ഭാരതാംബയെ വിദേശാധിപത്യത്തില്‍ നിന്നു മോചിപ്പിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണകളുടെ മുമ്പില്‍ ശിരസ് നമിക്കാം നമുക്ക്...
കൊളോണിയലിസ്റ്റ് ആധിപത്യത്തിന്റെ രുചിയറിഞ്ഞ ബ്രിടീഷുകാരുടെ അതേ രക്തം ഉള്ളിലുള്ള അമേരിക്കന്‍ എകാധിപധികള്‍ക്ക് രാജ്യ താത്പര്യങ്ങളെ അടിയറവു വെയ്കാന്‍ ഏത് കുത്സിത മാര്‍ഗവും സ്വീകരിക്കാന്‍ മടിക്കാത്ത ഒരു സര്‍ക്കാര്‍ നയിക്കുന്ന രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെപറ്റി നാം ആശങ്കാകുലരാകെണ്ടിയിരിക്കുന്നു.
അതേ സമയം ഞാനൊന്ന് ചിന്തിച്ചോട്ടെ...എന്ത് തരം സ്വാതന്ത്ര്യമാണ് നമുക്കു ലഭിച്ചത്...വെറുമൊരു രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമോ? വെള്ളക്കാരുടെ കയ്യില്‍ നിന്നു വെള്ള ഖദറുകാരുടെ കയ്യിലേക്കുള്ള ഒരു മാറ്റം മാത്രമായിരുന്നോ? നമുക്കുശേഷം സ്വാതന്ത്ര്യം ലഭിച്ച ജപ്പാനെപോലെയുള്ള പല രാജ്യങ്ങളുടെയും കുതിപ്പ് കണ്ടു നില്‍ക്കാന്‍ മാത്രമെ നമുക്കാവുന്നുള്ളൂ..
രാജഭരണവും വിദേശഭരണവും അവസാനിപ്പിച്ച നാം പുതിയ പുതിയ രാജാക്കന്മാര്‍ ജന്മം എടുക്കുന്നത് കണ്ടു നില്ക്കുന്നു...ജയാ..മായാ..രാന്ഞിമാരും.. കോടികള്‍ കൊണ്ടു അമ്മാനമാടുന്ന ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണാന്‍ മാത്രം വിധിക്കപ്പെട്ട നൂറു കോടി ജനം ജനത്തെ ആധിപത്യം നടത്താന്‍ "ജനാധിപത്യ" സര്‍ക്കാരുകളെ പടച്ചു വിടുന്നു...
നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്തിന്റെ പോലും വലുപ്പമില്ലാത്ത ഒരു അയല്‍ രാജ്യത്തെ പേടിച്ച് രാജ്യത്തിന്റെ ബജറ്റിന്റെ 20% ...105600 കോടി പ്രതിരോധത്തിനായി നാം ചിലവിടുന്നു..(ആ രാജ്യത്തിന്റെ രൂപീകരണം തന്നെ രണ്ടു രാജ്യങ്ങളുടെയും ശില്പിമാരുടെ അധികാര മോഹങ്ങളാണെന്ന് പറയുന്നു..) നമ്മുടെ ബജറ്റിന്റെ 38% ..190807 കോടി പലിശയിനത്തിലും, 14 % ..71431 കോടി സബ്സിഡികളുമായി ചിലവിട്ടതിനു ശേഷം രാജ്യ പുരോഗതിക്കായി മുടക്കാന്‍ എന്തുണ്ട് ബാക്കി?
