Wednesday, July 18, 2012

നെല്ലും നെല്ലിയാമ്പതിയും പച്ചപ്പും...


നെല്ലിയാമ്പതി
വന്‍കിട കുത്തകകള്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യടക്കിവെച്ചിരിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ ചെറുകിട കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ആദ്യം വമ്പന്‍ സ്രാവുകളെ ഒഴിപ്പിക്കട്ടെ.. അത് കഴിഞ്ഞിട്ടാവാം പരല്‍ മീന്‍ പിടിക്കല്‍...

നെല്‍വയല്‍ നികത്തല്‍

അനേകം ഏക്കറുകള്‍ വരുന്ന നെല്‍വയലുകള്‍ കൃഷി ചെയ്യപ്പെടാതെ തരിശു കിടക്കുന്ന കാഴ്ച കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാനാവും. 

നെല്‍കൃഷി നഷ്ടമായ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ചത്. കൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള, നടപടിആണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. നിലം നികത്തുന്നിടത്തു കൊടി കുത്തുന്ന മഹാന്മാര്‍ തന്നെയാണ് കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തിനും കൊയ്ത്തുയന്ത്രം പോലും ഇറക്കാനാവാതെ കൃഷി നശിക്കുന്നതിനും കാരണക്കാര്‍ എന്ന വസ്തുതയും വിസ്മരിക്കാനാവില്ല. 

വെറുതെ തരിശായി കിടക്കുന്ന ഭൂമി ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുത്തുന്നവരുടെയടുത്ത് പട്ടി പുല്ല് തിന്നത്തുമില്ല, പശുവിനെ ഒട്ടു തീറ്റിക്കത്തുമില്ല എന്ന രീതി കൊണ്ട് നാടിനു എന്ത് പ്രയോജനം..


പച്ചപ്രീണനം 
കേരളത്തിന്റെി വിദ്യാഭ്യാസവകുപ്പ് വെറും മലപ്പുറംകാരന്റെന വകുപ്പായി ചുരുങ്ങുന്ന കാഴ്ചയാണ് റബ്ബിന്റെ ഭരണകാലത്ത് സംഭവിക്കുന്നത്.. ഗംഗയോടും നിലവിളക്കിനോടും ഉള്ള പുശ്ചവും പച്ചപ്രീണനവും ഒക്കെ കൂടി ഒരു താലിബാന്‍ രീതിയിലേയ്ക്ക് നീങ്ങുന്നത് കേരളത്തിനു തന്നെ അപമാനകരമാണ്..


മഞ്ഞ ലീഗ്

ലീഗിന്റെ പച്ചപ്പ് കണ്ടിട്ടാവാം നായര്‍ക്കും ഈഴവനും സംഘടിച്ചു ശക്തരാവാന്‍ പൂതി കയറിയത്. 

ജാതിപ്പേര് ഉപയോഗിക്കാന്‍ വിസമ്മതിച്ച ശ്രീ മന്നത്തു പദ്മനാഭന്‍റെ ആസ്ഥാനത്ത് സമുദായമാകുന്ന പൊട്ടക്കിണറിന് പുറത്തെയൊന്നും കാണാന്‍ കണ്ണില്ലാത്ത, സമുദായത്തിന്‍റെ അല്ലാത്ത ഒരു പരിപാടിയിലും പങ്കെടുക്കാത്ത, വര്‍ഗീയതയുടെ മൂര്‍ത്തിമട്ഭാവമായ ഒരു നായര്‍. 

മദ്യത്തെയും മതത്തെയും ജാതിയെയും കുറിച്ചുള്ള ഗുരുദേവ വചനങ്ങള്‍ക്ക്‌ കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തി തന്നെ ഗുരുദേവന്റെ ധര്‍മ്മപരിപാലനത്തിനു ചുക്കാന്‍ പിടിക്കാന്‍.. ..

താന്‍പോരിമയില്‍ മുന്‍പന്മാരായ ഇവര്‍ ചേര്‍ന്നൊരു ലീഗുണ്ടാക്കിയാല്‍ പാര്‍ട്ടികളിലെ പടലപിണക്കങ്ങള്‍ ചര്‍ച്ച ചെയ്തു കുളമാക്കുന്ന മാധ്യമ സിണ്ടിക്കേറ്റ്കള്‍ക്ക് സുവര്‍ണകാലമാവും...

No comments:

Post a Comment