Tuesday, November 27, 2012

Dharmo Rakshati Rakshitaha



Dharma protects those who protect it!

Jews were thrown out of their homeland, to scatter all over the world, many centuries back. They came back to their home land few decades back through their determination. Palestine was occupying the Jewish Land during the intermediary period.

Jerusalem was a holy place for the Jews even many centuries before Prophet Mohammed (Peace be upon him).
It is said that, In India Baber built the Mosque in Ayodhya over a temple, and then the Hindus demolished it after many years. Who has got the right to the place...? Can you deny the place to its original owners??

Terrorism or shielding the war with women and children cannot save your interests. Hamas was treated as terrorists when PLO leader Yasser Arafat was at the helm. Hamas was not even included in the peace talks. Now the terrorists have taken over the wheel, and can you expect peace from the terrorists?

Indians, leave parties aside...Stand with justice... Dharma should prevail... the terrorists or their allies were always against India... Forget our mass media... They are only trying to protect their business interests in the Middle East.

Terror cannot save anyone, let them think of peaceful coexistence... That’s the only way out.

Wednesday, July 18, 2012

നെല്ലും നെല്ലിയാമ്പതിയും പച്ചപ്പും...


നെല്ലിയാമ്പതി
വന്‍കിട കുത്തകകള്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യടക്കിവെച്ചിരിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ ചെറുകിട കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ആദ്യം വമ്പന്‍ സ്രാവുകളെ ഒഴിപ്പിക്കട്ടെ.. അത് കഴിഞ്ഞിട്ടാവാം പരല്‍ മീന്‍ പിടിക്കല്‍...

നെല്‍വയല്‍ നികത്തല്‍

അനേകം ഏക്കറുകള്‍ വരുന്ന നെല്‍വയലുകള്‍ കൃഷി ചെയ്യപ്പെടാതെ തരിശു കിടക്കുന്ന കാഴ്ച കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാനാവും. 

നെല്‍കൃഷി നഷ്ടമായ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ചത്. കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള, നടപടിആണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. നിലം നികത്തുന്നിടത്തു കൊടി കുത്തുന്ന മഹാന്മാര്‍ തന്നെയാണ് കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിനും കൊയ്ത്തുയന്ത്രം പോലും ഇറക്കാനാവാതെ കൃഷി നശിക്കുന്നതിനും കാരണക്കാര്‍ എന്ന വസ്തുതയും വിസ്മരിക്കാനാവില്ല. 

വെറുതെ തരിശായി കിടക്കുന്ന ഭൂമി ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുത്തുന്നവരുടെയടുത്ത് പട്ടി പുല്ല് തിന്നത്തുമില്ല, പശുവിനെ ഒട്ടു തീറ്റിക്കത്തുമില്ല എന്ന രീതി കൊണ്ട് നാടിനു എന്ത് പ്രയോജനം..


പച്ചപ്രീണനം 
കേരളത്തിന്റെി വിദ്യാഭ്യാസവകുപ്പ് വെറും മലപ്പുറംകാരന്റെന വകുപ്പായി ചുരുങ്ങുന്ന കാഴ്ചയാണ് റബ്ബിന്റെ ഭരണകാലത്ത് സംഭവിക്കുന്നത്.. ഗംഗയോടും നിലവിളക്കിനോടും ഉള്ള പുശ്ചവും പച്ചപ്രീണനവും ഒക്കെ കൂടി ഒരു താലിബാന്‍ രീതിയിലേയ്ക്ക് നീങ്ങുന്നത് കേരളത്തിനു തന്നെ അപമാനകരമാണ്..


മഞ്ഞ ലീഗ്

ലീഗിന്റെ പച്ചപ്പ് കണ്ടിട്ടാവാം നായര്‍ക്കും ഈഴവനും സംഘടിച്ചു ശക്തരാവാന്‍ പൂതി കയറിയത്. 

