"ഗ്ലോബല്‍ എക്കണോമിക് റിസഷന്‍" എന്ന് പറയുന്നതിലും "ഗോഡ്'സ് ഗ്ലോബല്‍ ഗവേണന്‍സ്" (God's Global Governance)എന്ന് പറയുകയായിരിക്കും കൂടുതല്‍ ശരി എന്ന് കരുതുന്നു... വരവിലധികം ചിലവാക്കിയാല്‍ എന്നായാലും, ഏത് വന്‍ രാജ്യമായാലും, കുത്തുപാള എടുത്തല്ലേ പറ്റൂ...സംഭവിക്കാനുള്ളതു സംഭവിച്ചല്ലേ പറ്റൂ... അമേരിക്കയെ പിടിച്ചു കുലുക്കിയ സബ്പ്രൈം ക്രൈസിസും, ക്രെഡിറ്റ് കാര്‍ഡ് ക്രൈസിസും ഒക്കെ ഇതു അടിവരയിട്ടു പറയുന്നു...
സ്റോക് മാര്‍ക്കറ്റ്, റിയല്‍ എസ്റേറ്റ്, കമ്മൊഡിടി മാര്‍ക്കറ്റ്, എന്നീ മേഖലകളില്‍ ഊഹക്കച്ചവടം മൂലം ഊതിവീര്‍പ്പിച്ച കുമിളകള്‍ ആണ് പ്രധാനമായും പൊട്ടിയത്..എണ്ണ, ഷെയര്‍, മെറ്റല്‍സ്, തുടങ്ങിയ വിലകള്‍ എട്ടുനിലയില്‍ പൊട്ടി...തുടര്‍ന്ന് ഇവയെ ആശ്രയിച്ചു നില്ക്കുന്ന മേഖലകളും പൊട്ടിത്തുടങ്ങി... ബാങ്കിംഗ്, ഐടീ, കണ്‍സ്ട്രക്ഷന്‍....അങ്ങനെയങ്ങനെ... വിദേശ തൊഴില്‍ മേഖലയെ ആശ്രയിച്ചു നില്‍കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനത്തിന് ...സകലതിനും മറ്റുള്ളവരെ, മറ്റു സംസ്ഥാനങ്ങളെ പോലും ആശ്രയിക്കുന്ന കേരളത്തിന്, ഈ പൊട്ടലുകളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു രക്ഷപെടുക അത്ര എളുപ്പമാവില്ല...
ഈ അവസ്ഥയില്‍ രണ്ടു രൂപയ്ക്കു അരി കൊടുത്തത് കൊണ്ടോ കേരഫെഡിനും കെ എസ് ആര്‍ ടീ സീകും എഴുതി തള്ളാന്‍ കുറെ കോടികള്‍ കൊടുത്തത് കൊണ്ടോ, പ്രസവ അവധി 180 ദിവസം ആകിയത് കൊണ്ടോ, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല...
> ഇങ്ങനെ കൊടുക്കുന്ന അരി കരിന്ചന്തയില്‍ എത്താതെ അര്‍ഹരായ ആളുകള്‍ക്ക് എത്തുക,
> പ്രഖ്യാപിച്ച പദ്ധതികളുടെ പേരില്‍ മന്ത്രിമാര്‍ പുട്ടടിക്കാതിരിക്കുക, (അഥവാ പുട്ടടിച്ചാലും കോളങ്ങള്‍ നിറച്ചും, ന്യൂസ് ഹൌറില്‍ ചര്‍ച്ച ചെയ്തും രസിപ്പിക്കാന്‍ മാധ്യമങ്ങളും ഉണ്ടല്ലോ),
> കേരളത്തില്‍ എങ്ങനെ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം,
> എങ്ങനെ നല്ലൊരു തൊഴില്‍ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാം,
> ഒരു രാഷ്ട്രീയ സമവായത്തിലൂടെ ഹര്‍ത്താലുകളും സമരങ്ങളും ഒഴിവാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ലഭ്യമാകാം,
> കുട്ടനാട് ഇടുക്കി മലബാര്‍ പാക്കേജുകള്‍,
> 20 വര്‍ഷമായിട്ട് തീരാത്ത ആലപ്പുഴ ബൈപാസ് പോലെയുള്ള കാലതാമസങ്ങള്‍
ഒഴിവാക്കുക
> നെല്ല് തെങ്ങ് റബര്‍ കൃഷികളെ സംരക്ഷിക്കാന്‍ വിള ഇന്ഷുറന്‍സും വില സംരക്ഷണവും പോലെയുള്ള മാര്‍ഗങ്ങള്‍,
> ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനം,
> ഉയിര്‍ന്ന വിദ്യാഭ്യാസ നിലവാരം,
> ഏറ്റവും പുതിയ ഐടീ ടെക്നോളജി,
> റോഡ് നിര്‍മാണം മേയ്ന്ടനെന്‍സ് തുടങ്ങിയവയോടൊപ്പം അഞ്ചു വര്‍ഷം ഗ്യാരന്റി മേയ്ന്ടനെന്‍സ്,
> എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഏക ജാലക സമ്പ്രദായങ്ങള്‍...
