മന്ത്രി സ്ഥാനങ്ങള്‍ ജാതി നോക്കി സംവരണം ചെയ്തു കൊടുക്കേണ്ടവയല്ല.. ജനപിന്തുണയും കഴിവും മാത്രമാവണം ജനാധിപത്യത്തില്‍ നേതാക്കളെ തീരുമാനിക്കാനുള്ള മാനദണ്ഡം.. 
ജാതി നോക്കി മന്ത്രിമാരെ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ രാഷ്ട്രപതി സ്ഥാനവും പ്രധാനമന്ത്രി പദവും ഒക്കെ സംവരണം ചെയ്യേണ്ട അവസ്ഥ വരും.. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം നടത്തി പലയിടത്തും നോക്കുകുത്തികളായി ഓരോ സ്ത്രീകളെ കസേരയില്‍ ഇരുത്തി പിന്നാമ്പുറത്ത് കൂടെ ഭരണം നടക്കുന്ന അവസ്ഥ പോലെയുള്ള രീതി കേരള മന്ത്രിസഭയിലും വേണോ? 
പലയിടത്തും പറയുന്ന കണക്കുകള്‍ കേള്‍ക്കുമ്പോള്‍ സഹതപിക്കാതെ വയ്യ... ഹിന്ദു മന്ത്രിമാര്‍, മുസ്ലിം മന്ത്രിമാര്‍, ക്രിസ്ത്യന്‍ മന്ത്രിമാര്‍... കഷ്ടം.. ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ജാതി മത ചിന്തകള്‍ക്ക് ഉപരിയായി ഓരോ പ്രദേശത്തെയും ജനങ്ങളുടെ ഹിതം അനുസരിച്ചു ആവണം... ഇപ്പോഴുള്ള സംവരണ സീറ്റുകള്‍ പോലും ജനങ്ങളുടെ ഹിതം പരിമിതപ്പെടുത്തുകയാണ്...
ജാതി സംവരണത്തിന് എതിരേ ശക്തമായി വാദിച്ചിരുന്ന പ്രസ്ഥാനമാണ് എന്‍ എസ് എസ്.. പക്ഷെ പണിക്കരുസാറിനു ശേഷം സുകുമാരന്‍ നായര്‍ അവതരിച്ചതോടെ എന്‍ എസ് എസ് ജാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള നേതൃത്വം നല്‍കി എന്‍ ഡീ പീ നാമാവശേഷം ആക്കിയ പോലെ സുകുമാരന്‍ നായര്‍ എന്‍ എസ് എസ്സിനും ആ ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്തിക്കുക. ഹിന്ദുവിന്റെ എണ്ണം നോക്കി മന്ത്രിമാരെ നല്‍കി കഴിയുമ്പോള്‍ വെള്ളാപ്പള്ളിയും നായരും ഒക്കെ വീണ്ടും പറയും... നായര്‍ക്കു മന്ത്രി പോരാ.. ഈഴവനു മന്ത്രി പോരാ, ഓരോ ജാതിക്കും ഓരോ മന്ത്രി! ഇതാണോ ഈ ജനാധിപത്യം എന്ന് പറയുന്ന സാധനം???
 
 

 