ജാതിപ്പേര് ഉപയോഗിക്കാന്‍ വിസമ്മതിച്ച ശ്രീ മന്നത്തു പദ്മനാഭന്‍റെ ആസ്ഥാനത്ത് സമുദായമാകുന്ന പൊട്ടക്കിണറിന് പുറത്തെയൊന്നും കാണാന്‍ കണ്ണില്ലാത്ത, സമുദായത്തിന്‍റെ അല്ലാത്ത ഒരു പരിപാടിയിലും പങ്കെടുക്കാത്ത, വര്‍ഗീയതയുടെ മൂര്‍ത്തിമട്ഭാവമായ ഒരു നായര്‍. 

മദ്യത്തെയും മതത്തെയും ജാതിയെയും കുറിച്ചുള്ള ഗുരുദേവ വചനങ്ങള്‍ക്ക്‌ കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തി തന്നെ ഗുരുദേവന്റെ ധര്‍മ്മപരിപാലനത്തിനു ചുക്കാന്‍ പിടിക്കാന്‍.. ..

താന്‍പോരിമയില്‍ മുന്‍പന്മാരായ ഇവര്‍ ചേര്‍ന്നൊരു ലീഗുണ്ടാക്കിയാല്‍ പാര്‍ട്ടികളിലെ പടലപിണക്കങ്ങള്‍ ചര്‍ച്ച ചെയ്തു കുളമാക്കുന്ന മാധ്യമ സിണ്ടിക്കേറ്റ്കള്‍ക്ക് സുവര്‍ണകാലമാവും...

Thursday, April 12, 2012

സാമുദായിക സന്തുലിതാവസ്ഥ.. മണ്ണാങ്കട്ട!!!


മന്ത്രി സ്ഥാനങ്ങള്‍ ജാതി നോക്കി സംവരണം ചെയ്തു കൊടുക്കേണ്ടവയല്ല.. ജനപിന്തുണയും കഴിവും മാത്രമാവണം ജനാധിപത്യത്തില്‍ നേതാക്കളെ തീരുമാനിക്കാനുള്ള മാനദണ്ഡം..
ജാതി നോക്കി മന്ത്രിമാരെ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ രാഷ്ട്രപതി സ്ഥാനവും പ്രധാനമന്ത്രി പദവും ഒക്കെ സംവരണം ചെയ്യേണ്ട അവസ്ഥ വരും.. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം നടത്തി പലയിടത്തും നോക്കുകുത്തികളായി ഓരോ സ്ത്രീകളെ കസേരയില്‍ ഇരുത്തി പിന്നാമ്പുറത്ത് കൂടെ ഭരണം നടക്കുന്ന അവസ്ഥ പോലെയുള്ള രീതി കേരള മന്ത്രിസഭയിലും വേണോ?

പലയിടത്തും പറയുന്ന കണക്കുകള്‍ കേള്‍ക്കുമ്പോള്‍ സഹതപിക്കാതെ വയ്യ... ഹിന്ദു മന്ത്രിമാര്‍, മുസ്ലിം മന്ത്രിമാര്‍, ക്രിസ്ത്യന്‍ മന്ത്രിമാര്‍... കഷ്ടം.. ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ജാതി മത ചിന്തകള്‍ക്ക് ഉപരിയായി ഓരോ പ്രദേശത്തെയും ജനങ്ങളുടെ ഹിതം അനുസരിച്ചു ആവണം... ഇപ്പോഴുള്ള സംവരണ സീറ്റുകള്‍ പോലും ജനങ്ങളുടെ ഹിതം പരിമിതപ്പെടുത്തുകയാണ്...

