കഴിഞ്ഞ ദിവസം ദില്ലിയിലെ രാംലീല മൈതാനത് നിന്നും ബാബ രാംദേവ് എന്നൊരു സ്വാമിയെയും ഒപ്പം കള്ളപ്പണത്തിന് എതിരെ നിരാഹാരസത്യാഗ്രഹം കിടന്ന ജനങ്ങളെയും പോലീസ് തല്ലിയോടിച്ച നടപടി ജനാധിപത്യത്തിനു സംഭവിച്ച തീരാകളങ്കം എന്നൊക്കെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു.
 
അദ്ദേഹം നയിച്ച സത്യാഗ്രഹം ഇന്ത്യയില്‍ നടമാടുന്ന പണാധിപത്യത്തിനു നേരെയായിരുന്നെന്കിലും  ആ സമരത്തിന്റെ ആത്മാര്ഥയതക്ക് നേരെ ധാരാളം ചോദ്യചിഹ്നങ്ങള്‍ ഉയര്ന്നി രുന്നു. സര്വവും ത്യജിച്ച ഒരു സന്യാസിയുടെ കോടികള്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യവും സ്വന്തം ദ്വീപും രാഷ്ട്രീയ ബന്ധങ്ങളും സമരത്തിനുള്ള വന്‍ സന്നാഹങ്ങളും ഒരു നാടകപ്രതീതി ജനിപ്പിച്ചു. ഒപ്പം കേന്ദ്ര സര്ക്കാടരിന്റെ നാല് കൊമ്പനാനകളെ നിരത്തിയുള്ള സ്വീകരണവും കൂടിയായപ്പോള്‍ ആകര്ഷണത്തിന് മറ്റെന്തു വേണം?
ബാബയ്ക്ക് വേണ്ടി അണിനിരന്നത് മുഴുവന്‍ ബീ ജെ പീ അനുകൂല പ്രവര്ത്തികര്‍ കൂടിയായപ്പോള്‍ ഒരു ജനകീയ പ്രശ്നത്തിന് സ്വതവേ ലഭിക്കേണ്ടിയിരുന്ന ജനപക്ഷ പിന്തുണ രാഷ്ട്രീയ പിന്തുണയായി പരിണമിച്ചു. ബി ജെ പീയോ മുന്‍ സര്ക്കാുരുകളോ കാണാന്‍ വിട്ടുപോയ കള്ളപ്പണവും അഴിമതിയും യോഗാഭ്യാസതിലൂടെ നേരെയാക്കാം എന്ന് ചിന്തിക്കുകയോ കണ്ടു നിന്ന ജനത്തെ അങ്ങനെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതിലെ മൌഢ്യത്തിന് അല്പായുസ്സായിരുന്നു. 
മാറുന്ന വാക്കുകള്‍ കൊണ്ട് ശീര്ഷാെസനവും ശവാസനവും നടത്തിയ ബാബ സര്ക്കാകരിന്റെ അക്ഷമയും പോലീസിന്റെ ചൂരലും ക്ഷണിച്ചുവരുത്തുകയായിരുന്നു. 
ഓടേണ്ടി വന്നെങ്കിലും ബാബയുടെയും അതിനു മുന്പ്യ നടന്ന അണ്ണാ ഹസാരെയുടെയും സമരങ്ങള്‍ കൊണ്ട് ആരെയും പിടിച്ചു കെട്ടിയില്ലെങ്കിലും ഭാരതസമൂഹത്തില്‍ പണാധിപത്യത്തിനു എതിരെ ഒരു വന്‍ ബോധവത്ക്കരണത്തിന് വിത്ത് പാകുകയായിരുന്നു എന്നതില്‍ തര്ക്കലമുണ്ടാവില്ല. ഇനിയും നമുക്ക് അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ ഏറെ കാണേണ്ടി വരും – ജനപക്ഷത്ത് നിന്നും ചില രാഷ്ട്രീയ കളിപ്പാവകളുടെ വീതവും..
Wednesday, June 8, 2011
Subscribe to:
Post Comments (Atom)
 
 

 
 
No comments:
Post a Comment