വ്യാവസായിക വികസനങളില്‍ രാജ്യത്തെ വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനത്തിനും ഒരുപോലെ ഗുണപ്രദമാകുന്നുവോ എന്നത് ചിന്തനീയമാണ്..സമരങ്ങളും ഹര്‍ത്താലുകളും അമിതരാഷ്ട്രീയവും പല വ്യവസായങ്ങളുടെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. നമ്മുടെ സംഘടനാ സ്വാതന്ത്ര്യവും തൊഴിലാളി സന്ഘടനകളുടെ അമിത അവകാശ പ്രകടനങ്ങളും വ്യവസായ മേഖലകളെ മാത്രമല്ല സാധാരണക്കാരെയും ബാധിക്കുന്നു..അതോടൊപ്പം വന്‍ വാണിജ്യ കുത്തകകള്‍ക്ക് പച്ചക്കൊടി വീശാനും നേട്ടങ്ങള്‍ പറ്റാനും ഇടതുപക്ഷ സര്‍ക്കാരുകള്‍ പോലും തത്വങ്ങള്‍ മറന്നു മുട്ടുമടക്കുന്നു.
ഇന്ത്യ പല മേഖലകളിലും തിളങ്ങി, എങ്കിലും നമ്മുടെ കാര്ഷിക മേഖല അമ്പേ തകരുന്നതും കാര്ഷിക മേഖലയില്‍ നിന്നു ജനങ്ങള്‍ അകന്നു മാറുന്നതും പ്രകടമാണ്..
ഇതൊക്കെ പറയുമ്പോള്‍ വിട്ടുകളയാനാവാത്ത ഒരു തിളങ്ങുന്ന വാര്‍ത്തയുണ്ട്..100 കോടി ജനങ്ങളില്‍ നിന്നു ഒരാള്‍ക്ക് ഒരു ഒളിമ്പിക് സ്വര്‍ണം കിട്ടിയത് നമ്മുടെ രാജ്യം കൊണ്ടാടി. അതെ സമയം അമേരിക്കയുടെ ഒരു താരം ഒറ്റയ്ക്ക് നേടിയ 11 സ്വര്‍ണങ്ങള്‍ നമ്മുടെ ഒരു സ്വര്‍ണത്തിന്റെ തിളക്കം കാണാന്‍ വയ്യാതാക്കുന്നുവോ?
രാജ്യം വളരുന്നതോടൊപ്പം നമ്മുടെ ജാതി മത വര്‍ഗീയ ചിന്തകളും ക്രമാതീതമായി വളരുന്നു. രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മത മേധാവികള്‍ക്കും ഇതില്‍ ഒഴിവാകാനാവാത്ത ഉത്തരവാദിത്തമുണ്ട്. മതനേതാക്കന്മാരുടെ രാഷ്ട്രീയ സ്വാധീനങ്ങളും മൂല്യച്യുതികളും ആര്‍ഷ ഭാരത സംസ്കാരത്തിന്റെ വില ഇടിക്കുന്നു.
നമ്മുടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥി സമൂഹത്തില്‍നിന്ന് വളരെയെരെപ്പേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി മാറുന്ന കാഴ്ചയുടെ പുറകില്‍ അതില്‍നിന്നുള്ള അഴിമതിയുടെയും വരുമാനത്തിന്റെയും ആകര്‍ഷണങ്ങള്‍ തന്നെ.. ഇതേ യുവ നേതാക്കന്മാരില്‍ പലരും അക്രമ മാര്‍ഗത്തിലേക്കും ജനജീവിതം ദുസ്സഹമാക്കുന്ന സമരമാര്‍ഗങ്ങളിലെക്കും നീങ്ങുന്നത് അമിതമായ രാഷ്ട്രീയം കൊണ്ടു തന്നെ. 
ഇതൊക്കെ വച്ചു നോക്കുമ്പോള്‍ 100 കോടിയിലെ ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്ര്യം ഇന്നും അന്യമാണ്. പട്ടിണിയും അഴിമതിയും മതചിന്തകളും രാഷ്ട്രീയസ്വാധീനങ്ങളും ഹര്‍ത്താലുകളും നമ്മുടെ മേല്‍ ഇന്നും മേല്‍കോയ്മ തുടരുന്നുവോ? എവിടെപ്പോയി നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ രക്തം ചിന്തി നേടിയ നമ്മുടെ സ്വപ്‌നങ്ങള്‍?
 
 

 
 
No comments:
Post a Comment