ജാതി സംവരണത്തിന് എതിരേ ശക്തമായി വാദിച്ചിരുന്ന പ്രസ്ഥാനമാണ് എന്‍ എസ് എസ്.. പക്ഷെ പണിക്കരുസാറിനു ശേഷം സുകുമാരന്‍ നായര്‍ അവതരിച്ചതോടെ എന്‍ എസ് എസ് ജാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള നേതൃത്വം നല്‍കി എന്‍ ഡീ പീ നാമാവശേഷം ആക്കിയ പോലെ സുകുമാരന്‍ നായര്‍ എന്‍ എസ് എസ്സിനും ആ ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്തിക്കുക. ഹിന്ദുവിന്റെ എണ്ണം നോക്കി മന്ത്രിമാരെ നല്‍കി കഴിയുമ്പോള്‍ വെള്ളാപ്പള്ളിയും നായരും ഒക്കെ വീണ്ടും പറയും... നായര്‍ക്കു മന്ത്രി പോരാ.. ഈഴവനു മന്ത്രി പോരാ, ഓരോ ജാതിക്കും ഓരോ മന്ത്രി! ഇതാണോ ഈ ജനാധിപത്യം എന്ന് പറയുന്ന സാധനം???

Monday, February 6, 2012

"നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്"

ശ്രീ സാം പിട്രോദായെപ്പോലെ ഉള്ളവരുടെ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടണം.. മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുല്‍ കലാം, ശ്രീ എം എസ് സ്വാമിനാഥന്‍, വീ ജെ കുര്യന്‍, ശ്രീ ശ്രീധരന്‍... തുടങ്ങിയ പ്രഗത്ഭരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉള്ള ആ ഉത്സാഹം നാം പിന്നീട് കാട്ടാറില്ല എന്നതാണ് വാസ്തവം. അഥവാ അതില്‍ എന്തെങ്കിലും നടപ്പാക്കിയാല്‍ തന്നെ നമ്മുടെ കീശയെ പരിപോഷിപ്പിക്കുമെങ്കില്‍ മാത്രം.

എക്സ്പ്രസ്സ്‌ ഹൈ വേ, തെക്ക് വടക്ക് പാത, അതിവേഗ കോറിഡോര്‍, ഇങ്ങനെ പല ആശയങ്ങളും ഓരോ മുന്നണി അവതരിപ്പിക്കും.. അടുത്ത മുന്നണി അത് വെട്ടും. മുന്‍ യൂ ഡീ എഫ് കൊണ്ടുവന്ന ഈ എക്സ്പ്രെസ്സ് ഹൈവേ എന്ന സാധനം നമ്മുക്ക് പറ്റിയതല്ല എന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ എന്റെ നേതാവ് എന്നെ പറഞ്ഞു പഠിപ്പിച്ചു. അദ്ദേഹം എല്‍ ഡീ എഫില്‍ മന്ത്രിയായപ്പോള്‍ അത് തെക്ക് വടക്ക് പാതയായി പുനര്‍ജനിച്ചു. അതോടെ ഞാനെന്റെ അഭിപ്രായം വിഴുങ്ങി. പക്ഷെ ഇപ്പോഴും എം സീ റോഡ്‌ വഴി യാത്ര ചെയ്തു ക്ഷീണിക്കുമ്പോള്‍ ആ ചിന്ത ഇടക്കൊക്കെ തികട്ടി വരും. ലോകം തന്നെ ഒരൊറ്റ ഗ്രാമമായി ചുരുങ്ങുകയാണ്... കപ്പലില്‍ മാസങ്ങള്‍ സഞ്ചരിച്ചു ചെന്നിരുന്ന നാടുകള്‍ നിമിഷങ്ങള്‍ കൊണ്ട് എത്താന്‍ സാധിക്കുന്നു. ഭൂമിയുടെ ഏതു കോണില്‍ ഇരിക്കുന്നവനും ആരോടും വീഡിയോയില്‍ കണ്ടു സംസാരിക്കാന്‍ സാധിക്കുന്നു. എന്തിനു പറയണം... രാവിലെ നെടുമ്പാശേരിയില്‍ നിന്ന് കയറുന്ന പച്ചക്കറി ഉച്ചയ്ക്ക് ദുബായിലെ തീന്മേശയില്‍ പ്രത്യക്ഷപ്പെടുന്നു. അപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങള്‍ ഇപ്പോഴും വിദൂരങ്ങളായി അനുഭവപ്പെടുന്നു എന്ന സത്യം നിലനില്‍ക്കുമ്പോള്‍ നാം എന്തുമാത്രം പുരോഗമിച്ചു എന്നത് ചോദ്യചിഹ്നം ആകാറുണ്ട്.. പുരോഗമിക്കുന്നില്ല എന്നല്ല... മൈക്രോ ചിപ്പുകള്‍ വഴി വേണ്ടാതീനം കൈമാറുന്ന വിദ്യാര്‍ത്തികളെ കാണുമ്പോള്‍ "നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്" എന്ന് പറയാതിരിക്കാനാവില്ല.

