കേരളത്തിലെ മാധ്യമങ്ങൾക്കും  പ്രേക്ഷകർക്കും  താത്പര്യമുള്ള വിഷയം ആയതു കൊണ്ടാവാം പെണ്ണ് കേസുകൾ ചൂടപ്പം പോലെ ചിലവാകുന്നത്.. രാഷ്ട്രീയത്തോടൊപ്പം കയ്യിട്ടുവാരലും പെണ്ണുപിടുത്തവും  യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തിലെ ഇപ്പോഴത്തെ രീതി.. പക്ഷെ ആര് ആരെ പീഡിപ്പിക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.. 
മാസങ്ങളോളം ഓടി നടന്ന്  ഐസ് ക്രീം ഈമ്പിയിട്ട് , വീടും കാശും സമ്പാദിച്ചതിന് ശേഷം അത്രയും നാൾ പീഡിപ്പിച്ചു എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാകുന്നില്ല..
മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ എന്ന് പറഞ്ഞ്  കണ്ടവന്മാരുടെ കൂടെ മാസങ്ങളോളം വിട്ടിട്ട് , പെണ്ണിന്റെ ഗർഭം ഒതുക്കാനും ശ്രമിച്ച് അവസാനം പെണ്ണ് മരിച്ചപ്പോൾ പീഡനം എന്ന് പറഞ്ഞ് കരയാൻ അവളുടെ മാതാ പിതാക്കന്മാർക്ക്  എന്ത് അവകാശം?
ഒരു വിമാന യാത്രക്ക് രണ്ടാഴ്ചക്കു ശേഷം ആരുടെയൊക്കെയോ പ്രേരണ മൂലം "എന്റെ മുലയ്ക്ക്  പിടിച്ചേ" എന്ന് പരസ്യമായി കൂവിയത് പണ്ടേതോ സിനിമയിൽ ഒരു കല്യാണം കലക്കാൻ നാടക നടിയെ കൊണ്ട് ഗർഭം  അഭിനയിപ്പിക്കുന്ന രംഗത്തെ ഓർമിപ്പിക്കുന്നു ..
ഇതിനിടയിൽ കാഴ്ചയ്ക്ക് ഹരം പകരാൻ സൂര്യന്റെ പേരുള്ള ചാനലിൽ പെണ്ണ് പിടുത്തം..
ഒരു മന്ത്രിയെ ഒരു പെണ്ണിന്റെ കെട്ടിയവൻ തല്ലുന്നു ..എന്നിട്ട് മന്ത്രി കരയുന്നു...മന്ത്രീടെ ഭാര്യ കരയുന്നു.. എന്നിട്ട് തല്ലിയവൻ സൂര്യന്റെ പേരുള്ള മറ്റൊരു കേസിൽ അകത്താവുന്നു ..അവന്റെ ഭാര്യ പറയുന്നു..they have used my body and soul ... പിന്നെ വേറെ ആരുടെയൊക്കെയോ പേര് പറഞ്ഞു എന്ന് പറഞ്ഞു കോടികളുടെ ലേലം!! 
ഈ പീഡനങ്ങളെ വെല്ലാൻ ഒരു പെങ്കൊച്ച് ഒരു അപ്പന്റെയും മകന്റെയും കൂടെ ഏഴെട്ടു പ്രാവശ്യം ചിരിച്ചോണ്ട് കിടന്നു കൊടുത്തു അത് സ്വയംറെക്കോർഡ് ചെയ്ത്   "അങ്കമാലി ഹൌസ് " എന്നൊരു സീരിയൽ പിടിച്ചു.. ഇപ്പം അവളും പറയുന്നു. അവളെയും പീടിപ്പിചെന്നു...
വൈകുന്നേരം വീട്ടിൽ ടീ വീ ഓണ്‍ ചെയ്‌താൽ ഈവക പീഡന കഥകളുടെ ചർച്ചകൾ മാത്രം... ഇവർക്ക്  കാണിക്കാൻ മറ്റു വാർത്തകൾ ഒന്നുമില്ലേ എന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെ?  ഈ മാധ്യമങ്ങൾ അല്ലെ  ശരിക്കും ജനങ്ങളെ പീഡിപ്പിക്കുന്നത്?? ഈ മാധ്യമ പീഡനം ആണ് ആദ്യം അവസാനിപ്പിക്കേണ്ടത് ..
 
 

 