തുടങ്ങി ചിന്തനീയമായ അനവധി മേഖലകള്‍....
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടു ഒരു സര്‍ക്കാരിന്റെ സ്മാര്ട്ട് സിറ്റി, എക്സ്പ്രസ്സ് ഹൈവേ, പദ്ധതികളെ നഖശിഖാന്തം എതിര്‍ത്തിട്ടു അധികാരത്തില്‍ എത്തുമ്പോള്‍ അവ നടപ്പാക്കേണ്ടി വരുന്ന രാഷ്ട്രീയ പൊള്ളത്തരങ്ങള്‍ നാം കാണുന്നു... രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തെ മുന്നോട്ടു നയിക്കാന്‍ വാര്ഷിക ബജറ്റിനു പകരം, അഞ്ചു വര്‍ഷ വികസന ബജറ്റുകളും വാര്‍ഷിക വിലയിരുത്തലുകളും പരീക്ഷിച്ചു നോക്കാവുന്നവയല്ലേ?സുഹൃത്തുക്കളേ, നമുക്കു ഉറക്കെ ചിന്തിക്കാം...
Monday, February 23, 2009
ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്?
തൊടുന്നിടത്തും പിടിച്ചിടത്തും ആര്‍ എസ് എസ് ബീ ജെ പീ പ്രവര്‍ത്തകര്‍ പറയുന്നു, ഹൈന്ദവര്‍ ചൂഷണം ചെയ്യപ്പെടുന്നു... എന്ന്.. ഈ ചൂഷണത്തിന് എതിരെ ശക്തിയാര്‍ജ്ജിക്കാന്‍ ശാഖകളില്‍ ആയുധ പരിശീലനം നടത്തുന്നു..ന്യൂന പക്ഷങ്ങളെ ചെറുക്കുന്നു...പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ, ഇവിടെ ഹിന്ദുക്കള്‍ക്ക് എന്തിനാ ഒരു കുറവ്? ബാബറി മസ്ജിദ് വലിയൊരു പ്രശ്നമായിരുന്നു.. അത് അവര് തന്നെ പൊളിച്ചടുക്കി...രാമസേതു പ്രോജെക്റ്റ് വെട്ടിയൊതുക്കി....ഇതിനിടയില്‍ മുസ്ലിം സഹോദരുടെ മസ്ജിദ് ആണ് പൊളിക്കപ്പെട്ടത്... എത്ര സിക്കുകാരെ കൂട്ടക്കുരുതി നടത്തി? ഗുജറാത്തില്‍ എത്ര പേരെ കൊന്നു? ഒറീസയിലും കര്‍ണാടകയിലും ക്രിസ്ത്യാനികളുടെ പുറത്തു എന്തൊക്കെ കാട്ടിക്കൂട്ടി? കുഷ്ടരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാവം ഒരു മനുഷ്യനെയും മക്കളെയും വണ്ടിയില്‍ ഇട്ടു കത്തിച്ചില്ലേ?ഇവിടെ ഹിന്ദുക്കളില്‍ എണ്ണത്തില്‍ നല്ലൊരു ഭാഗത്തിനും സംവരണം കിട്ടുന്നില്ലേ?
എന്താണ് ഹൈന്ദവ ധര്‍മം എന്ന് സാധാരണ ജനങ്ങളെ മനസ്സിലാക്കാതെ കുറച്ചു പേര്‍ വേദങ്ങളൊക്കെ കെട്ടി പൊതിഞ്ഞു വെക്കുന്നത് കൊണ്ടല്ലേ, അറിയാത്തവര്‍ പെന്തക്കൊസുകാരുടെ പുറകെ പോകുന്നത്?എന്നാല്‍ ഒരു അയല്‍രാജ്യം രാജ്യത്തിന്റെ പല പ്രധാന കേന്ദ്രങ്ങളിലും ..പാര്ലമെന്റ്റ് മന്ദിരം ഉള്പ്പെടെ ...ആക്രമണം നടത്തിയിട്ട് പ്രതികരിക്കാന്‍ ഒരുത്തനും ആമ്പിയര്‍ ഇല്ല...എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു മതസ്ഥരായ സഹോദരന്മാരുടെ പുറത്തോട്ടു കയറാന്‍ എന്തൊരു ഉത്സാഹവും... ഇവര്‍ക്കൊക്കെ രാജ്യത്തിനെതിരെയുള്ള തീവ്ര വാദത്തിനെതിരെ പ്രതികരിക്കേണ്ട സമയത്ത്...ആരുടെയോ കന്യാ ചര്‍മം കൂട്ടി തയ്ച്ച പോലെയുള്ള ഇക്കിളി വാര്‍ത്തകളാണ് താത്പര്യം...
