മഹാത്മാ ഗാന്ധി ബഹുമാനിച്ച ഗുരുദേവന്റെ മുന്നിൽ ഗാന്ധിജിയുടെ കൊലപാതകിയുടെ പിന്മുറക്കാരനെ ആദരിക്കുന്നത്  ഗാന്ധിജിയെ പോലും അപമാനിക്കുകയല്ലേ?
മോഡിയുടെ ഭരണ മഹാത്മ്യം കൊട്ടി  ഘോഷിക്കുന്നതുപോലെ തന്നെ സദ്ദാം ഹുസൈൻ  ഭരിച്ചപ്പോഴും അദ്ദേഹം  ഇറാക്കിന്റെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു. നീചന്മാരെവിശുദ്ധീകരിക്കാൻ അവരുടെ സാമർത്ഥ്യം ഉപകരിക്കുമോ?
ഗുരുദേവൻ പഠിപ്പിച്ച സകലതിനും വിപരീതമായി  പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിയെ ഒരിക്കലും ഗുരുദേവന്റെ അനുയായിയായി കാണാൻ എന്റെ മനസാക്ഷി അനുവദിചിട്ടില്ല.  ഒപ്പം അഭിനവ ശകുനി സുകുമാരൻ നായരും. വെള്ളാപ്പള്ളിയും നായരും മോഡിയുടെ വരവിനെ പിന്തുണച്ചത് ഒട്ടും പുതുമയായി കാണാനുമാവില്ല.  താമസിയാതെ സംഭവിക്കാൻ പോകുന്ന ഒരു വർഗീയ ധ്രുവീകരണത്തിന്  ഒരു സൂചന മാത്രം.  ഇവരുടെയൊക്കെ സമദൂരം യൂ ഡീ എഫിനോടും എല് ഡീ എഫിനോടും ആയാലും ഹൈന്ദവ സഖ്യത്തിലെക്കുള്ള  ദൂരം ഈ സമദൂരത്തിലും കുറവായിരിക്കും...  അധികാരം കിട്ടുമെങ്കിൽ കൂടെ കൂടാൻ അപ്പന്മാരുടെ മൂട്ടിലെ തഴമ്പിന്റെ ബലത്തിൽ രാഷ്ട്രീയത്തിൽ വിലസുന്ന ചില ശുംഭന്മാരും ഉണ്ടാവും 
ഇതിനോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട കഥകൾ തന്നെയാണ് കൈവെട്ട് കേസിലെ പ്രതിയും പിണറായിയും ആയുള്ള ലോഹ്യവും നിരവധി തീവ്രവാദ കേസുകൾ സ്വന്തം പേരിലുള്ള മഹാന് വേണ്ടി രാഷ്ട്രീയക്കാർ ഒഴുക്കുന്ന മുതല കണ്ണീരും വർഗീയ ഗ്രൂപ്പുകളുടെ ആയുധ പരിശീലനങ്ങളും ഒക്കെ .. 
ഇരു വശത്തും വര്ഗീയ കക്ഷികൾ അര മുറുക്കുമ്പോൾ കേരളം അപകടങ്ങളിലെയ്ക്ക് മൂക്ക് കുത്തി വീഴുകയാണ് .. പണിയെടുക്കാൻ മടിയന്മാരായ നമുക്ക് വിദേശ ധനസ്രോതസ്സുകൾ നഷ്ടമാവുകയും കൂടിയാവുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നാം വീണ്ടും ഉപയോഗിക്കുമ്പോൾ കേരളം കോമാളികളുടെ നാടായി മറ്റുള്ളവർ കണ്ടെങ്കിൽ കുറ്റം പറയാനാവുമോ?
 
 

 
 
No comments:
Post a Comment