കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രണ്ടു മുന്നണികള്‍ കേരളം മാറി മാറി ഭരിച്ചിട്ടുംകേരളത്തിന് എന്നും പറയാന്‍ അവഗണനയുടെ കഥകള്‍ മാത്രം. അതേ സമയം തീവ്ര വാദംകലയാക്കി മാറ്റിയ കാശ്മീര്‍ പഞ്ചാബ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര മുതല്‍ മുടക്ക്കുമിഞ്ഞു കൂടുന്നു. നമുക്ക് ഓരോ തിരഞ്ഞെടുപ്പിലും മാറി മാറി വന്‍ ഭൂരിപക്ഷം കൊടുത്ത് എം പീ മാരുടെഒരു പട തന്നെ കേന്ദ്രതിലോട്ടു പോകുന്നുണ്ടല്ലോ... പോയിട്ടെന്താ കാര്യം...
കോണ്‍ഗ്രസ് എം പീ മാര്‍ ജയിച്ചു ചെന്നാല്‍ താറുടുത്ത ഉത്തരേന്ത്യന്‍ നേതാക്കന്മാരെയും മദാമ്മയേയുംകാണുമ്പോള്‍ കാണാതെ പഠിച്ചു കൊണ്ട് പോകുന്ന പാഠങ്ങള്‍ മറന്നു പോകുന്നു... കമ്മ്യൂണിസ്റ്റ്‌സഖാക്കന്മാര്‍ പോയാലോ പീ ബിയില്‍ ചെല്ലുമ്പം കവാത്ത് മറക്കുന്നു...
ദില്ലി സിംഹാസനത്തില്‍ നിന്ന് ചരട് വലിക്കുന്ന പാര്‍ട്ടികള്‍ എല്ലാത്തിനും കൂറ് അവിടെ തന്നെ...
കേരളത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിക്കാന്‍ കേരള മണ്ണില്‍ പിറന്ന മലയാളിക്കെ സാധിക്കൂ... അതിനു വേണം മലയാളിയുടെ സ്വന്തം പാര്‍ട്ടി ... കേരളത്തിന്റെ സ്വന്തം വ്യക്തിത്വം..."
      അതെങ്ങിനെയാ.... കേരളത്തിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസിനെ വെട്ടി കണ്ടിക്കാന്‍ കുത്തക റബര്‍ മുതലാളിമാരുടെ കൈ മടക്കു വാങ്ങിക്കുന്ന യൂദാസുമാരുടെ ഒരു സംഘം തന്നെ കേരള കോണ്‍ഗ്രസ് രൂപീകരണം മുതല്‍ നടക്കുന്നു...പീ ടീ ചാക്കോയെ ഇല്ലാതാക്കിയ മാഫിയ ഇന്ന് പീ ജെ ജോസേഫിനെ ഇല്ലാതാക്കാന്‍ അരയും തലയും മുറുക്കുന്നു.
റബര്‍ വില കുറച്ചു കിട്ടുക എന്നത് മനോരമയുടെ റബര്‍ ഫാക്ടറികളുടെ നില നില്പിന് ആവശ്യമാണ്... വീക്ഷണം പത്രത്തെക്കാലും വലിയ കോണ്‍ഗ്രസ് സ്നേഹം കാണിക്കുന്ന മനോരമ യൂ ഡീ എഫിന്റെ മുഖ പത്രം ആയി മാറിക്കൊണ്ട് കേരളത്തിലെ കര്‍ഷകരെ മൊത്തം വന്ചിക്കുന്നു..
കേരള കര്‍ഷകരെ കൊലയ്കു കൊടുക്കാന്‍ ദില്ലിയിലെ പാവ സര്‍ദാര്‍ ഒപ്പിട്ട ആസിയാന്‍ കരാറിനെതിരെ ശബ്ദിക്കാന്‍ ഒരു നേതാവിനും നട്ടെല്ല് നേരെ നിന്നില്ല....മുത്തൂട്ടെ മൊതലാളിയുടെ മകന്റെ കഥ എഴുതാന്‍ തച്ചിന് അച്ച് നിരത്തിയ മാത്തുക്കുട്ടിച്ചായന്‍ ആസിയാന്‍ വിഷയം വന്നപ്പോള്‍ ഉരുണ്ടു കളിച്ചു...
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഈ ദേശീയ രാഷ്ട്രീയ കക്ഷികള്‍ ഒരിക്കലും ഉപകരിക്കപ്പെടില്ല എന്ന് ആവര്‍ത്തിച്ചു തെളിയിക്കപ്പെടുന്നു...
പ്രാദേശിക വാദം ഇന്ന് രാജ്യത്തെ ഒരു പ്രധാന സമ്മര്‍ദ്ദ ശക്തി ആയി മാറിയിരിക്കുന്നു എന്ന വസ്തുത അന്ഗീകരിക്കാതെ പുണ്യവാളന്മാരായി മാറി നിന്നാല്‍ കേരളം രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖല ആയി മാറും എന്നതാണ് സത്യം. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാണു നയമെന്കില്‍ കരഞ്ഞേ പറ്റൂ... കേരളത്തിന് വേണ്ടി ശക്തിയുക്തം വാദിക്കാന്‍ ഹൈ കമാണ്ടിനെയും പീബീയെയും പേടിക്കാതെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് സാധിക്കുന്ന ഒരു ദിനത്തിനായാണ് എന്റെ പ്രാര്‍ത്ഥന. 
രാജ്യമൊട്ടാകെ വിഷ്ണുവിനെയും വൈഷ്ണവ അവതാരങ്ങളെയും ഭൂരിപക്ഷം ജനവും ആരാധിക്കുമ്പോള്‍ വിഷ്ണു അവതാരമായ വാമനന്റെ ചതിയില്‍ വീണ മാവേലിയെ പൊന്നു തമ്പുരാനായി കണക്കാക്കുന്ന മലയാളി രാഷ്ട്രീയത്തിലും വ്യത്യസ്തമായ ഒരു നിലപാട് എടുത്തെ മതിയാവൂ...
Wednesday, September 2, 2009
Subscribe to:
Comments (Atom)
 
 

 