നാഴികക്ക് നാല്പതു വട്ടം ജയ് ഹിന്ദ്...വന്ദേ മാതരം ... എന്ന് പറയുന്നതല്ലാതെ ഇതിന്റെയൊക്കെ അര്‍ത്ഥം അറിയാന്‍ എത്രയെണ്ണം മെനക്കെട്ടിട്ടുണ്ട്? രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്ന് പറഞ്ഞു ആയുധ പരിശീലനം നടത്തുന്ന ഇവരിപ്പം ബോംബും ആര്‍ ഡീ എക്സും വാങ്ങിക്കുന്നത് കാശ്മീരില്‍ വിഘടന പ്രവര്ത്തനം നടത്തുന്ന തീവ്ര വാദികളുടെ കൈയ്യില്‍ നിന്നല്ലേ? പണ്ടൊക്കെ തീവ്ര വാദികള്‍ എന്നൊക്കെ കേട്ടാല്‍ മുഖംമൂടിയണിഞ്ഞ ഒരു തോക്കുദാരിയെ ആയിരുന്നു ഓര്മ വന്നിരുന്നതെന്കില്‍ ഇപ്പോള്‍ കാവിയണിഞ്ഞ ഒരു സ്വാമിയെയോ, സ്വാമിനിയെയോ ആണ് മനസ്സില്‍ വരിക...
എനിക്ക് തോന്നുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങലോ പണമോ നോക്കി നീങ്ങുന്ന കുറെ നേതാക്കന്മാര്‍ ഈ വര്‍ഗീയതയോക്കെ പറഞ്ഞു കുട്ടിക്കുരങ്ങന്മാരെ മൊത്തം ചുടു ചോറ് വാരിക്കുക ആണെന്നാണ്.. ഈ കുരങ്ങന്മാര്‍ക്ക് എടുത്തു ചാടുന്നതിനു മുന്പ് ഒന്നു ചിന്തിക്കാനും മാത്രമെന്കിലും അല്പം മെഡുള്ള ഒബ്ലോങ്ഗേറ്റ പ്രവര്‍ത്തിപ്പിച്ചു കൊടുക്കണേ എന്നാണു സര്‍വ്വേശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന.

ഇനിയുമൊരു ബോംബെ ആക്രമണം ഉണ്ടാവാതിരിക്കാന്‍..
ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?
1. ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് താജിന്റെ ഉടമ രത്തന്‍ ടാറ്റാ പറഞ്ഞതായി കേട്ടു. എങ്കില്‍ എന്തുകൊണ്ട് അങ്ങനെ ഒരു ഭീഷണി അവര്‍, അല്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അവഗണിച്ചു? അവഗണിച്ചവര്‍ അവിടെയുണ്ടായ 185 മരണങ്ങള്‍ക്ക് സമാധാനം പറയാന്‍ ബാധ്യസ്ഥരാണ്.
2. രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം.
3. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ് വകുപ്പ്? ഇന്റെലിജെന്‍സ് വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം.
4. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ?
5. രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്.
6. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.
7. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം.
8. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം.
9. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം.
10. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം.
11. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.
12. ആയുധ പരിശീലനവും ക്രമസമാധാനത്തിനു വിഗ്നം വരുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ആയ എല്ലാ വര്‍ഗീയ രാഷ്ട്രീയ സന്ഘടനകളും പൂട്ടിക്കെട്ടണം. എന്‍ ഡീ എഫ്, പീ ഡീ പീ, ആര്‍ എസ് എസ്, ബജരന്ഗ് ദള്‍ , സീ പീ ഐ (എം എല്‍) , എന്നിവയൊക്കെ നിരോധിച്ചേ പറ്റൂ.. (എന്റെ പ്രിയ ആര്‍ എസ് എസ് സുഹൃത്തുക്കള്‍ ക്ഷമിച്ചേ പറ്റൂ...) അതുപോലെ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന അക്രമ പ്രവര്ത്തനം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ... എസ് എഫ് ഐ, ഡീ വൈ, എഫ് ഐ, കെ എസ്, യു, എ ബീ വീ പീ, യൂത്തന്മാര്‍, ....ജില്ല അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും അവരുടെ മാതൃ സന്ഘടനകള്‍ക്ക് ജില്ല അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ആറു മാസത്തെയോ ഒരു വര്‍ഷത്തെയോ വിലക്കുകളും കര്‍ശനമായി ഏര്‍പ്പെടുത്തണം.

Subscribe to:
Comments (Atom)