പശ്ചിമഘട്ടം നന്നാക്കാൻ വാനനിരീക്ഷകനെ വെച്ച കേന്ദ്ര സർക്കാർ തന്നെയാണ് ഇതേ സഹ്യസാനുക്കളുടെ ഉൾഭാഗം തുരന്ന് അതിന്റെയകത്ത് ജീവകണം പൊട്ടിച്ച്പരീക്ഷിക്കാൻ അനുവാദം കൊടുത്തതും.. അന്നൊന്നും കണ്ടില്ലല്ലോ സുഗതകുമാരിയെയും ഹരിത എം എൽ എ മാരെയും...എന്തേ ??
ആർക്കോ വേണ്ടി മരണവീടുകളിൽ പണ്ട് നെഞ്ചത്തടിച്ചു നിലവിളിക്കാൻ പണ്ട് കൂലിക്ക് ആളെ വെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... അതേ പോലെ കേരളത്തെ തകർക്കാനായി പരിതസ്ഥിതിയുടെ പേര് പറഞ്ഞ് നിലവിളിക്കുന്ന കവികളെയും രാഷ്ട്രീയക്കാരെയും സംരക്ഷിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരണം.. പണ്ട് തന്റെ "കൊക്കിന് " ജീവനുണ്ടെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉണ്ടാവാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് ബഹളം വെച്ചവർ തന്നെ "കൊക്കിനെ" കൊന്നു കറി വെച്ചിട്ട് വിമാനത്താവള കമ്പനിയുടെ ബോർഡിൽ കയറി ഞെളിഞ്ഞിരിക്കുന്ന കാഴ്ചയും നാം കണ്ടു.. നെടുമ്പാശ്ശേരി വിമാനത്താവളം വന്നത് കൊണ്ട് പരിതസ്ഥിതി മുഴുവൻ കുളമായോ ആവോ? ആറന്മുള വികസിച്ചാലും ഇത്തരം കൊക്കുകൾ മാത്രമേ ചാകൂ...
ഇടുക്കി അണക്കെട്ട് ഉണ്ടാക്കിയപ്പോൾ ഈ പരിതസ്ഥിതിക്കാർ ഇല്ലായിരുന്നതിന് ദൈവത്തിന് നന്ദി... അല്ലെങ്കിൽ അതും ആതിരപ്പള്ളി പോലെ സംരക്ഷിച്ചിട്ട് നമ്മൾ ഇരുട്ടത്ത് ഇരുന്നേനെ...
അന്ധമായ വിശ്വാസങ്ങൾക്കും സംഹിതകൾക്കും പിന്നാലെ പോകുന്ന മലയാളിയുടെ ചരിത്രം തീണ്ടലിനും വിപ്ളവ പ്രസ്ഥാനങ്ങൾക്കും പിന്നാലെ പോയി നമ്മുടെ മണ്ണിനെ കുട്ടിച്ചോർ ആക്കിയത് മതി...
മനുഷ്യന് വേണ്ടിയാണ് പ്രകൃതി... പ്രകൃതിക്കായി സൃഷ്ടിക്കപ്പെട്ടവർ പ്രകൃതിയെ ചൂഷണം ചെയ്യുന്ന വൈദ്യുതി ഉപയോഗിക്കരുത്.. മരം വെട്ടിയുണ്ടാക്കുന്ന കടലാസ് ഉപയോഗിക്കരുത്.. കോണ്‍ക്രീറ്റ് കൊട്ടാരങ്ങളിൽ താമസിക്കരുത്.. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരം ഉണ്ടാവാൻ പാടില്ല..
എന്ത് കൊണ്ട് കൃഷിയിൽ നിന്ന് ജനം പിന്മാറുന്നു എന്ന് ചിന്തിക്കാത്ത സർക്കാർ വന്യമായ ഒരു സംസ്കാരത്തെ ആണോ പ്രതിനിധീകരിക്കുന്നത്? ഇടുക്കിയിലെയും കുട്ടനാട്ടിലെയും പ്രശ്നങ്ങൾക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട ഇടുക്കി കുട്ടനാട് പാക്കേജുകൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം..
ജനങ്ങൾക്ക് വേണ്ടി ശബ്ടിക്കേണ്ട ജന പ്രതിനിധികൾ ജനത്തിന് എതിരായ നിലപാടുകൾ സ്വീകരിക്കുന്നത് ലജ്ജാകരം തന്നെയാണ്..കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കർഷകരുടെ കഞ്ഞികുടി മുട്ടിച്ചു വേണോ ഈ ഹരിതവാദം? റബർ വിലയിടിവ് മൂലം കഠിനാധ്വാനത്തിന്റെ വില ലഭിക്കാത്ത കർഷകരുടെ പരിദേവനം കേൾക്കാൻ ഇവരുടെ കാതുകൾ ബധിരമാണ് .. കൃഷി ചെയ്യാനാവാതെ നെൽപ്പാടങ്ങൾ തരിശായി കിടക്കുന്നത് കാണാൻ ഇവരുടെ കണ്ണുകൾ അന്ധമാണ്..
നെല്ലും റബറും തെങ്ങും കൃഷി ചെയ്യാൻ കർഷകർ തയ്യാറാവുന്ന ഒരു സാഹചര്യം ഇവിടെ ഉടലെടുക്കണം.. കാടും കാടന്മാരും അല്ല നമ്മുടെ ആവശ്യം നാടും നാടന്മാരുമാണ്...
 
 

 
 
No comments:
Post a Comment