കോണ്‍ഗ്രസ് എന്നും മലയാളികളെ വഞ്ചിച്ച ചരിത്രമേ ഉള്ളൂ... ഉത്തരേന്ത്യന്‍ ലോബികളുടെ മേധാവിത്വം  എന്നും മലബാരികളെ   ഒതുക്കാന്‍ മാത്രമേ തുനിഞ്ഞിട്ടുള്ളൂ.. കൂടുതല്‍ കാലവും കോണ്‍ഗ്രസ് അനുകൂല സര്‍ക്കാരുകളെ മാത്രം തുണക്കുന്ന എം പീ മാരെ അയച്ച പാരമ്പര്യമുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അവഗണന മാത്രമേ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ കാട്ടിയിട്ടുള്ളൂ.. വിഘടന വാദം മുഖമുദ്രയാക്കിയ സംസ്ഥാനങ്ങള്‍ക്ക് വികസനവും നിക്ഷേപങ്ങളും വാരിക്കോരി നല്‍കുമ്പോള്‍, മഴക്കെടുതി മൂലമോ, വരള്‍ച്ച മൂലമോ, കൃഷിനാശം മൂലമോ കഷ്ടപ്പെടുന്ന സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കെഞ്ചുമ്പോള്‍ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ ശതമാനം മാത്രം പിച്ചച്ചട്ടിയില്‍ ഇട്ടു തരുന്ന കാഴ്ച നാം കാണാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി..
 കേന്ദ്ര അവഗണനയ്ക്ക് എതിരെ ശബ്ദിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല എന്നത് പരമാര്‍ത്ഥം ആണ്.. കേന്ദ്രത്തില്‍  ചെന്ന് ഗോസാമിമാരെ കാണുമ്പോള്‍ നമ്മുടെ ഖാദര്‍ സായിപ്പുമാര്‍ കവാത്ത് മറക്കുന്നു.. ഏറ്റവുമധികം കോണ്‍ഗ്രസ് എം എമ്പീമാരും മന്ത്രിമാരുമായി ഇപ്പോള്‍ നാം റിക്കാര്‍ഡ് ഇട്ടിരിക്കുന്നു.. എന്നിട്ടും നമുക്കെന്തു നേട്ടം? കേരളത്തിലെ ഒരു വന്‍ ജനവിഭാഗത്തിന്റെ ജീവന് തന്നെ ഭീഷണിയായി ഒരു അണക്കെട്ട് നിലകൊള്ളുന്നു.. നേതാക്കളുടെയും സര്‍ക്കാരുകളുടെയും  തണുത്ത നിലപാടുകള്‍ മൂലം ഒരു വന്‍ദുരന്തം ഡെമോക്ലീസിന്റെ വാള്‍ പോലെ കേരളത്തിന്റെ മുകളില്‍ തൂങ്ങുന്നു.. അപകടം ഉണ്ടായിട്ടേ കാര്യങ്ങള്‍ ഗൌരവമായി കാണൂ എന്ന നിലപാട് തികച്ചും അപലപനീയമാണ്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര, തമിഴ്നാട് സര്‍ക്കാരുകളെ കൊലപാതക ശ്രമത്തിനുള്ള കുറ്റം ചാര്‍ത്തി വിസ്തരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 ആസിയാന്‍ എന്ന കൊടും വഞ്ചന കേരള കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരിന്റെ ഏറാന്‍ മൂളുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ കേരള കര്‍ഷകരെ കൊലക്ക് കൊടുക്കുന്നതില്‍ പങ്കു വഹിക്കുന്നു..  കോണ്‍ഗ്രസ് സര്‍കാരുകള്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ തളക്കാനായി രഹസ്യമായി പിന്തുണ നല്‍കി വളര്‍ത്തിയ ശിവസേന, അകാലിദള്‍ പോലെ തന്നെ അവര്‍ക്ക് പാരയായി മാറുന്നു.. അതോടൊപ്പം ഓരോ ദക്ഷിനേന്ത്യക്കാരനും.. മദ്രാസികളെ ബോംബെയില്‍ നിന്ന് പുറത്താക്കാനായി സമരം ചെയ്ത ശിവസേന ഇപ്പോള്‍ ഹിന്ദി പറയുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയില്‍ വരെ എത്തിയിരിക്കുന്നു.. പ്രവാസി മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കുറയുന്നത് മലയാളിയെ വിനാശകരമായി ബാധിക്കും..
