കാലവർഷം തുടങ്ങി ഒരു മാസം തികയും മുൻപേ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 124 അടിയായി ഉയർന്നു കഴിഞ്ഞു. ഇനി മഴ തുടർന്നാൽ ഡാം നിറയാൻ അധിക സമയം വേണ്ടി വരില്ല. ഉത്തരാഘണ്ടിലും മറ്റും നഷ്ടമായതിലും വളരെയേറെ ജീവനുകൾ ആവും ജനങ്ങൾ തിങ്ങി പാർക്കുന്ന അഞ്ചു ജില്ലകളിലെയ്ക്ക് ഒരു ഡാമിലെ ജലം പൊട്ടി ഒഴുകിയാൽ നഷ്ടപ്പെടുക. ഈ തിരിച്ചറിവ് നമ്മുടെ അധികാര കേന്ദ്രങ്ങൾക്കോ രാഷ്ട്രീയക്കാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാ കാലവർഷത്തിനും മുല്ലപ്പെരിയാറിനെ കൊണ്ട് മുതലെടുക്കാൻ ഇറങ്ങുന്ന നേതാക്കന്മാരെ ജനം തിരസ്കരിക്കണം..ഡാമിലെ ജല നിരപ്പ് ഇനിയും ഉയരാതെ തമിഴ്നാട്ടിലേയ്ക്കോ ഇടുക്കിയിലേയ്ക്കോ ജലം തിരിച്ചു വിടാനുള്ള ക്രമീകരണങ്ങൾ സർക്കാർ എത്രയും വേഗം പൂർത്തീകരിക്കണം .സരിതയും തെറ്റയിലും അല്ലാ...അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവൻ ആയിരിക്കണം സര്ക്കാരിന്റെ പ്രഥമ പരിഗണന..
Friday, June 28, 2013
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment