണിഞ്ഞ ഒരു തോക്കുദാരിയെ ആയിരുന്നു ഓര്മ വന്നിരുന്നതെന്കില്‍ ഇപ്പോള്‍ കാവിയണിഞ്ഞ ഒരു സ്വാമിയെയോ, സ്വാമിനിയെയോ ആണ് മനസ്സില്‍ വരിക...

എനിക്ക് തോന്നുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങലോ പണമോ നോക്കി നീങ്ങുന്ന കുറെ നേതാക്കന്മാര്‍ ഈ വര്‍ഗീയതയോക്കെ പറഞ്ഞു കുട്ടിക്കുരങ്ങന്മാരെ മൊത്തം ചുടു ചോറ് വാരിക്കുക ആണെന്നാണ്‌.. ഈ കുരങ്ങന്മാര്‍ക്ക്‌ എടുത്തു ചാടുന്നതിനു മുന്പ് ഒന്നു ചിന്തിക്കാനും മാത്രമെന്കിലും അല്പം മെഡുള്ള ഒബ്ലോങ്ഗേറ്റ പ്രവര്‍ത്തിപ്പിച്ചു കൊടുക്കണേ എന്നാണു സര്‍വ്വേശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന.

ഇനിയുമൊരു ബോംബെ ആക്രമണം ഉണ്ടാവാതിരിക്കാന്‍..

ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?

1. ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് താജിന്റെ ഉടമ രത്തന്‍ ടാറ്റാ പറഞ്ഞതായി കേട്ടു. എങ്കില്‍ എന്തുകൊണ്ട് അങ്ങനെ ഒരു ഭീഷണി അവര്‍, അല്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അവഗണിച്ചു? അവഗണിച്ചവര്‍ അവിടെയുണ്ടായ 185 മരണങ്ങള്‍ക്ക് സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്.

2. രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം.

3. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ്‌ വകുപ്പ്? ഇന്റെലിജെന്‍സ്‌ വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം.

4. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ?

5. രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്.

6. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.

7. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം.

8. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം.

9. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം.

10. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം.

11. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.

12. ആയുധ പരിശീലനവും ക്രമസമാധാനത്തിനു വിഗ്നം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ആയ എല്ലാ വര്‍ഗീയ രാഷ്ട്രീയ സന്ഘടനകളും പൂട്ടിക്കെട്ടണം. എന്‍ ഡീ എഫ്, പീ ഡീ പീ, ആര്‍ എസ് എസ്, ബജരന്ഗ് ദള്‍ , സീ പീ ഐ (എം എല്‍) , എന്നിവയൊക്കെ നിരോധിച്ചേ പറ്റൂ.. (എന്റെ പ്രിയ ആര്‍ എസ് എസ് സുഹൃത്തുക്കള്‍ ക്ഷമിച്ചേ പറ്റൂ...) അതുപോലെ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അക്രമ പ്രവര്ത്തനം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ... എസ് എഫ് ഐ, ഡീ വൈ, എഫ് ഐ, കെ എസ്, യു, എ ബീ വീ പീ, യൂത്തന്മാര്‍, ....ജില്ല അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും അവരുടെ മാതൃ സന്ഘടനകള്‍ക്ക് ജില്ല അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ വിലക്കുകളും കര്‍ശനമായി ഏര്‍പ്പെടുത്തണം.