 കേരളത്തിന് വേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുന്ന നേതാക്കള്‍ വംശനാശം നേരിടുന്നു... ഈ പോക്ക് പോയാല്‍ മലയാള നാട് മൊത്തം മറ്റൊരു സൈലന്റ് വാലിയായി മാറിയാല്‍അത്ഭുതപ്പെടാനില്ല.. 
Monday, November 23, 2009
ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...
ഭൂരിപക്ഷം ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന് എന്തും ആവാമല്ലോ... അത് കൊണ്ട് ആസിയാന്‍ കരാര്‍ ജനം തള്ളി എന്ന് വിധി എഴുതണ്ട, മാഷേ.. ജനത്തിന്റെ മേല്‍ കെട്ടിയെല്‍പ്പിച്ചു എന്ന് പറയുകയായിരിക്കും ഉത്തമം.. സീ പീ എമ്മിന്റെ പൊള്ളയായ ജന സ്നേഹം സമരത്തിന്റെ രൂപത്തില്‍ വിജയം കണ്ടില്ല എന്നത് ഒരു പരമാര്‍ത്ഥം.. പക്ഷെ അത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികള്‍ ശരിയാണെന്ന് ജനം അംഗീകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ജന വഞ്ചനയാണ്.. ഭാരതത്തിന്റെ ഭൂരിഭാഗവും ഗ്രാമങ്ങള്‍ ആണ്.. ഗ്രാമീണരുടെ പ്രധാന തൊഴില്‍ കൃഷിയും .. ഇപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു.. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാന്‍ എടുത്ത തീരുമാനം വഴി കര്‍ഷകരുടെ ജീവിതം ദുരിതമായി എന്ന് സര്‍ക്കാര്‍ സ്വയം ഏറ്റു പറയുകയാണ്.. അതിന്റെ കൂടെ കൂനിന്മേല്‍ കുരുവെന്ന പോലെ വിദേശ വസ്തുക്കള്‍ ഇവിടെ ചാടിച്ചു ഇവിടെ ഉത്പന്നങ്ങള്‍ക്ക് വിലയിടിക്കുന്ന നടപടി മനുഷ്യത്ത രഹിതം ആണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട... ഏതൊക്കെ സമരങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും...
ആണവോര്‍ജ്ജ കാരാര്‍ വഴി വെള്ളക്കാരന്റെ മേധാവിത്തത്തിനു രാജ്യത്തെ തീറു കൊടുക്കുന്ന ...സ്വന്തം വീട്ടില്‍ അയല്‍വക്കത്തെ മുതലാളിക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ..തരം താണ നടപടിയാണ് മദാമ്മയും പാവ സര്‍ദാരും കൂടെ കാട്ടി കൂട്ടിയത്... ഇത്രയും വര്ഷം നമ്മള്‍ ഒപ്പ് വെയ്കാതിരുന്ന ആണവ നിര്‍വ്യാപന കരാര്‍ ഒരു സുപ്രഭാതത്തില്‍ എങ്ങനെ നമുക്ക് സ്വീകാര്യമായി തീരും... മുന്‍ സര്കാരുകള്‍ ആ കാര്യത്തില്‍ എടുത്ത നയങ്ങള്‍ തെറ്റായിരുന്നു എന്നാണോ??
ഭൂരിപക്ഷം എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവണം എന്നില്ല സുഹൃത്തേ...
ആണവോര്‍ജ്ജ കാരാര്‍ വഴി വെള്ളക്കാരന്റെ മേധാവിത്തത്തിനു രാജ്യത്തെ തീറു കൊടുക്കുന്ന ...സ്വന്തം വീട്ടില്‍ അയല്‍വക്കത്തെ മുതലാളിക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ..തരം താണ നടപടിയാണ് മദാമ്മയും പാവ സര്‍ദാരും കൂടെ കാട്ടി കൂട്ടിയത്... ഇത്രയും വര്ഷം നമ്മള്‍ ഒപ്പ് വെയ്കാതിരുന്ന ആണവ നിര്‍വ്യാപന കരാര്‍ ഒരു സുപ്രഭാതത്തില്‍ എങ്ങനെ നമുക്ക് സ്വീകാര്യമായി തീരും... മുന്‍ സര്കാരുകള്‍ ആ കാര്യത്തില്‍ എടുത്ത നയങ്ങള്‍ തെറ്റായിരുന്നു എന്നാണോ??
ഭൂരിപക്ഷം എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാവണം എന്നില്ല സുഹൃത്തേ...
Subscribe to:
Comments (Atom)
 
 

 
