Monday, February 23, 2009

ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്?

തൊടുന്നിടത്തും പിടിച്ചിടത്തും ആര്‍ എസ് എസ് ബീ ജെ പീ പ്രവര്‍ത്തകര്‍ പറയുന്നു, ഹൈന്ദവര്‍ ചൂഷണം ചെയ്യപ്പെടുന്നു... എന്ന്.. ഈ ചൂഷണത്തിന് എതിരെ ശക്തിയാര്‍ജ്ജിക്കാന്‍ ശാഖകളില്‍ ആയുധ പരിശീലനം നടത്തുന്നു..ന്യൂന പക്ഷങ്ങളെ ചെറുക്കുന്നു...പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ, ഇവിടെ ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്? ബാബറി മസ്ജിദ് വലിയൊരു പ്രശ്നമായിരുന്നു.. അത് അവര് തന്നെ പൊളിച്ചടുക്കി...രാമസേതു പ്രോജെക്റ്റ്‌ വെട്ടിയൊതുക്കി....ഇതിനിടയില്‍ മുസ്ലിം സഹോദരുടെ മസ്ജിദ് ആണ് പൊളിക്കപ്പെട്ടത്... എത്ര സിക്കുകാരെ കൂട്ടക്കുരുതി നടത്തി? ഗുജറാത്തില്‍ എത്ര പേരെ കൊന്നു? ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളുടെ പുറത്തു എന്തൊക്കെ കാട്ടിക്കൂട്ടി? കുഷ്ടരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാവം ഒരു മനുഷ്യനെയും മക്കളെയും വണ്ടിയില്‍ ഇട്ടു കത്തിച്ചില്ലേ?ഇവിടെ ഹിന്ദുക്കളില്‍ എണ്ണത്തില്‍ നല്ലൊരു ഭാഗത്തിനും സംവരണം കിട്ടുന്നില്ലേ?

എന്താണ് ഹൈന്ദവ ധര്‍മം എന്ന് സാധാരണ ജനങ്ങളെ മനസ്സിലാക്കാതെ കുറച്ചു പേര്‍ വേദങ്ങളൊക്കെ കെട്ടി പൊതിഞ്ഞു വെക്കുന്നത് കൊണ്ടല്ലേ, അറിയാത്തവര്‍ പെന്തക്കൊസുകാരുടെ പുറകെ പോകുന്നത്?എന്നാല്‍ ഒരു അയല്‍രാജ്യം രാജ്യത്തിന്റെ പല പ്രധാന കേന്ദ്രങ്ങളിലും ..പാര്ലമെന്റ്റ് മന്ദിരം ഉള്പ്പെടെ ...ആക്രമണം നടത്തിയിട്ട് പ്രതികരിക്കാന്‍ ഒരുത്തനും ആമ്പിയര്‍ ഇല്ല...എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു മതസ്ഥരായ സഹോദരന്മാരുടെ പുറത്തോട്ടു കയറാന്‍ എന്തൊരു ഉത്സാഹവും... ഇവര്‍ക്കൊക്കെ രാജ്യത്തിനെതിരെയുള്ള തീവ്ര വാദത്തിനെതിരെ പ്രതികരിക്കേണ്ട സമയത്ത്...ആരുടെയോ കന്യാ ചര്‍മം കൂട്ടി തയ്ച്ച പോലെയുള്ള ഇക്കിളി വാര്‍ത്തകളാണ് താത്പര്യം...

നാഴികക്ക് നാല്പതു വട്ടം ജയ് ഹിന്ദ്‌...വന്ദേ മാതരം ... എന്ന് പറയുന്നതല്ലാതെ ഇതിന്റെയൊക്കെ അര്‍ത്ഥം അറിയാന്‍ എത്രയെണ്ണം മെനക്കെട്ടിട്ടുണ്ട്? രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്ന് പറഞ്ഞു ആയുധ പരിശീലനം നടത്തുന്ന ഇവരിപ്പം ബോംബും ആര്‍ ഡീ എക്സും വാങ്ങിക്കുന്നത് കാശ്മീരില്‍ വിഘടന പ്രവര്ത്തനം നടത്തുന്ന തീവ്ര വാദികളുടെ കൈയ്യില്‍ നിന്നല്ലേ? പണ്ടൊക്കെ തീവ്ര വാദികള്‍ എന്നൊക്കെ കേട്ടാല്‍ മുഖംമൂടിയണിഞ്ഞ ഒരു തോക്കുദാരിയെ ആയിരുന്നു ഓര്മ വന്നിരുന്നതെന്കില്‍ ഇപ്പോള്‍ കാവിയണിഞ്ഞ ഒരു സ്വാമിയെയോ, സ്വാമിനിയെയോ ആണ് മനസ്സില്‍ വരിക...

എനിക്ക് തോന്നുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങലോ പണമോ നോക്കി നീങ്ങുന്ന കുറെ നേതാക്കന്മാര്‍ ഈ വര്‍ഗീയതയോക്കെ പറഞ്ഞു കുട്ടിക്കുരങ്ങന്മാരെ മൊത്തം ചുടു ചോറ് വാരിക്കുക ആണെന്നാണ്‌.. ഈ കുരങ്ങന്മാര്‍ക്ക്‌ എടുത്തു ചാടുന്നതിനു മുന്പ് ഒന്നു ചിന്തിക്കാനും മാത്രമെന്കിലും അല്പം മെഡുള്ള ഒബ്ലോങ്ഗേറ്റ പ്രവര്‍ത്തിപ്പിച്ചു കൊടുക്കണേ എന്നാണു സര്‍വ്വേശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന.

No comments:

Post a Comment