ആര്‍ക്ക് എവിടെ സ്വാതന്ത്ര്യം കിട്ടിയെന്നാ? രാഷ്ട്രീയക്കാര്‍ക്ക് അഴിഞാടാനുള്ള സ്വാതന്ത്ര്യം, അല്ലാതെന്താ? വെള്ളക്കാരന്‍്റെ കയ്യില്‍ നിന്ന് വെള്ളക്കാരന്‍്റെ (വെള്ള ഖദറുകാരന്റെ ) കയ്യിലോട്ട് ഒരു വെച്ച് മാറ്റം അതല്ലേ നടന്നുള്ളൂ...
വീട്ടില്‍ വിറകു ഇറക്കണമെങ്കില്‍ യൂനിയന്കാര് സമ്മതിക്കണം...അതിനു പോലും എനിക്ക് സ്വാതന്ത്ര്യമില്ല...
മകന്‍ പ്ലസ് ടൂ വിനു ചേരാന്‍ പോവുമ്പോള്‍ എവിടെ പഠിക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരിന്റെ ഏകജാലകം..
പറമ്പിലെ റബര്‍ വിറ്റാല്‍ കിട്ടുന്ന വില തീരുമാനിക്കുന്നത് ആസിയാന്‍ രാജ്യങ്ങള്‍...
ഇന്ത്യാ മഹാരാജ്യം സുരക്ഷക്ക് ആയുധം ഉണ്ടാക്കിയാല്‍ അത് അമേരിക്കന്‍ മുതലാളി വന്നു കണ്ട് ഓക്കേ പറയണം...
സ്വാതന്ത്ര്യം... ഒലക്കേടെ മൂട്....
പ്രിയ സുഹൃത്തുക്കളേ...
എനിക്ക് എന്റെ അഭിപ്രായങ്ങള്‍ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നത് ഞാന്‍ നിഷേധിക്കുന്നില്ല... പക്ഷെ ഒരു സാധാരണ ഇന്ത്യന്‍ പൌരനു ശരിക്കും സ്വാതന്ത്ര്യം ഉണ്ടോയെന്നത് ചിന്തനീയമാണ്... ഞാന്‍ നേരത്തെ സൂചിപ്പിച്ച ചില സാഹചര്യങ്ങള്‍ സത്യമല്ലാതാവുന്നുണ്ടോ, എന്റെ പ്രിയ സുഹൃത്തുക്കളേ??
എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ തെറ്റായ സമവാക്യങ്ങള്‍ കൊണ്ടാവാം... അതോ അമിത സ്വാതന്ത്ര്യം ആസ്വദിക്കുന്ന ചിലര്‍ മൂലമാവാം...
രാഷ്ട്രീയക്കാര്‍ വിചാരിച്ചാല്‍ എന്തും നടക്കും... സാധാരണക്കാരന് ന്യായമായിട്ടുല്ലത് പോലും നടന്നു കിട്ടണമെങ്കില്‍ നടന്നു നടന്നു കാലു തേഞ്ഞു... അവസാനം കൈക്കൂലിയും കൊടുക്കണം... ഇതേ അമിത രാഷ്ട്രീയം നമ്മുടെ ഓരോ ജീവിത പ്രശ്നങ്ങളിലും ബാധിച്ചിരിക്കുന്നു... യൂണിയനുകള്‍ സാധാരണക്കാരന്റെ ജീവിതത്തിനു മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു... ഇല്ലായെന്ന് പറയാമോ, ചങ്ങാതിമാരെ?
മകനെ പഠിപ്പിക്കാനുള്ള സ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവകാശം സര്‍ക്കാരിനാനെന്കില്‍ എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വെയ്കുകയല്ലേ?
നമ്മുടെ നാണ്യ വിളകള്‍ നശിക്കുമ്പോള്‍ അതിലും വില കുറച്ചു ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തയ്യാറാവുന്ന സര്‍ക്കാര്‍ അതിനുണ്ടാക്കിയ കരാര്‍ പരസ്യമായ ഒരു ചര്‍ച്ചക്ക് പോലും വിധേയമാക്കാന്‍ മടിക്കുന്നു? പാവപ്പെട്ട കര്‍ഷകന്റെ പള്ളക്കടിക്കുന്ന ഈ വികസനം ആണോ ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ മുഖമുദ്ര? അതോ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ത്ത സ്വാതന്ത്ര്യമാണോ പ്രശ്നം?
പാവപ്പെട്ടവന്റെതിലും മുകളില്‍, രാജ്യത്തിന്റെ രക്ഷ പോലും അമേരിക്കന്‍ സാമ്രാജ്യത്തിനു അടിയറ വെയ്കുന്ന ഒരു സര്കാരല്ലേ ഭരിക്കുന്നത്... എന്തൊക്കെയാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നത് ഭരണ കക്ഷിയിലെ തന്നെ എത്ര നേതാക്കന്മാര്‍ക്ക് അറിയാം?
പിന്നെ ഞാന്‍ തീരുമാനിചിട്ടിട്ടുണ്ട്... ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ചെല്ലുമ്പോള്‍ ...ഒരു ഖദറും ഇട്ടുകൊണ്ട് ഇറങ്ങാന്‍... ഒരു സ്വതന്ത്ര മനുഷ്യന്‍ ആവാന്‍... പിന്നെ എനിക്ക് തോന്നുന്നത് എന്തും ചെയ്യാമല്ലോ...
"Doing what you like is freedom. Liking what you do is happiness." - Frank Tyger
Tuesday, August 18, 2009
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment