Monday, February 23, 2009

God's Global Governance

"ഗ്ലോബല്‍ എക്കണോമിക് റിസഷന്‍" എന്ന് പറയുന്നതിലും "ഗോഡ്'സ് ഗ്ലോബല്‍ ഗവേണന്‍സ്" (God's Global Governance)എന്ന് പറയുകയായിരിക്കും കൂടുതല്‍ ശരി എന്ന് കരുതുന്നു... വരവിലധികം ചിലവാക്കിയാല്‍ എന്നായാലും, ഏത് വന്‍ രാജ്യമായാലും, കുത്തുപാള എടുത്തല്ലേ പറ്റൂ...സംഭവിക്കാനുള്ളതു സംഭവിച്ചല്ലേ പറ്റൂ... അമേരിക്കയെ പിടിച്ചു കുലുക്കിയ സബ്പ്രൈം ക്രൈസിസും, ക്രെഡിറ്റ് കാര്‍ഡ് ക്രൈസിസും ഒക്കെ ഇതു അടിവരയിട്ടു പറയുന്നു...

സ്റോക് മാര്‍ക്കറ്റ്, റിയല്‍ എസ്റേറ്റ്, കമ്മൊഡിടി മാര്‍ക്കറ്റ്, എന്നീ മേഖലകളില്‍ ഊഹക്കച്ചവടം മൂലം ഊതിവീര്‍പ്പിച്ച കുമിളകള്‍ ആണ് പ്രധാനമായും പൊട്ടിയത്..എണ്ണ, ഷെയര്‍, മെറ്റല്‍സ്‌, തുടങ്ങിയ വിലകള്‍ എട്ടുനിലയില്‍ പൊട്ടി...തുടര്‍ന്ന് ഇവയെ ആശ്രയിച്ചു നില്ക്കുന്ന മേഖലകളും പൊട്ടിത്തുടങ്ങി... ബാങ്കിംഗ്, ഐടീ, കണ്‍സ്ട്രക്ഷന്‍....അങ്ങനെയങ്ങനെ... വിദേശ തൊഴില്‍ മേഖലയെ ആശ്രയിച്ചു നില്‍കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിന് ...സകലതിനും മറ്റുള്ളവരെ, മറ്റു സംസ്ഥാനങ്ങളെ പോലും ആശ്രയിക്കുന്ന കേരളത്തിന്, ഈ പൊട്ടലുകളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു രക്ഷപെടുക അത്ര എളുപ്പമാവില്ല...

ഈ അവസ്ഥയില്‍ രണ്ടു രൂപയ്ക്കു അരി കൊടുത്തത് കൊണ്ടോ കേരഫെഡിനും കെ എസ് ആര്‍ ടീ സീകും എഴുതി തള്ളാന്‍ കുറെ കോടികള്‍ കൊടുത്തത് കൊണ്ടോ, പ്രസവ അവധി 180 ദിവസം ആകിയത് കൊണ്ടോ, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല...
> ഇങ്ങനെ കൊടുക്കുന്ന അരി കരിന്ചന്തയില്‍ എത്താതെ അര്‍ഹരായ ആളുകള്‍ക്ക് എത്തുക,
> പ്രഖ്യാപിച്ച പദ്ധതികളുടെ പേരില്‍ മന്ത്രിമാര്‍ പുട്ടടിക്കാതിരിക്കുക, (അഥവാ പുട്ടടിച്ചാലും കോളങ്ങള്‍ നിറച്ചും, ന്യൂസ് ഹൌറില്‍ ചര്‍ച്ച ചെയ്തും രസിപ്പിക്കാന്‍ മാധ്യമങ്ങളും ഉണ്ടല്ലോ),
> കേരളത്തില്‍ എങ്ങനെ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം,
> എങ്ങനെ നല്ലൊരു തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാം,
> ഒരു രാഷ്ട്രീയ സമവായത്തിലൂടെ ഹര്‍ത്താലുകളും സമരങ്ങളും ഒഴിവാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ലഭ്യമാകാം,
> കുട്ടനാട് ഇടുക്കി മലബാര്‍ പാക്കേജുകള്‍,
> 20 വര്‍ഷമായിട്ട് തീരാത്ത ആലപ്പുഴ ബൈപാസ് പോലെയുള്ള കാലതാമസങ്ങള്‍
ഒഴിവാക്കുക
> നെല്ല് തെങ്ങ് റബര്‍ കൃഷികളെ സംരക്ഷിക്കാന്‍ വിള ഇന്ഷുറന്‍സും വില സംരക്ഷണവും പോലെയുള്ള മാര്‍ഗങ്ങള്‍,
> ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനം,
> ഉയിര്‍ന്ന വിദ്യാഭ്യാസ നിലവാരം,
> ഏറ്റവും പുതിയ ഐടീ ടെക്നോളജി,
> റോഡ് നിര്‍മാണം മേയ്ന്ടനെന്‍സ് തുടങ്ങിയവയോടൊപ്പം അഞ്ചു വര്‍ഷം ഗ്യാരന്റി മേയ്ന്ടനെന്‍സ്,
> എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഏക ജാലക സമ്പ്രദായങ്ങള്‍...
തുടങ്ങി ചിന്തനീയമായ അനവധി മേഖലകള്‍....

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടു ഒരു സര്‍ക്കാരിന്റെ സ്മാര്ട്ട് സിറ്റി, എക്സ്പ്രസ്സ് ഹൈവേ, പദ്ധതികളെ നഖശിഖാന്തം എതിര്‍ത്തിട്ടു അധികാരത്തില്‍ എത്തുമ്പോള്‍ അവ നടപ്പാക്കേണ്ടി വരുന്ന രാഷ്ട്രീയ പൊള്ളത്തരങ്ങള്‍ നാം കാണുന്നു... രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തെ മുന്നോട്ടു നയിക്കാന്‍ വാര്ഷിക ബജറ്റിനു പകരം, അഞ്ചു വര്‍ഷ വികസന ബജറ്റുകളും വാര്‍ഷിക വിലയിരുത്തലുകളും പരീക്ഷിച്ചു നോക്കാവുന്നവയല്ലേ?സുഹൃത്തുക്കളേ, നമുക്കു ഉറക്കെ ചിന്തിക്കാം...

No comments:

Post a Comment