നികുതികള്‍ ‍ എന്ന് കേള്‍ക്കുമ്പോഴേ നമുക്ക് അലര്‍ജിയാണ്.. ഈ അലര്‍ജി മറ്റേതൊരു രോഗവും പോലെ ചില കാരണങ്ങളാല്‍ രൂപം കൊള്ളുന്നതും പടരുന്നതും ആവാം. ഇന്ത്യാ മഹാ രാജ്യത്ത് നികുതികള്‍ പിരിക്കുന്നത് ആര്‍ക്കൊക്കെയോ മോഷ്ടിച്ച് കൊണ്ട് പോകാനാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. അതെ സമയം മറ്റു പലയിടത്തും നികുതി ദായകന് തൊഴില്‍ പോയാല്‍ .. അസുഖം പിടിപെട്ടാല്‍.. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ..ഒക്കെ സഹായിക്കാന്‍ നികുതി പിരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവും. ആദായത്തിന്റെ ഒരു ഭാഗം നികുതിയായി നല്‍കുന്ന ഒരു വ്യക്തി ആദായമോന്നുമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍ സംരക്ഷണം ലഭിക്കുമോ ഇവിടെ? പണ്ട് കൊടുത്ത നികുതിയുടെ കഥയൊന്നും പിന്നെ ചിലവാകില്ല. വണ്ടി വാങ്ങാന്‍ വന്‍ നികുതി.. റോഡ്‌ ടാക്സ്, പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ വിലയില്‍ അധികം നികുതി... എന്നിട്ടും നമ്മുടെ റോഡുകളില്‍ ഇന്നും വാഹനങ്ങള്‍ ഗട്ടറുകളില്‍ വീണു പുറകെ വന്ന വണ്ടി കയറി ആള്‍ക്കാര്‍ മരിക്കുന്നു.. ഗട്ടറുകളിലൂടെ യാത്ര ചെയ്തു നടുവ് ഒടിയുന്നവരുടെ എണ്ണം ധാരാളം. നികുതിത്തുക മുടക്കി പണിയുന്ന പാലം കയറണമെങ്കില്‍ കൊടുക്കണം ടോള്‍ വേറെ.

കള്ളിന് നികുതി വാങ്ങിയാല്‍ അതിലെ പത്തു രൂപയെടുത്ത്‌ കുടിച്ചവന് ഇന്ഷുറന്സ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?
പെട്രോള്‍ നികുതിയിലെ ഒരു ഭാഗം റോഡുകളുടെ നിര്‍മാണത്തിന് വകയിരുത്താം...
ഇലക്ട്രിസിറ്റി സര്‍ചാര്‍ജ് കൊണ്ട് വഴി വഴിവിളക്കുകള്‍ കത്തിച്ചുകൂടെ ?
ഗള്‍ഫ് ടിക്കറ്റുകളില്‍ നിന്ന് ഉണ്ടാക്കുന്ന ആദായത്തിലെ ഒരു ചെറിയ പങ്കു ഗള്‍ഫ് നാടുകളില്‍ ജയിലുകളിലും ഒക്കെയായി കഷ്ടപ്പെടുന്ന ആളുകളുടെ രക്ഷയ്ക്ക് മാറ്റി വെച്ച് കൂടെ?

നികുതി വാങ്ങാനുള്ള നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യാം...നികുതി ദായകര്‍ക്ക് എന്ത് പ്രയോജനം ഉണ്ടാകും എന്ന് കൂടെ പറഞ്ഞാല്‍..