മുണ്ടിയെ വെടി വെക്കുന്ന ലാഘവത്തോടെ രണ്ടു ഇന്ത്യാക്കാരെ വെടി വെച്ചിട്ട ഇറ്റാലിയൻ നാവികരുടെ സുരക്ഷയ്ക്ക് ഗെസ്റ്റ് ഹൌസിൽ താമസം, ഇറ്റാലിയൻ ഫുഡ്, കൊലക്കേസ് ഇല്ലെന്ന്  ഉറപ്പ്, പെരുന്നാളിനും പതിനാറടിയന്തിരത്തിനും  നാട്ടിൽ പോകാൻ ചാർടെഡ് വിമാനം, ചർച്ച നടത്താൻ അംബാസടറും  വിദേശകാര്യമന്ത്രിയും.. കേരളത്തിൽ സുഖവാസം പോരെന്ന് തോന്നിയപ്പം ദില്ലിയിൽ അമ്മായിയുടെ സംരക്ഷണയിൽ താമസം... 
അതെ സമയം ഒരു ഇന്ത്യാക്കാരൻ തെളിയാത്ത ഒരു കുറ്റത്തിന്റെ പേരിൽ പാക്കിസ്ഥാൻ ജെയിലിൽ കിടന്നു നരക യാതന അനുഭവിച്ചു  കൊല്ലാക്കൊല ചെയ്ത്  ഇട്ടിരിക്കുന്നു.. എത്ര മന്ത്രിമാർ  ഇത് ചർച്ച ചെയ്യാൻ സമയം കണ്ടെത്തി? പാക്ക് ജെയിലുകളിലെ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യാ സർക്കാർ  ചെറുവിരൽ എങ്കിലും അനക്കിയോ?
ആഴ്ചയിൽ നാലുപ്രാവശ്യം ഗൾഫ് ടൂർ നടത്തുന്ന അഹമ്മദ് സായിപ്പോ രെവി ചേട്ടനോ ഗൾഫിലെ ജെയിലുകളിൽ കിടക്കുന്ന ഇന്ത്യാക്കാരുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ ആവില്ലെങ്കിൽ പിന്നെ ഇവനൊക്കെ പിന്നെ എന്തിനു മന്ത്രിയാണെന്ന് പറഞ്ഞു നടക്കുന്നു? ഫൂ!!!
ചൈനയുടെ പട്ടാളം ഇന്ത്യക്കുള്ളിൽ ഇരുപതു കിലോമീറ്റർ കടന്നു വന്ന്  ടെന്റ് അടിച്ച് കിടന്നിട്ട്  അവസാനം ഫ്ളാഗ്   മീറ്റിംഗിൽ  ചർച്ച ചെയ്ത് ചെയ്ത്  നുഴഞ്ഞു കേറി എന്ന് സമ്മതിപ്പിച്ചത്രേ .. എന്നിട്ടും ഇവറ്റയെ അടിച്ചിറക്കാൻ സാധിചിട്ടില്ല..  മൃഗീയവും പൈശാചികവും പറഞ്ഞു നടക്കാനല്ലാതെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കളയാതെ സംരക്ഷിക്കാൻ ആർക്കും കടമയില്ലേ?  നാവികർക്ക് എതിരെ ബഹളം വെച്ച അച്ചുമാമനും കൂട്ടരും പത്രത്തിലെ ചൈനീസ് കടന്നുകയറ്റം വായിച്ചിട്ടില്ല എന്ന് തോന്നുന്നു ...  
ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പു വരുത്താനാവാത്ത ഒരുത്തനെയും വെച്ച് വാഴിക്കരുത് .. 
 
 

 
